ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Friday 15 December 2017

എന്താണീ ബിറ്റ് കോയിന്‍ ? അതില്‍ നിക്ഷേപിച്ചാല്‍ കോടീശ്വരനാകാമോ............ ?


ഓഹരി വിപണി ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന സമയത്ത് ഓടിപ്പോയി ഡീമെറ്റ് അക്കൗണ്ട് എടുത്ത് ഏതെങ്കിലും സ്റ്റോക്ക് വാങ്ങി അതിന്റെ നഷ്ടം നികത്താന്‍ ഡേ ട്രേഡിങ് ചെയ്ത് വീടും പറമ്ബും പണയം വച്ച്‌ കുത്തുപാളയെടുക്കുന്നവരുടെ എത്രയോ അനുഭവ കഥകള്‍ വായിച്ചിട്ടില്ലേ. അതൊക്കെ നിലവിലെ സാഹചര്യത്തില്‍ ബിറ്റ് കോയിനും ബാധകമാണെന്നോര്‍ക്കുക. ബിറ്റ് കോയിനിന്റെ സാങ്കേതിക വിദ്യയും എന്തുകൊണ്ട് ഇങ്ങനെ ഒരു ആശയം ഉണ്ടായി എന്നും എന്തുകൊണ്ട് ഇത് ഇത്രയധികം പ്രചാരം നേടുന്നു എന്നുമൊക്കെയുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാനാണാഗ്രഹിക്കുന്നത്. ഇതിനെ നിലവിലെ സാഹചര്യത്തില്‍ ഒരു നിക്ഷേപമായി കാണുന്നതും അതിലെ ലാഭ നഷ്ടക്കണക്കുകളും ഇവിടെ വിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ല.

പണത്തിനെക്കുറിച്ച്‌ ചെറിയ ക്ലാസുകളില്‍ പഠിക്കുമ്ബോള്‍ ആദ്യം കേള്‍ക്കുന്ന ഒന്നായിരിക്കും 'ബാര്‍ട്ടര്‍ സമ്ബ്രദായം' അതായത് വസ്തുക്കള്‍ പരസ്പരം കൈമാറ്റം ചെയ്തുകൊണ്ട് നടക്കുന്ന ഇടപാടുകള്‍. മാങ്ങയ്ക്ക് പകരം ചക്ക, ചക്കയ്ക്ക് പകരം നെല്ല്, നെല്ലിനു പകരം ഗോതമ്ബ്.. അങ്ങനെ അവനവനാവശ്യമുള്ള സാധനങ്ങള്‍ സ്വന്തം കൈവശമുള്ള സാധനങ്ങള്‍ കൈമാറ്റം നല്‍കിക്കൊണ്ട് വാങ്ങുന്ന ഈ ബാര്‍ട്ടര്‍ സമ്ബ്രദായത്തിനു പല ദോഷങ്ങളും അപ്രായോഗികതകളും ഉണ്ടായിരുന്നു. ഒരാള്‍ക്ക് ആവശ്യം അരിയാണ്. കയ്യിലുള്ളത് മാങ്ങയും. അരി കൈവശമുള്ളയാള്‍ക്ക് മാങ്ങ നല്‍കി അരി വാങ്ങാന്‍ ശ്രമിക്കുമ്ബോള്‍ അയാള്‍ക്ക് വേണ്ടത് മാങ്ങയല്ല ചക്കയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഇടപാടുകള്‍ നടക്കാതെയായി. അതോടെ എല്ലാവര്‍ക്കും എപ്പോഴും ആവശ്യമുള്ള പൊതു വസ്തുക്കള്‍ കൈമാറ്റം ചെയ്യപ്പെട്ട് തുടങ്ങി. ഉദാഹരണത്തിന് നെല്ല്. നെല്ല് എല്ലാവര്‍ക്കും എപ്പോഴും ആവശ്യമുള്ളതായതിനാല്‍ നെല്ല് കച്ചവടക്കാരന്‍ ഏത് ഉല്‍പ്പന്നം വാങ്ങിയും അതിനു