ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Wednesday 14 February 2018

ഡിജിറ്റല്‍ കറന്‍സിയുടെ മായാലോകം....?


ഡിജിറ്റല്‍ കറന്‍സി അഥവാ ക്രിപ്‌റ്റോ കറന്‍സി കേരളത്തിന്റെ ഗ്രാമങ്ങളില്‍ പോലും എത്തിക്കഴിഞ്ഞു. ഭരണകൂടങ്ങളുടെ അംഗീകാരമോ, കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാത്തതാണ് ബിറ്റ്‌കോയിനുകളുടെ ലോകം. ധനവിനിമയത്തില്‍ സര്‍ക്കാരുകളുടെ നിയന്ത്രണം നഷ്ടമാക്കുന്ന മായകറന്‍സികള്‍ ഇന്ത്യക്ക് എത്രമാത്രം ഗുണകരമാണ്. 'മായ'ക്കറന്‍സിയുടെ മായാലോകം, "അകം പുറം",

Sunday 11 February 2018

Good News coming from Zee Business News ...........!!


Good News coming from Zee Business News

Bitcoin and Other cryptocurrencys is going to regulate IN INDIA now..

(1) 20% TAX for holding more than 6 months

(2) 50% to 200% penalty if earning not show.
(3) 12% internet paid Yearly.

(4) 20% TAX, if hold Btc more than 36 months

കൊഴിഞ്ഞുവീഴുമോ ബിറ്റ്കോയിൻ കനവുകൾ....?


കഴിഞ്ഞ ഒരു വർഷത്തിനിടെ വ്യക്തിയല്ലാതെ ഒരു വാർത്താ താരമുണ്ടെങ്കിൽ അത് ബിറ്റ്കോയിൻ ആണ്. ഡിജിറ്റൽ കറൻസി, ക്രിപ്റ്റോ കറൻസി, വെർച്വൽ കറൻസി തുടങ്ങി പലപല പേരുകളിൽ വിളിക്കപ്പെടുന്ന ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ‘അയഥാർഥ’ കറൻസികൾക്ക് അംഗീകാരമില്ലെന്നും നിക്ഷേപം നടത്തരുതെന്നും ലോകം മുഴുവനുമുള്ള രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളും സർക്കാരുകളും മുന്നറിയിപ്പു നൽകിക്കൊണ്ടിരിക്കുമ്പോഴും നിക്ഷേപകരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. 

ഇന്ത്യയിൽതന്നെ ഒന്നര കോടിയിലേറെ നിക്ഷേപകർ ഈ രംഗത്തുണ്ടെന്നാണു കണക്ക്. ദിവസവും പുതുതായി അയ്യായിരത്തിലേറെ അപേക്ഷകൾ അക്കൗണ്ട് തുടങ്ങാൻ എക്സ്ചേഞ്ചുകളിൽ ലഭിക്കുന്നു. പ്രതിമാസം രണ്ടായിരം കോടി രൂപയുടെ ഇടപാടുകൾ ഇന്ത്യയിലെ മാത്രം എക്സ്ചേഞ്ചുകളിൽ നടക്കുന്നുണ്ടെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തി.

പേരിൽ എന്തിരിക്കുന്നു

ഏറ്റവും ലളിതമായി പറഞ്ഞാൽ, ഓൺലൈൻ ലോകത്തുമാത്രം ഇടപാടു നടക്കുന്ന കറൻസികളാണിവ. അതുകൊണ്ടാണ് ഡിജിറ്റൽ കറൻസി എന്നു വിളിക്കുന്നത്. ലാളിത്യം അവിടെ തീരുന്നു. കംപ്യൂട്ടർ നെറ്റ്‌വർക്കിൽ ഗോപ്യഭാഷ (ക്രിപ്റ്റോഗ്രഫി) ഉപയോഗിച്ച് സൃഷ്ടിച്ചതായതിനാൽ ഇതിനെ ക്രിപ്റ്റോ കറൻസി എന്നു വിളിക്കുന്നു. അതേസമയം, മറ്റു പരമ്പരാഗത കറൻസികളെപ്പോലെ കടലാസ് നിർമിതമോ ലോഹനിർമിതമോ ആയ യഥാർഥരൂപം ഇല്ലാത്തതിനാൽ അയഥാർഥ (വെർച്വൽ) കറൻസി എന്നും വിളിക്കപ്പെടുന്നു. ബിറ്റ്കോയിൻ കൂടാതെ, എതീറിയം, റിപ്പിൾ, ലൈറ്റ്കോയിൻ, ബിറ്റ്കോയിൻ കാഷ്, ട്രോൺ, സ്റ്റെല്ലാർ, മണീറോ, ഡാഷ്, അയോട്ട തുടങ്ങി രണ്ടായിരത്തോളം ക്രിപ്റ്റോ കറൻസികൾ നിലവിലുണ്ട്. ദിനംപ്രതി പുതിയവ സൃഷ്ടിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു.

