ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Friday 16 March 2018

നേന്ത്രക്കായ് നാണയം.............?


കൃഷി നഷ്ടത്തിലാണെന്നു പറഞ്ഞ് നിരാശരായിരിക്കുന്നവർ സടകുടഞ്ഞെണീക്കുക. ഹൈടെക്ക് കക്ഷികൾ ചുമ്മാ ജാടയ്ക്ക് എടുത്തുവീശിക്കൊണ്ടിരിക്കുന്ന ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ അതിന്റെ യഥാർഥ നന്മകളിലേക്കു കടന്നിരിക്കുന്നു. ബിറ്റ്കോയിൻ എന്ന ക്രിപ്റ്റോകറൻസി ബ്ലോക്ക്ചെയിൻ സംവിധാനത്തിനു നൽകിയ പ്രശസ്തി ക്രിപ്റ്റോകറൻസിയുടെ ഊഹക്കച്ചവടത്തിലെത്തി നിൽക്കുമ്പോഴാണ് ഊഹവും കച്ചവടവും എല്ലാം മാറ്റിവച്ച് നന്മനിറഞ്ഞ ജൈവകൃഷിയുടെ വിജയത്തിനായി ഒരു സംഘം കർഷകർ ക്രിപ്റ്റോകറൻസിയെ ആശ്രയിച്ചിരിക്കുന്നത്. 


നേന്ത്രവാഴക്കൃഷി നടത്താൻ നേന്ത്രക്കായുടെ വിപണിമൂല്യം അടിസ്ഥാനമാക്കി അവതരിപ്പിച്ച ക്രിപ്റ്റോകറൻസിയായ ബനാനകോയിൻ ആണ് കൃഷിയെയും പരിസ്ഥിതിയെയും ബ്ലോക്ക്ചെയിൻ നന്മയിലൂടെ വഴിനടത്തുന്നത്.ബിറ്റ്കോയിനും എതേറിയവും ഉൾപ്പെടുന്ന നൂറു കണക്കിന് ക്രിപ്റ്റോകറൻസികളുടെ മാതൃകയിലാണ് ബനാനകോയിനും പ്രവർത്തിക്കുന്നത്. 


ബിറ്റ്കോയിനെക്കാൾ സുരക്ഷിതമായ എതേറിയം അടിസ്ഥാനമാക്കി സൃഷ്ടിച്ചതാണ് ബനാനകോയിൻ. ബിറ്റ്കോയിന്റെ വില കോയിൻ ഡിമാൻഡിനെ ആശ്രയിച്ചിരിക്കുമ്പോൾ ബനാനകോയിന്റെ വില നേത്രക്കായ് വിലയെ ആശ്രയിച്ചായിരിക്കുമെന്നു മാത്രം. മ്യാൻമർ, ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്കിടയിൽ കിടക്കുന്ന ലാവോസിൽ നിന്നാണ് ബനാനകോയിന്റെ വരവ്. ലാവോസിലെ ജൈവനേന്ത്രവാഴക്കൃഷിയിലേക്ക് വിദേശനിക്ഷേപം ക്ഷണിക്കുന്നതിനാണ് ബനാനകോയിൻ അവതരിപ്പിച്ചത്.  ലാവോസിൽ വിളയുന്ന നേന്ത്രക്കായകൾ നേന്ത്രക്കായ് ക്ഷാമമുള്ള ചൈനയിലേക്ക് കയറ്റി അയയ്ക്കുന്നു. ബിറ്റ്കോയിൻ പോലെ ഓരോ ദിവസവും ബനാനകോയിന്റെ വില ആടിയുലയുകയോ പണം നിക്ഷേപിച്ചവർക്ക് എല്ലാം ഒറ്റദിവസം കൊണ്ടു നഷ്ടപ്പെടുകയോ ഇല്ലെന്ന് ബനാനകോയിന്റെ വക്താക്കൾ പറയുന്നു. ബനാന കോയിന്റെ വില ഒരു കിലോ നേന്ത്രക്കായുടെ കയറ്റുമതിവിലയായി നിശ്ചയിച്ചിട്ടുണ്ട്. ഉൽപാദച്ചെലവ് വർധിക്കുകയും നേന്ത്രക്കായ് വില കൂടുകയും ചെയ്താൽ ബനാനകോയിന്റെയും വില കൂടും. കോയിൻ ഉപയോഗിച്ച് വിനിമയം നടത്തുമ്പോൾ ലഭിക്കുന്ന മെച്ചം വേറെയും. പുതിയ ക്രിപ്റ്റോകറൻസിയിൽ ഇതിനോടകം കോടിക്കണക്കിനു രൂപയുടെ നിക്ഷേപം വന്നു കഴിഞ്ഞു. ഈ നിക്ഷേപം ഉപയോഗിച്ചാണ് കർഷകർ കൃഷി നടത്തുക. ബനാനകോയിന്റെ വിജയം ലാവോസിൽ നേന്ത്രക്കൃഷിക്ക് പുതിയ ജീവൻ നൽകിയിരിക്കുകയാണ്. വരുന്ന സീസണിൽ കൃഷി ആയിരം ഹെക്ടറിലേക്കു വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംരംഭകർ. ബനാന കോയിൻ വാങ്ങി കൃഷിയിൽ പങ്കു ചേരുന്നർക്ക് ലാവോസിലെ നേന്ത്രവാഴത്തോട്ടം നേരിട്ടു പോയി സന്ദർശിക്കുകയുമാവാം. നവംബറിൽ ആരംഭിച്ച ബനാനകോയിൻ ടിജിഇ (ടോക്കൺ ജനറേഷൻ ഇവന്റ്) ഫെബ്രുവരി 28 വരെ തുടരും. ഈ കാലയളവിൽ ഒരു കിലോ നേന്ത്രക്കായുടെ വിലയുള്ള എത്ര കോയിനുകൾ വേണമെങ്കിലും ഓരോരുത്തർക്കും വാങ്ങാം. കൃഷി ലാഭത്തിലായാൽ ലാഭവിഹിതവും ലഭിക്കും.  ലാവോസിലെ നേന്ത്രക്കൃഷിക്കാരുടെ കൂട്ടായ്മയാണ് ചൈനയ്ക്കു വേണ്ടി സ്ഥലം പാട്ടത്തിനെടുത്ത് വൻകിട കൃഷി നടത്താൻ ക്രിപ്റ്റോകറൻസിയെ ആശ്രയിച്ചുകൊണ്ട് ബനാനകോയിൻ അവതരിപ്പിച്ചത്. ഇതിനോടകം നിക്ഷേപകരായവരിൽ പലരും തോട്ടം നേരിൽ സന്ദർശിച്ചു കഴിഞ്ഞു. ബിറ്റ്കോയിൻ വിപ്ലവം മൊത്തത്തിൽ വെർച്വലായി തുടരുമ്പോൾ ബനാനകോയിൻ വാങ്ങിയവർ ആവേശത്തിലാണ്. ഒരു യഥാർഥകൃഷിത്തോട്ടം തങ്ങളുടെ നിക്ഷേപം മൂലം തളിരിട്ടു നിൽക്കുന്നു എന്നതും അത് നൂറുകണക്കിനാളുകൾക്കു തൊഴിലും ആയിരക്കണക്കിനാളുകൾക്ക് വിഷമില്ലാത്ത നേന്ത്രക്കായും നൽകുമെന്നതുമാണ് നിക്ഷേപകരെ ആവേശത്തിലാക്കുന്നത്. 

(courtesy: Manorama)

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...