പകരം നെല്ല് നല്‍കാന്‍ തുടങ്ങി. ഈ കച്ചവടക്കാരന്റെ കൈവശം ഇത്തരത്തില്‍ പലവിധ ഉല്‍പ്പന്നങ്ങള്‍ നെല്ലിനു പകരമായി കൈമാറ്റം ചെയ്ത് ലഭിച്ചപ്പോള്‍ അയാള്‍ നെല്ല് പകരമായി വാങ്ങി തന്റെ കൈവശമുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ തുടങ്ങി. ഇതിനും പല ദോഷങ്ങളും ഉണ്ടായിരുന്നു. നെല്ല് സൂക്ഷിച്ചു വയ്ക്കാനുള്ള ബുദ്ധിമുട്ട്. പലരും കൊണ്ടൂ വരുന്ന പല ഇനം നെല്ലുകള്‍ അങ്ങനെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ നെല്ലിനു പകരം ഈ ദോഷങ്ങളൊന്നുമില്ലാത്ത പൊതു സ്വീകാര്യതയുള്ള സ്വര്‍ണം, വെള്ളി തുടങ്ങിയ വിലകൂടിയ ലോഹങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇവിടെ സൂക്ഷിച്ചു വയ്ക്കാനുള്ള പ്രശ്നങ്ങള്‍, നാശമായിപ്പോവുക, തുല്ല്യ മൂല്ല്യമുള്ള ഭാഗങ്ങളാക്കി മാറ്റാന്‍ കഴിയുക തുടങ്ങിയ പല പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടെങ്കിലും പുതിയ പ്രശ്നങ്ങള്‍ തലപൊക്കിത്തുടങ്ങി. സാധനങ്ങള്‍ വാങ്ങാനായി കൊണ്ടു വരുന്ന സ്വര്‍ണം ശുദ്ധമാണോ എന്ന് എങ്ങിനെ പരിശോധിക്കും.? ആവശ്യമുള്ള അളവില്‍ സ്വര്‍ണം എങ്ങിനെ കഷണങ്ങളാക്കും? ആ അവസരത്തില്‍ വിദഗ്ദരായ സ്വര്‍ണ്ണപ്പണിക്കാരുടെ സഹായം ആവശ്യമായി വന്നു. സ്വര്‍ണ്ണപ്പണിക്കാര്‍ ഇത്തരത്തില്‍ ഇടപാടുകള്‍ നടത്തുമ്ബോള്‍ സ്വര്‍ണ്ണത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കാനും തുല്ല്യ മൂല്ല്യമുള്ള കഷണങ്ങളാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന വിശ്വസനീയരായ മദ്ധ്യ വര്‍ത്തികളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതായത് ആദ്യകാല ബാങ്കര്‍മ്മാര്‍ ആയിരുന്നു സ്വര്‍ണ്ണപ്പണിക്കാര്‍ എന്നു സാരം.
അപ്പോഴും പുതിയ പ്രശ്നങ്ങള്‍ ഉരുത്തിരിഞ്ഞു. വില കൂടീയ ലോഹമായതിനാല്‍ സ്വര്‍ണം വളരെ എളുപ്പത്തില്‍ മോഷ്ടിക്കപ്പെട്ടിരുന്നു. മോഷ്ടാക്കള്‍ക്ക് കടന്നു ചെല്ലാനാകാത്ത സുരക്ഷിതമായ സ്വര്‍ണ്ണക്കലവറകള്‍ ഉണ്ടാക്കുക ചെറുകിട വ്യാപാരികള്‍ക്ക് പ്രായോഗികമല്ലാതായപ്പോള്‍ അവിടെയും സ്വര്‍ണ്ണപ്പണിക്കാര്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. സ്വന്തമായി അതീവ സുരക്ഷിതമായ കലവറകള്‍ ഉണ്ടാക്കി ഇടപാടുകാരുടെ സ്വര്‍ണം അവിടങ്ങളില്‍ സൂക്ഷിക്കാന്‍ തുടങ്ങി. ഇതിനു പകരമായി ഓരോരുത്തരുടേയുമായി സൂക്ഷിക്കപ്പെട്ടീട്ടുള്ള സ്വര്‍ണ്ണത്തിന്റെ വിവരങ്ങള്‍ രേഖപ്പെടൂത്തി ഒപ്പിട്ട് നല്‍കിയ ചെമ്ബോലകള്‍ ഇടപാടുകള്‍ക്കായി ഉപയോഗപ്പെടുത്തിത്തുടങ്ങി. ഇന്നു കാണുന്ന തരം കറന്‍സികളുടെ ഒരു പഴയ രൂപമായിരുന്നു അത്. ഇത്തരത്തില്‍ ഒരു കടലാസു കഷണത്തിനോ ചെമ്ബു തകിടിനോ തുല്ല്യമൂല്ല്യമുള്ള സ്വര്‍ണ്ണത്തിന്റെ വില വന്നതോടെ ഇടപാടുകള്‍ കൂടുതല്‍ എളുപ്പമായി. രാജ ഭരണ കാലമായിരുന്നതിനാല്‍ ക്രമേണ സ്വര്‍ണ്ണപ്പണിക്കാരുടെ ഇത്തരത്തിലുള്ള ഇടപാടുകളുടെ നിയന്ത്രണം രാജാക്കന്മാര്‍ ഏറ്റെടുത്തു. ഖജനാവ് സുരക്ഷിത സ്വര്‍ണ്ണ ശേഖരങ്ങളായി മാറി. രാജാവ് കയ്യൊപ്പിട്ട് നല്‍കുന്ന തുല്ല്യ മൂല്ല്യമുള്ള കടലാസുകളും നാണയങ്ങളും പണമായും ഇടപാടുകള്‍ക്കായി ഉപയോഗപ്പെടുത്തി തുടങ്ങി. ഇന്ന് കാണുന്ന പേപ്പര്‍ കറന്‍സികളുടെ ചരിത്രം ചൈനയില്‍ നിന്ന് തുടങ്ങുന്നു. ഏഴാം നൂറ്റാണ്ടില്‍ ചൈനയിലെ ടാംഗ് രാജ വംശം ആണ് പണമായി ഇടപാടുകള്‍ നടത്താന്‍ ഉപകരിക്കുന്ന പേപ്പര്‍ കറന്‍സികള്‍ ഉപയോഗപ്പെടുത്തിയത്. ആധുനിക ലോകത്തെ പേപ്പര്‍ കറന്‍സികളെ ഫിയറ്റ് കറന്‍സികള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതായത് ഒരു കടലാസു കഷണത്തിന് അതാതു രാജ്യത്തെ സര്‍ക്കാരോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രീകൃത ബാങ്കോ നിശ്ചിത മൂല്ല്യം ഉറപ്പ് നല്‍കുന്നു. ഇവിടെ കടലാസു കഷണത്തിനു ലഭിക്കുന്ന മൂല്ല്യം ആദ്യ കാലങ്ങളില്‍ തുല്ല്യ ശതമാനം സ്വര്‍ണ്ണ നിക്ഷേപത്തെ ആശ്രയിച്ചായിരുന്നു എങ്കില്‍ ഇന്ന് അങ്ങിനെ അല്ല. ഇടപാടുകള്‍ക്ക് അന്താരാഷ്ട്ര മാനങ്ങള്‍ കൈവന്നതോടെ, ഒരു രാജ്യത്തിലെ ഫിയറ്റ് കറന്‍സിയുടെ മൂല്ല്യം ആ രാജ്യത്തിന്റെ ദീര്‍ഘകാല സാമ്ബത്തിക ഭദ്രതയേയും വിദേശ നാണയ ശേഖരത്തെയും അന്താരാഷ്ട്ര തലത്തിലുള്ള വിശ്വാസ്യതയേയുമെല്ലാം ആശ്രയിച്ചിരിക്കുന്നു. ആധുനിക കറന്‍സികളാണെങ്കിലും ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന പണം എന്ന നിലയില്‍ ഫിയറ്റ് കറന്‍സികള്‍ക്ക് ധാരാളം ദോഷങ്ങളുണ്ട്.