കംപ്യൂട്ടർ പസിൽ ഗെയിം പോലെ മൈനിങ്

ആകെ 2.1 കോടി ബിറ്റ്കോയിനുകളാണു സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.  ഇവ ലഭിക്കാൻ രണ്ടുവഴിയുണ്ട്. ഒന്നാമത്തേത് സ്വർണം ഖനനം ചെയ്തെടുക്കുന്നതുപോലെ ഓരോ കോയിനും ഖനനം ചെയ്തെടുക്കണം. എന്നാൽ ഈ ഖനനം നടത്തേണ്ടത് കംപ്യൂട്ടർ നെറ്റ്‌വർക്കിൽ ഗോപ്യഭാഷ ഉപയോഗിച്ചാണെന്നുമാത്രം. രണ്ടാമത്തേത്, ബിറ്റ്കോയിൻ നേടിക്കഴിഞ്ഞവരിൽനിന്നു വില കൊടുത്തു വാങ്ങാം.

കംപ്യൂട്ടർ നെറ്റ്‌വർക്കിൽ നടത്തുന്ന ഖനനം അഥവാ ബിറ്റ്കോയിൻ മൈനിങ് തീർത്തും സങ്കീർണമായ പ്രക്രിയയാണ്. ഈ ആശയത്തെ അതിസങ്കീർണമായ ഒരു കംപ്യൂട്ടർ പസിൽ ഗെയിമായി സങ്കൽപിക്കാം. ഈ പസിലിലെ ഓരോ കണ്ണിയും പൂർത്തീകരിക്കുന്നതിനുള്ള പ്രതിഫലമായാണ് ഓരോ ബിറ്റ്കോയിനും റിലീസ് ചെയ്യപ്പെടുന്നത്. 1.68 കോടിയോളമേ ഇത്തരത്തിൽ ലഭ്യമായിട്ടുള്ളൂ. ബാക്കിയുള്ളവ നേടാനായി പലരും ശ്രമം നടത്തിവരികയാണ്.

പസിൽ ഗെയിമിന്റെ ഓരോ ഘട്ടം കഴിയുന്തോറും അതു പരിഹരിക്കാനുള്ള ബുദ്ധിമുട്ടും കൂടിവരുന്നതുപോലെ തന്നെയാണ് ബിറ്റ്കോയിൻ മൈനിങ്ങും. നിലവിലുള്ള കാഠിന്യനില പ്രകാരം മൈനിങ്ങിലൂടെ ഒരാൾക്ക് സ്വന്തമായി ഒരു ബിറ്റ്കോയിൻ ലഭിക്കാൻ 1367 വർഷം വേണ്ടിവരുമെന്നാണു കണക്ക്. പൂർണമായി ഒരു ബിറ്റ്കോയിൻ ഖനനം ചെയ്തെടുക്കാൻ ഇനി ഒരു വ്യക്തിക്കും സാധ്യമല്ലെന്നർഥം. ഇതനുസരിച്ച് 2.1 കോടി ബിറ്റ്കോയിനും റിലീസ് ചെയ്യപ്പെടാൻ 2140 ആകും. പിന്നെ പുതുതായി ബിറ്റ്കോയിൻ ലഭിക്കില്ല. ഇവയുടെ കൈമാറ്റം മാത്രമേ നടക്കുകയുള്ളൂ.

ബിറ്റ്കോയിൻ ട്രേഡിങ്

ബിറ്റ്കോയിൻ മൈനിങ് എന്ന പ്രക്രിയ സങ്കീർണമാണെങ്കിലും ട്രേഡിങ് തീർത്തും ലളിതമാണ്. ഓഹരി എക്സ്ചേഞ്ചുകളിൽനിന്ന് വിവിധ കമ്പനികളുടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതുപോലെ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ വഴിയാണ് ബിറ്റ്കോയിൻ ഇടപാടു നടക്കുന്നത്. ഇന്ത്യയിൽതന്നെ പത്തിലേറെ ട്രേഡിങ് പ്ലാറ്റ്ഫോമുകളുണ്ട്. കോയിൻസെക്യൂർ, യൂനോ കോയിൻ, സെബ്പേ എന്നിവ ഇതിൽ ചിലതാണ്. ബിറ്റ്സ്റ്റാംപ്, കോയിൻ ബേസ്, ബിറ്റ്ഫിനെക്സ്, ബിടിസി ചൈന തുടങ്ങി ആഗോളതലത്തിൽ ഒട്ടേറെ എക്സ്ചേഞ്ചുകൾ വിവിധ രാജ്യങ്ങളിലായി ഉണ്ട്. ഒരു ബിറ്റ്കോയിന് നിലവിൽ നാലു ലക്ഷം രൂപയ്ക്കു മുകളിൽ വിലയുണ്ടെങ്കിലും ഇതിന്റെ ചെറിയ ഘടകങ്ങളായും ഇടപാടു നടത്താം.

ഉറങ്ങാത്ത വിപണി

പരമ്പരാഗത ഓഹരി വിപണികൾക്കെല്ലാം നിയന്ത്രിതമായ പ്രവർത്തനസമയമുള്ളപ്പോൾ ദിവസവും 24 മണിക്കൂറും ഇടപാടു നടക്കുന്നവയാണ് ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ. അതുകൊണ്ടുതന്നെ ഒരു ദിവസത്തെ ക്ലോസിങ് പ്രൈസ് എന്നൊരു വിലയില്ല. അതതു ദിവസം രാത്രി 12 മണിക്കുള്ള വില അന്നത്തെ അവസാന വിലയായി വേണമെങ്കിൽ കണക്കാക്കാമെന്നു മാത്രം. ഒരേ കറൻസിക്കു തന്നെ വിവിധ എക്സ്ചേഞ്ചുകളിലായി പല വിലയുമായിരിക്കും. പ്രതികൂല വാർത്തകൾ വരുമ്പോൾ വൻ വിലയിടിവുണ്ടാകുന്നതിനാൽ ഈ വിപണി നിക്ഷേപകനു നൽകുന്നതും അക്ഷരാർഥത്തിൽ ഉറക്കമില്ലാത്ത രാവുകൾ.

4 പൈസ X 8 വർഷം = 12 ലക്ഷം രൂപ 

2009   ഒക്ടോബറിൽ  ഒരു യുഎസ് ഡോളറിന് 1309 ബിറ്റ്കോയിനുകൾ ലഭിക്കുമായിരുന്നു. ഇന്ത്യയിൽ അക്കാലത്ത് എക്സ്ചേഞ്ചുകൾ നിലവിലുണ്ടായിരുന്നില്ലെങ്കിലും അന്നത്തെ ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കണക്കാക്കിയാൽ (46–47 രൂപ) ഒരു ബിറ്റ്കോയിന് മൂന്നര പൈസയ്ക്കും നാലു പൈസയ്ക്കും ഇടയിലായിരിക്കും വില. അതാണ് കഴിഞ്ഞമാസം 12 ലക്ഷം രൂപയ്ക്കു മുകളിൽവരെ പോയത്.   

2011 ഫെബ്രുവരിയിൽ ആദ്യമായി വില ഒരു ഡോളറിലെത്തിയ ബിറ്റ്കോയിൻ 2017 ഡിസംബറിൽ 20,000 ഡോളറിനടുത്തുവരെ പോയ ശേഷം  കഴിഞ്ഞദിവസം 6000 ഡോളറിനു താഴെവരെ വന്നു. കഴിഞ്ഞവർഷം ജനുവരി ഒന്നിന് എട്ടു ഡോളറായിരുന്ന എതീറിയത്തിന്റെ വില ഈ വർഷം 1448 ഡോളർ വരെ കയറിയ ശേഷം 600 ഡോളറിലേക്ക് ഇടിഞ്ഞു. ചാഞ്ചാട്ടങ്ങൾ തുടരുന്നു.

അജ്ഞാതനായ സ്രഷ്ടാവ്

ബ്ലോക്ചെയിൻ എന്ന വിപ്ലവകരമായ സാങ്കേതികവിദ്യയിലൂടെ 2009–ൽ സതോഷി നകമോട്ടോ ആണ് ആദ്യത്തെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ സൃഷ്ടിച്ചത്. എന്നാൽ നകമോട്ടോ ഒരു വ്യക്തിയാണോ, സംഘമാണോ എന്ന് ഇന്നും വ്യക്തമല്ല. ബിറ്റ്കോയിൻ സൃഷ്ടിച്ച് രണ്ടു വർഷത്തിനു ശേഷം, മറ്റു കാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കുന്നു എന്നു പ്രഖ്യാപിച്ച് നകമോട്ടോ സൈബർ ലോകത്തു നിന്നു പിൻവാങ്ങുകയായിരുന്നു. താനാണ് നകമോട്ടോ എന്ന് അവകാശപ്പെട്ട് പിന്നീടു പലരും രംഗത്തുവന്നെങ്കിലും വിശ്വസനീയമായ തെളിവുകൾ ലഭിച്ചിട്ടില്ല. അതേസമയം മറ്റു കറൻസികളുടെയല്ലാം സ്രഷ്ടാക്കൾ രംഗത്തുണ്ട്. ലൈറ്റ്കോയിൻ സൃഷ്ടിച്ച ചാർലി ലീ ഗൂഗിളിലെ മുൻ ഉദ്യോഗസ്ഥാനാണ്. കംപ്യൂട്ടർ പ്രോഗ്രാമറും ബിറ്റ്കോയിൻ മാഗസിൻ സ്ഥാപകരിലൊരാളുമായ വിറ്റാലിക് ബട്ടറിൻ എന്ന റഷ്യൻ യുവാവ് ആണ് എതീറിയം സൃഷ്ടിച്ചത്.

ക്രിപ്റ്റോ കറൻസി: വിലക്കുകളുടെ ചങ്ങല മുറുകുന്നു...?

ക്രിപ്റ്റോ കറൻസികൾക്കെതിരെ മുന്നറിയിപ്പു നൽകുന്ന രാജ്യങ്ങളുടെയും സാമ്പത്തിക വിദഗ്ധരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കടുത്ത നടപടികളുമായി രംഗത്തുള്ളത് ഏറ്റവും കൂടുതൽ ക്രിപ്റ്റോ കറൻസി ഇടപാടു നടക്കുന്ന ദക്ഷിണ കൊറിയതന്നെ. പേരു വെളിപ്പെടുത്താതെയുള്ള നിക്ഷേപം വിലക്കിയതിനു പുറമെ ഇടപാടുകൾക്ക് 24 ശതമാനം വരെ നികുതി ചുമത്താനും ദക്ഷിണ കൊറിയ തീരുമാനിച്ചു.

ഇന്ത്യയിൽ ആർബിഐ പലതവണ മുന്നറിയിപ്പു നൽകിയതു കൂടാതെ, ക്രിപ്റ്റോ കറൻസികൾക്കു രാജ്യത്ത് അംഗീകാരമില്ലെന്നു ധനമന്ത്രി കേന്ദ്ര ബജറ്റിൽതന്നെ പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകാൻ ഇവ ഉപയോഗിക്കുന്നതു തടയുമെന്നും വ്യക്തമാക്കി. ഇതിലൂടെയുള്ള വരുമാനത്തിനു നികുതി ഈടാക്കാൻ ആദായനികുതി വകുപ്പും നടപടി തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ വൻ നിക്ഷേപകരിൽ ഭൂരിഭാഗവും ടെക്കികളായ യുവാക്കളും റിയൽ എസ്റ്റേറ്റ്, ജ്വല്ലറി മേഖലകളിലുള്ളവരുമാണെന്നു നികുതിവകുപ്പ് പറയുന്നു.

ഈജിപ്ത് ഗ്രാൻഡ് മുഫ്തി ക്രിപ്റ്റോ കറൻസികൾക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചത് കഴിഞ്ഞ മാസമാണ്. ചൂതാട്ടത്തിനു തുല്യമായ ക്രിപ്റ്റോ കറൻസി നിക്ഷേപം ഇസ്‌ലാമിക വിരുദ്ധമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സമാനമായ നിലപാട് സൗദി ഗ്രാൻഡ് മുഫ്തിയും സ്വീകരിച്ചിരുന്നു. 

ഫെയ്സ്ബുക് തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ ക്രിപ്റ്റോ കറൻസികളുടെ പരസ്യം തടഞ്ഞത് ഈയിടെയാണ്. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ പല രാജ്യങ്ങളിലെയും പ്രമുഖ ബാങ്കുകൾ തങ്ങളുടെ ക്രെഡിറ്റ് കാർഡ് വഴി ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിലേക്കു പണം മാറ്റുന്നതു തടഞ്ഞിട്ടുണ്ട്. മാർച്ചിൽ അർജന്റീനയിൽ നടക്കുന്ന ജി20 ഉച്ചകോടി ക്രിപ്റ്റോ കറൻസികൾക്ക് ഏതുരീതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാമെന്നു ചർച്ച ചെയ്യാനിരിക്കുന്നു.

വിലക്കുന്നതെന്തിന്?

ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കില്ലെന്നതിനു നാലു കാരണങ്ങളാണ് ആർബിഐ വ്യക്തമാക്കിയത്. 

1. നിയന്ത്രിക്കാൻ കേന്ദ്ര അതോറിറ്റികളില്ല, 

2. തർക്കപരിഹാരത്തിന് അംഗീകൃത ചട്ടക്കൂടുകളില്ല, 

3. അടിസ്ഥാനമൂല്യമില്ല, 

4. വരുമാനം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.

നിലവിലുള്ള എല്ലാ ക്രിപ്റ്റോ കറൻസികളും സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ സൃഷ്ടിച്ചതാണ്. പരമ്പരാഗത കറൻസികൾക്കുള്ളതുപോലെ ഒരു സമ്പദ്‌വ്യവസ്ഥയുടെ പിന്തുണയോ കമ്പനികളുടെ ഓഹരികളുടേതു പോലെ ബിസിനസിലൂടെയുള്ള വരുമാനമോ ഇല്ല. ഊഹക്കച്ചവടത്തിലൂടെ ലഭിക്കുന്ന മൂല്യവർധന മാത്രം. അതുകൊണ്ടുതന്നെ ഇതൊരു കുമിളയായി പൊട്ടിത്തകരുമെന്നു ലോകത്തെ പ്രശസ്തരായ നിക്ഷേപകവിദഗ്ധരെല്ലാം മുന്നറിയിപ്പു നൽകുന്നു.