ഇത്തരത്തില്‍ ഫിയറ്റ് കറന്‍സികള്‍ക്കുള്ള ദോഷങ്ങളെ പരിഹരിച്ചുകൊണ്ട് ഒരു മാതൃകാ കറന്‍സി ആണ് ബിറ്റ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സിയുടെ സൃഷ്ടാവ്(ക്കള്‍) വിഭാവനം ചെയ്തത്. ബിറ്റ് കോയിന്‍ വക്താക്കളൂടെ അഭിപ്രായത്തില്‍ ഒരു കറന്‍സിക്ക് അവശ്യം വേണ്ട ഗുണങ്ങള്‍:
സാധാരണ കറന്‍സികള്‍ക്കും കറന്‍സി ഇടപാടുകള്‍ക്കുമുള്ള ദോഷങ്ങളുടെ ഒരു പരിഹാരമെന്നോണം വിഭാവനം ചെയ്യപ്പെട്ടതാണ് ബിറ്റ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സി. 2008 ല്‍ സതോഷി നാക്കാമോട്ടോ എന്ന ഒരു കക്ഷിയാണ് ആദ്യമായി ബിറ്റ് കോയിന്‍ എന്ന ആശയം ഒരു പ്രബന്ധ രൂപത്തില്‍ വിശദമായി അവതരിപ്പിച്ചത്. സതോഷി നാക്കാമോട്ടോ എന്നത് ഒരു തൂലികാ നാമമാണ്. ഈ പേരിനു പിറകില്‍ ആരാണെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. 2009 ല്‍ തന്റെ ആശയത്തിനനുസരിച്ചുള്ള ഒരു ബിറ്റ് കോയിന്‍ പ്രോട്ടോക്കോളും അനുബന്ധ സോഫ്റ്റ്വെയറുകളും സംവിധാനങ്ങളുമായി ആദ്യ ബിറ്റ് കോയിന്‍ ശ്രുംഖല നിലവില്‍ വന്നു.
ബിറ്റ് കോയിന്‍ എന്നതിനെ ഒരു കറന്‍സി ആയി സങ്കല്‍പ്പിക്കുക. നിങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്ബോള്‍ കറന്‍സി നോട്ടുകള്‍ കൊണ്ടുപോകില്ലേ ? 100 രൂപാ നോട്ടിനു പകരം 100 രൂപ എന്നെഴുതിയ ഒരു കടലാസു കഷണം കൊണ്ടുപോയി കടക്കാരനു കൊടുത്താല്‍ ആയാള്‍ എന്തുകോണ്ട് അത് സ്വീകരിക്കില്ല ? ഒറ്റ നോട്ടത്തില്‍ തന്നെ അയാള്‍ക്കത് വിലയില്ലാത്ത ഒരു കടലാസാണെന്ന് മനസ്സിലാകും. ഇനി നൂറു രൂപ നോട്ടിന്റെ ഒരു കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പി കൊണ്ടു പോയാലോ? കടക്കാരനത് ഒന്ന് കയ്യിലെടുക്കുമ്ബോള്‍ തന്നെ മനസ്സിലാകും അത് വ്യാജനാണെന്ന് . ഇനി ശരിക്കും കൂടുതല്‍ കുറ്റമറ്റ രീതിയില്‍ പ്രിന്റ് ചെയ്തെടുത്ത ഒരു വ്യാജ നോട്ട് ആണെങ്കിലോ കടക്കാരന്‍ തിരിച്ചും മറിച്ചുമൊക്കെ നോക്കി അയാള്‍ക്ക് അറിയുന്ന രീതിയില്‍ വ്യാജനാണോ എന്ന് തിരിച്ചറിയാന്‍ ശ്രമിക്കും. തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അതെടുത്ത് പെട്ടിയിലിടും. ഇനി ബിറ്റ് കോയിനിലേക്ക് തിരിച്ചു വരാം. ബിറ്റ് കോയിനെയും രൂപയേയും ഡോളറിനേയുമൊക്കെ പോലെയുള്ള ഒരു കറന്‍സിയായി സങ്കല്‍പ്പിക്കണമെന്ന് നേരത്തേ പറഞ്ഞത് ഓര്‍ക്കുമല്ലോ. നിങ്ങളുടെ കൈവശം രൂപയ്ക്ക് പകരം ബിറ്റ് കോയിനാണുള്ളത്. ബിറ്റ് കോയിന്‍ നമ്മള്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിച്ചു വയ്ക്കാനുപയോഗിക്കുന്നതുപോലെയുള്ള ഒരു പേഴ്സില്‍ തന്നെയായിരിക്കും സൂക്ഷിച്ചു വച്ചിരിക്കുക (അതിന്റെ പേരാണ് ബിറ്റ് കോയിന്‍ വാലറ്റ്). നിങ്ങളുടെ പേഴ്സില്‍ 100 ബിറ്റ് കോയിനുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് വാങ്ങേണ്ടത് ഒരു കിലോ അരിയാണ്. ഒരു കിലോ അരിയുടെ വില 10 ബിറ്റ് കോയിനുകള്‍ക്ക് തുല്ല്യമായ വിലയാണെന്ന് സങ്കല്‍പ്പിക്കുക. കടക്കാരനോട് എവിടെയാണു ബിറ്റ് കോയിന്‍ നിക്ഷേപിക്കാനുള്ളതെന്ന് ചോദിക്കുക. അയാള്‍ ബിറ്റ് കോയിന്‍ നിക്ഷേപിക്കാനുള്ള അയാളുടെ സ്വന്തം പേഴ്സ് കാണിച്ച്‌ തരും. നിങ്ങള്‍ നിങ്ങളുടെ പേഴ്സ് തുറന്ന് അതില്‍ നിന്നും 10 ബിറ്റ് കോയിനുകള്‍ എടുത്ത് കച്ചവടക്കാരന്റെ പേഴ്സിലേക്ക് നിക്ഷേപിക്കുന്നു. ഇനി നിങ്ങള്‍ നല്‍കിയത് യഥാര്‍ത്ഥ ബിറ്റ് കോയിന്‍ ആണെന്ന് എങ്ങിനെ ഉറപ്പിക്കും? അവിടെയാണ് ബിറ്റ് കോയിന്‍ സംവിധാനം പ്രസക്തമാകുന്നത്. നിങ്ങളുടെ കൈവശമുള്ള പേഴ്സില്‍ എത്ര ബിറ്റ് കോയിനുകള്‍ ഉണ്ടെന്നും അവ യഥാര്‍ത്ഥത്തിലുള്ളതാണോ എന്നുമെല്ലാം ലോകത്ത് ആര്‍ക്കും എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയുന്ന ഒരു സംവിധാനമൊരുക്കിയിട്ടുണ്ട്. അതായത് എല്ലാ ബിറ്റ് കോയിന്‍ ഇടപാടുകളും ക്രമമായി അക്കമിട്ട് സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു ഭീമന്‍ കണക്ക് പുസ്തകം. കറന്‍സി നോട്ടുകള്‍ തിരിച്ചും മറിച്ചും നോക്കി വ്യാജനാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തുന്നതുപോലെയുള്ള ബുദ്ധിമുട്ടുകളൊന്നും ഇവിടെ ഇല്ല. ഓരോ പേഴ്സിലും എത്ര പണം ബാക്കിയുണ്ടെന്നും ഇടപാടുകള്‍ നടന്നോ എന്നും എളുപ്പത്തില്‍ ഈ കണക്ക് പുസ്തകം നോക്കി മനസ്സിലാക്കാനാകും. ഈ കണക്കു പുസ്തകത്തിന്റെ പേരാണ് ബ്ലോക് ചെയിന്‍.