പ്രതിസന്ധിയായി  ചാഞ്ചാട്ടം

അനുനിമിഷം വിലയിലുണ്ടാകുന്ന വൻ ചാഞ്ചാട്ടം ക്രിപ്റ്റോ കറന്‍സികുളുടെ മുഖ്യ പ്രതിസന്ധിയാണ്. കൈവശമുള്ള ബിറ്റ്കോയിനിന്റെ ഇപ്പോഴത്തെ മൂല്യം പ്രകാരം ഒരു ഉൽപന്നം വാങ്ങാമെന്നു വച്ചാൽ ആ ഇടപാടു നടക്കുമ്പോഴേക്കും കോയിനിന്റെ മൂല്യം മാറിയിരിക്കും. ഇടപാടിനാകട്ടെ വളരെ സമയമെടുക്കുകയും ചെയ്യും. ഈ അസ്ഥിരത ഉപഭോക്താവിനെ മാത്രമല്ല വ്യാപാരിയെയും ബാധിക്കും. ബിസിനസ് ഒരു ചൂതാട്ടമാകും. ഇക്കാരണത്താൽ, പണത്തിനു പകരം ബിറ്റ്കോയിൻ സ്വീകരിച്ചിരുന്ന ചില ഓൺലൈൻ ഷോപ്പുകൾ ഈയിടെ അതു നിർത്തി.

കടം വാങ്ങിയാൽ കട്ടപ്പൊക

ഒന്നര മാസം മുൻപ് 12 ലക്ഷം രൂപയ്ക്കു മുകളിലുണ്ടായിരുന്ന ബിറ്റ്കോയിനിന്റെ ഇന്നലത്തെ ഏകദേശവില അഞ്ചു ലക്ഷം രൂപയാണ്. ഇതു കറൻസിയായി അംഗീകരിക്കപ്പെട്ടെന്നിരിക്കട്ടെ. നിങ്ങൾ 10 ബിറ്റ്കോയിൻ (50 ലക്ഷം രൂപ) കടം വാങ്ങുന്നു. സ്വാഭാവികമായി 10 ബിറ്റ്കോയിനും പലിശയും തിരച്ചടയ്ക്കണം. തിരിച്ചടവു നടക്കുന്നതിനിടെ ബിറ്റ്കോയിൻ വില എട്ടു ലക്ഷത്തിലേക്കു പോയാലും 10 ബിറ്റ്കോയിൻ തന്നെ തിരിച്ചടയ്ക്കണമല്ലോ. അപ്പോൾ 50 ലക്ഷം രൂപ വാങ്ങിയതിന്റെ മുതലിലേക്കുള്ള തിരിച്ചടവുതന്നെ 80 ലക്ഷം രൂപയാകുമെന്നർഥം. നേരെ തിരിച്ചാണു സംഭവിക്കുന്നതെങ്കിലോ, ബാങ്കുകൾ പൂട്ടിപ്പോകാൻ ഏറെക്കാലം വേണ്ടിവരില്ല. ചുരുക്കിപ്പറഞ്ഞാൽ പരമ്പരാഗത കറൻസിയുടെ ഉപയോഗങ്ങൾ നിലവിലുള്ള ക്രിപ്റ്റോ കറൻ‌സികളിൽ അസാധ്യമാകും.

ആശങ്ക വിതച്ച് ബിറ്റ്ഫിനെക്സും റ്റെതറും

ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിലൊന്നായ ബിറ്റ്ഫിനെക്സ് ആരംഭിച്ച റ്റെതർ ലിമിറ്റഡ് എന്ന കമ്പനിയാണ് വിപണിയിലെ പുതിയ ആശങ്ക. യുഎസ് ഡോളർ ടോക്കൺ എന്നു വിളിക്കപ്പെടുന്ന റ്റെതർ കോയിൻ ആണ് ബിറ്റ്ഫിനെക്സ് പുറത്തിറക്കിയത്. റ്റെതറിന്റെ വില ഒരു യുഎസ് ഡോളറുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും തങ്ങൾ ഇറക്കുന്ന ഓരോ റ്റെതർ ടോക്കണും തുല്യതുകയ്ക്കുള്ള യുഎസ് ഡോളർ നിക്ഷേപം നിലനിർത്തുന്നുണ്ടെന്നുമാണു ബിറ്റ്ഫിനെക്സ് അവകാശപ്പെടുന്നത്.

അതായത് ബിറ്റ്കോയിന് 19000 ഡോളർ വിലയുണ്ടായിരുന്നപ്പോൾ അതു വിറ്റ് റ്റെതർ വാങ്ങിയവർക്കു ബിറ്റ്കോയിൻ വില 10,000 ഡോളറിനു താഴെ പോയപ്പോഴും 19000 ഡോളർ സുരക്ഷിതമായി റ്റെതർ നിക്ഷേപമായി ഉണ്ടാകണം. എന്നാൽ, റ്റെതർ ടോക്കൺ ഇറക്കുമ്പോൾ തത്തുല്യമായ ഡോളർ നിക്ഷേപം സൂക്ഷിക്കുന്നുണ്ടെന്നു പറയുന്നതു തട്ടിപ്പാണെന്നു ‘ബിറ്റ്ഫിനെക്സ്ഡ്’ എന്ന പേരിലുള്ള ബ്ലോഗിൽ തുടർച്ചയായി കണക്കുകൾ സഹിതം വന്ന ആരോപണമാണു റ്റെതറിനെ വിവാദത്തിലേക്കു നയിച്ചത്. തുടർന്ന്, വിശ്വാസ്യത ഉറപ്പാക്കാനായി ഓഡിറ്ററെ വച്ച ബിറ്റ്ഫിനെക്സ് ഓഡിറ്റ് റിപ്പോർട്ടൊന്നും പുറത്തിറക്കിയില്ലെന്നു മാത്രമല്ല, ഓഡിറ്ററെ പറഞ്ഞു വിടുകയും ചെയ്തു. 

നിലവിൽ 200 കോടി ഡോളറിന്റെ റ്റെതർ ടോക്കൺ ബിറ്റ്ഫിനെക്സ് ഇറക്കിക്കഴിഞ്ഞു. ഇതിനു തത്തുല്യമായ ഡോളർ നിക്ഷേപം അവരുടെ കൈവശമില്ലെന്നു തെളിയിക്കപ്പെട്ടാൽ അത് ബിറ്റ്കോയിന്റെ മാത്രമല്ല മൊത്തം ക്രിപ്റ്റോ കറൻസികളുടെ മൂല്യത്തിൽ വൻ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നുറപ്പ്.

വാറൻ ബഫറ്റ്:

ക്രിപ്റ്റോ കറൻസികൾക്കുമേൽ ഇപ്പോൾ കാണുന്ന ഭ്രമം നല്ല രീതിയിൽ അവസാനിക്കില്ലെന്ന് ഉറപ്പ്. അത്  എപ്പോഴാവുമെന്നോ എങ്ങനെയാവുമെന്നോ പറയാനാവില്ല.

(courtesy: Manorama online)

ബിറ്റ്കോയിൻ: വിലക്കില്ലാത്ത ആശങ്ക -3 ∙

ചില്ലറയല്ല, ഈ കറൻസി ഭീഷണി

 നിലവിലുള്ള രീതിയിൽ ക്രിപ്റ്റോ കറൻസികൾ ലോക സാമ്പത്തികക്രമത്തിനു സൃഷ്ടിക്കുന്ന ഭീഷണി ചില്ലറയല്ല. കൃത്യമായ നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സമ്പദ്‌വ്യവസ്ഥകൾക്കു സമാന്തരമായി ആരും നിയന്ത്രിക്കാനില്ലാത്ത മറ്റൊരു സാമ്പത്തികക്രമം നിലനിൽക്കുന്നതാണു പ്രശ്നം. നിയമപരമായ ഇടപാടിനായി(ലീഗൽ ടെൻഡർ) അംഗീകരിച്ചിട്ടില്ല എന്നു പറയുമ്പോഴും ക്രിപ്റ്റോ കറൻസികളെ നിയമവിരുദ്ധമെന്നു പറഞ്ഞ് എവിടെയും പൂർണമായി വിലക്കിയിട്ടുമില്ല.

ഡിസംബറിലെ ഉയർന്ന വില പ്രകാരം ബിറ്റ്കോയിന്റെ മാത്രം വിപണിമൂല്യം 32,500 കോടി ഡോളറിന് (ഉദ്ദേശം 21 ലക്ഷം കോടി രൂപ) മുകളിലായിരുന്നു. അതായത് റിലയൻസ് ഇൻഡസ്ട്രീസും ടിസിഎസും എച്ച്ഡിഎഫ്സി ബാങ്കും ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചു കമ്പനികൾ ചേർന്നുള്ള വിപണിമൂല്യത്തേക്കാൾ കൂടുതൽ. 

ഊഹക്കച്ചവടത്തിലൂടെയുള്ള മൂല്യവർധന മാത്രമാണു ക്രിപ്റ്റോ കറൻസി നിക്ഷേപകരിൽ ഭൂരിഭാഗത്തിന്റെയും ലക്ഷ്യം എന്നതിനാൽ വൻ മൂല്യവർധന ലഭിക്കുന്ന ഘട്ടത്തിൽ എല്ലാവരും ചെയ്യുന്നത് വിറ്റൊഴിഞ്ഞ് അംഗീകൃത കറൻസികളിലേക്കു മാറുകയാവും. ഇതു ലോകത്തെ സമ്പത്ത് ഒരു രാജ്യത്തെയും നിയമസംവിധാനങ്ങളുടെ പിടിയിലല്ലാതെ ചോർന്നുപോകാൻ ഇടയാക്കും. ഈ പണം ചെന്നെത്തുന്നതു ഭീകരവാദമുൾപ്പെടെയുള്ളവരുടെ കൈയിലാണെങ്കിൽ വിപത്ത് ഊഹിക്കാവുന്നതേയുള്ളൂ. 