ഈ കണക്ക് പുസ്തകത്തിനൊരു പ്രത്യേകതയുണ്ട്. ഇത് കേന്ദ്രീകൃത സ്വഭാവമുള്ള ഒരു കണക്ക് പുസ്തകം അല്ല. അതായത് ഒരു വ്യക്തിയോ സംഘടനയോ സ്ഥാപനമോ പരിപാലിക്കുന്ന കണക്ക് പുസ്തകം അല്ല. ബിറ്റ് കോയിന്‍ ഇടപാടുകള്‍ നടത്തുന്നവര്‍ തന്നെയാണ് പൊതു സമ്മതമായ രീതിയില്‍ ഈ പുസ്തകത്തില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുന്നത്. അതിനാല്‍ ഒരു വ്യക്തിയ്ക്കോ ഒരു കൂട്ടം വ്യക്തികള്‍ക്കോ ഒന്നും ഇതില്‍ യാതൊരു വിധ കയ്യാങ്കളികളും നടത്താന്‍ കഴിയില്ല.
ബിറ്റ് കോയിന്‍ എങ്ങിനെ ഇരിക്കും എന്ന് നോക്കാം. ബിറ്റ് കോയിന്‍ എന്നത് ഒരു ക്രിപ്റ്റോ കറന്‍സി ആണെന്ന് പറഞ്ഞല്ലോ. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം 3GtmDuwLfZJsLgVjV7tKwH3N4paYXR56dT ഇത് ഒരു ബിറ്റ് കോയിന്‍ അഡ്രസ് ആണ്. ഈ ബിറ്റ് കോയിന്‍ അഡ്രസ്സുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബ്ലോക് ചെയിന്‍ എന്ന രജിസ്റ്ററിലൂടെ അറിയാന്‍ കഴിയും. ബ്ലോക്ക് ചെയിന്‍ ഡാറ്റാബേസില്‍ നിന്നും വിവരങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കുന്ന രീതിയില്‍ തയ്യാര്‍ ചെയ്ത ധാരാളം സോഫ്റ്റ് വെയറുകളും അപ്ലിക്കേഷനുകളും വെബ് സൈറ്റുകളുമൊക്കെ ലഭ്യമാണ്. ഇതില്‍ ബിറ്റ് കോയിന്‍ വാലറ്റ് അഡ്രസ് നല്‍കിയാല്‍ എല്ലാ വിവരങ്ങളും ലഭിക്കും ഉദാഹരണത്തിന് മേല്‍ സൂചിപ്പിച്ച അഡ്രസ്സിലെ വിവരങ്ങളും അതില്‍ എത്ര ബിറ്റ് കോയിനുകള്‍ ബാക്കിയുണ്ടെന്നുമെല്ലാമുള്ള വിവരങ്ങള്‍ http://blockchain.info/address/3GtmDuwLfZJsLgVjV7tKwH3N4paYXR56dT എന്ന ലിങ്കില്‍ പോയി നോക്കിയാല്‍ കാണാം. പുതിയ ഒരു പേഴ്സ് വാങ്ങുന്നതുപോലെ ആര്‍ക്കും ബിറ്റ് കോയിന്‍ വാലറ്റുകള്‍ ഉണ്ടാക്കാവുന്നതാണ്. ഇതിനായി ഓണ്‍ലൈന്‍, ഓഫ് ലൈന്‍, മൊബൈല്‍ ആപ്പ് സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ തുടക്കത്തില്‍ ഒരു വാല്ലറ്റ് ഉണ്ടാക്കുമ്ബോള്‍ സ്വാഭാവികമായും അത് കാലി ആയിരിക്കുമല്ലോ. ഇത്തരത്തിലെ ഒരു പേഴ്സില്‍ ഓരോ തവണയും മറ്റ് പേഴ്സുകളില്‍ നിന്നും പണം സ്വീകരിച്ച്‌ ഇടപാടുകള്‍ നടത്തുമ്ബോള്‍ അവ എല്ലാം ബ്ലോക് ചെയിന്‍ എന്ന രജിസ്റ്ററില്‍ രേഖപ്പെടുത്തി വയ്ക്കുന്നു. എത്ര ഇടപാടുകള്‍ നടന്നെന്നും ഇപ്പോള്‍ എത്ര പണം ബാക്കി ഉണ്ടെന്നുമെല്ലാമൂള്ള വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന ഭണ്ഡാരത്തിലേക്ക് ആര്‍ക്കും പണം നിക്ഷേപിക്കാമെന്നതുപോളെ മേല്‍ സൂചിപ്പിച്ച പേഴ്സിന്റെ വിലാസത്തിലേക്ക് ആര്‍ക്കും സ്വന്തം പേഴ്സില്‍ നിന്നും പണം നിക്ഷേപിക്കാന്‍ കഴിയും. പക്ഷേ പണം പേഴ്സില്‍ നിന്നും പുറത്തെടുക്കാന്‍ പ്രസ്തുത പേഴ്സിന്റെ ഉടമയ്ക്ക് മാത്രമേ കഴിയൂ. അതെന്തുകൊണ്ടാണ് അങ്ങിനെ? പേഴ്സ് അങ്ങിനെ ആര്‍ക്കും തുറക്കാന്‍ കഴിയുന്ന ഒന്നല്ല. അതിനൊരു പൂട്ട് ഉണ്ട്. അതിന്റെ താക്കോല്‍ കൈവശമുള്ള ആള്‍ക്ക് മാത്രമേ പേഴ്സ് തുറന്ന് പണം ചെലവാക്കാനാകൂ. ഒരു ഡീജിറ്റല്‍ കറന്‍സി ആയതിനാല്‍ ഈ താക്കോലിനെ എളുപ്പം മനസ്സിലാക്കാന്‍ പാസ്വേഡിനോട് ഉപമിക്കാം.
ബിറ്റ് കോയിന്‍ വാലറ്റ് പ്രത്യേകിച്ച്‌ ചെലവൊന്നുമില്ലാതെ ആര്‍ക്കും ഉണ്ടാക്കിയെടുക്കാമെന്ന് പറഞ്ഞല്ലോ. ഇത്തരത്തില്‍ ബിറ്റ് കോയിന്‍ വാലറ്റ് ഉണ്ടാക്കുമ്ബോള് അതിനു രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും . ഒന്ന് പ്രൈവറ്റ് കീ രണ്ട് പബ്ലിക് കീ. ഇതില്‍ പ്രൈവറ്റ് കീ ആണ് നിങ്ങളുടെ താക്കോല്‍ - അത് രഹസ്യമായി സൂക്ഷിക്കുക. പ്രൈവറ്റ് കീ എന്‍ക്രിപ്റ്റ് ചെയ്ത് പാസ് വേഡ് ഉപയോഗിച്ച്‌ മറ്റുള്ളവര്‍ക്ക് കിട്ടിയാലും ഉപയോഗിക്കാന്‍ കഴിയാത്ത രീതിയില്‍ സുരക്ഷിതമാക്കി വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇനി പ്രൈവറ്റ് കീ എന്‍ക്രിപ്റ്റ് ചെയ്യാതെയും സൂക്ഷികാവുന്നതാണ്. കമ്ബ്യൂട്ടറുകള്‍ എന്തെങ്കിലും കാരണവശാല്‍ നഷ്ടപ്പെട്ട് പോയാലോ നാശമായാലോ ബിറ്റ് കോയിന്‍ വാലറ്റുകള്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥ വരുന്നതിനാല്‍ പ്രൈവറ്റ് കീ പ്രിന്റ് ചെയ്ത് സുരക്ഷിതമായ ഇടങ്ങളില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. ചുരുക്കം പറഞ്ഞാല്‍ പ്രൈവറ്റ് കീ രഹസ്യമായി സൂക്ഷിക്കുക പബ്ലിക് കീ ആര്‍ക്ക് വേണമെങ്കില്‍ പണം സ്വീകരിക്കാന്‍ നല്‍കാവുന്നതാണ്.

(ബിറ്റ് കോയിന്‍ ഉണ്ടാക്കുന്നത് എങ്ങനെ? ബ്ലോക്ക് ചെയിനും ബിറ്റ് കോയിനും തമ്മില്‍ എന്തു വ്യത്യാസം - നാളെ വായിക്കുക....)
[ക്രിപ്റ്റോ കറന്‍സി വിപ്ലവത്തിന്റെ പിന്നാമ്ബുറം തേടുന്ന സുജിത് കുമാറിന്റെ ലേഖന പരമ്ബര തുടങ്ങുന്നു...]

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...