ആകെ സൃഷ്ടിക്കപ്പെട്ട 2.1 കോടി ബിറ്റ്കോയിനിൽ 10 ലക്ഷത്തോളം അതിന്റെ അജ്ഞാതനായ സ്രഷ്ടാവിന്റെ കൈകളിലാണെന്നാണു കണക്ക്. ഇതൊരു വ്യക്തിയായാലും സംഘമായാലും അവരുടെ ലക്ഷ്യം എന്തെന്ന് ആർക്കുമറിയില്ല. കഴിഞ്ഞ ഡിസംബറിൽ ബിറ്റ്കോയിൻ കൈവരിച്ച ഉയർന്ന വില കണക്കാക്കിയാൽ ഇതിന്റെ മാത്രം മൂല്യം 2,000 കോടി ഡോളർ (ഉദ്ദേശം ഒന്നേകാൽ ലക്ഷം കോടി രൂപ) വരും. 

തീവ്രവാദമുൾപ്പെടെ എന്തെങ്കിലും കാരണത്താൽ ഒരു രാജ്യത്തിനോ സംഘടനയ്ക്കോ സാമ്പത്തിക ഉപരോധമേർപ്പെടുത്തിയാൽപോലും അതിനെ മറികടന്ന് പണം ചോർത്തിയെടുക്കാൻ ക്രിപ്റ്റോ കറൻസി വഴി കഴിയുമെന്നതും ഭീഷണികളിലൊന്നാണ്,. 

എന്തുമാകാം, ആരും ചോദിക്കില്ല 

വൻ നിക്ഷേപകർ വിപണിയിൽ നടത്തിയേക്കാവുന്ന കൃത്രിമങ്ങൾ തടയാൻ അതോറിറ്റികളൊന്നും ഇല്ലാത്തതിനാൽ കൈപൊള്ളുന്നത് എപ്പോഴും ചെറുകിട നിക്ഷേപകർക്കുതന്നെയാവും. പ്രമുഖ ക്രിപ്റ്റോ കറൻസികളിലൊന്നായ ലൈറ്റ്കോയിൻ സൃഷ്ടിച്ച ചാർലി ലീ തന്റെ കൈവശമുണ്ടായിരുന്ന മൊത്തം കോയിനുകൾ വിറ്റഴിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. പരമ്പരാഗത ഓഹരിവിപണി ആയിരുന്നെങ്കിൽ ഒരു കമ്പനിയുടെയും ഉടമയ്ക്കു തന്റെ കൈവശമുള്ള മൊത്തം ഓഹരികൾ ഒരു ദിവസം ഓപ്പൺ മാർക്കറ്റിൽ ഇങ്ങനെ വിറ്റൊഴിയാനാവുമായിരുന്നില്ല. ഇതു മറ്റ് ഓഹരിയുടമകളെ ബാധിക്കുമെന്നതിനാൽ നിയമപരമായ നിയന്ത്രണങ്ങളുണ്ട്. അന്നു 350 ഡോളർ വരെ വിലയുണ്ടായിരുന്ന ലൈറ്റ്കോയിൻ പിന്നീട് 100 ഡോളറിനു താഴെവരെ എത്തിയിരുന്നു. 

എക്സ്ചേഞ്ചുകൾ പൂട്ടുന്നു 

∙ 46 കോടി ഡോളർ മൂല്യമുള്ള ബിറ്റ്കോയിനുകൾ മോഷണം പോയതിനെത്തുടർന്ന് ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ മൗണ്ട് ഗോക്സ് 2014ൽ അടച്ചുപൂട്ടി. 

∙ ദക്ഷിണ കൊറിയയിലെ യൂബിറ്റ് എന്ന എക്സ്ചേഞ്ച് ബിറ്റ്കോയിൻ മോഷണത്തെ തുടർന്ന് സ്വയം പാപ്പരായി പ്രഖ്യാപിച്ചുകൊണ്ട് അടച്ചുപൂട്ടിയത് ഒന്നര മാസം മുൻപ്.

∙ നിക്ഷേപകർക്ക് മാസം 40 ശതമാനം വരെ വരുമാനം വാഗ്ദാനം ചെയ്ത ബിറ്റ്കണക്റ്റ് എക്സ്ചേഞ്ച് പൂട്ടുന്നതായി പ്രഖ്യാപിച്ചതു ജനുവരിയിൽ. അന്നു 300 ഡോളറിനടുത്തു വിലയുണ്ടായിരുന്ന ബിറ്റ്കണക്റ്റ് കോയിനിന്റെ വില ഇപ്പോൾ വെറും മൂന്നു ഡോളറിൽ താഴെ.

∙ 53 കോടി ഡോളർ മൂല്യം വരുന്ന ക്രിപ്റ്റോ കറൻസികൾ മോഷണം പോയതായി ടോക്കിയോ ആസ്ഥാനമായ കോയിൻചെക്ക് എക്സ്ചേഞ്ച് രണ്ടാഴ്ച മുൻപു സ്ഥിരീകരിച്ചു.

∙ ബിറ്റ്ഫിനെക്സിനും റ്റെതറിനുമെതിരായ ആരോപണം ശരിയാണെന്നു തെളിഞ്ഞാൽ വരാനിരിക്കുന്ന തകർച്ച പ്രവചനാതീതം.

സാധ്യതകൾ 

ഓരോ രാജ്യത്തെയും ഭരണനേതൃത്വവും കേന്ദ്രബാങ്കുകളും എന്തു തീരുമാനമെടുക്കുന്നു എന്നതിനനുസരിച്ചാകും ക്രിപ്റ്റോ കറൻസികളുടെ ഭാവി. പേരു വെളിപ്പെടുത്താതെയുള്ള നിക്ഷേപങ്ങൾ അനുവദിക്കില്ലെന്ന ദക്ഷിണ കൊറിയയുടെ നിലപാടിലേക്ക് ഏറെ വൈകാതെ എല്ലാ രാജ്യങ്ങളും വരാനിടയുണ്ട്. കുതിരപ്പന്തയത്തിനും ചൂതാട്ടത്തിനും ഉള്ളതുപോലെ ക്രിപ്റ്റോ കറൻസി നിക്ഷേപത്തിൽ നിന്നുള്ള ലാഭത്തിനു നികുതിയും വന്നേക്കാം. 

നിക്ഷേപ വിദഗ്ധർ ഒന്നടങ്കം പറയുന്നതുപോലെ സാമ്പത്തികലോകത്തെ ഏറ്റവും വലിയ കുമിളയായി ബിറ്റ്കോയിൻ പൊട്ടിത്തകരുമോ എന്നു കാലം തെളിയിക്കും. മുന്നറിയിപ്പുകൾ അവഗണിച്ച് ക്രിപ്റ്റോ കറൻസികളിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നവർ നിക്ഷേപതുക പൂർണമായി നഷ്ടപ്പെടാമെന്നതും സാധ്യതകളിലൊന്നാണെന്നു മറക്കരുത്. 

യഥാർഥ മൂല്യം ബ്ലോക്ചെയിനിൽ 

ബിറ്റ്കോയിൻ സ്രഷ്ടാവ് സതോഷി നകമോട്ടോയുടെ യഥാർഥ സംഭാവന ബ്ലോക്ചെയിൻ ആണെന്ന് ഇന്നു ലോകം അംഗീകരിക്കുന്നു. ഇ–മെയിൽ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇന്റർനെറ്റ് കണ്ടുപിടിച്ചു എന്നു പറയുന്നതുപോലെയാണത്. ക്രിപ്റ്റോ കറൻസികളുടെയെല്ലാം അടിസ്ഥാനം ബ്ലോക്ചെയിൻ ആണ്. ഇവയ്ക്കു വേണ്ടി വാദിക്കുന്നവർ ആദ്യം പറയുന്നതും ബ്ലോക്ചെയിനിന്റെ മേൻമയെക്കുറിച്ചുതന്നെ. സാമ്പത്തികരംഗത്തെ മാത്രമല്ല, ദൈനംദിന ജീവിതത്തിലെ എല്ലാ മേഖലകളെയും ഗുണപരമായി സ്വാധീനിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണത് എന്ന കാര്യത്തിൽ ബിറ്റ്കോയിനിന്റെ കടുത്ത വിമർശകർക്കുപോലും തർക്കമില്ല. എന്നാൽ, ഈ മൂല്യം സ്വകാര്യവ്യക്തികളോ കമ്പനികളോ സൃഷ്ടിക്കുന്ന, ഒരു രാജ്യത്തെയും നിയമവ്യവസ്ഥയുടെ അംഗീകാരമില്ലാത്ത കറൻസികൾക്കു പതിച്ചുനൽകുന്നിടത്താണ് പ്രശ്നം തുടങ്ങുന്നത്. 

ഒരു രാജ്യത്തെയും അംഗീകൃത കറൻസിയുടെ മൂല്യം സാങ്കേതികവിദ്യയുടെ മികവിലല്ല. നിയമപരമായി ആ രാജ്യം ഉറപ്പുനൽകുന്ന മൂല്യമാണ് അവയ്ക്കുള്ളത്. മറ്റു കറൻസികളുമായുള്ള വിനിമയനിരക്കിൽ എന്തു ചാഞ്ചാട്ടം വന്നാലും ഇന്ത്യയിൽ 100 രൂപ വിലയുള്ള ഏത് ഉൽപന്നവും സേവനവും 100 രൂപ കൊടുത്താൽ കിട്ടും എന്നിടത്താണ് അതിന്റെ മൂല്യം. 

സ്വന്തമായി ക്രിപ്റ്റോ കറൻസികൾ സൃഷ്ടിച്ച് പണമിടപാടുകൾ ബ്ലോക്ചെയിൻ വഴി സുരക്ഷിതമാക്കുന്നതിനെക്കുറിച്ചു പല രാജ്യങ്ങളും ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. അത്തരമൊരു ഘട്ടത്തിൽ, സ്വകാര്യമായി സൃഷ്ടിക്കപ്പെട്ട കറൻസികൾക്ക് എന്തെങ്കിലും മൂല്യമുണ്ടാകുമോ എന്നു കണ്ടറിയണം. ക്രിപ്റ്റോ കറൻസികൾ മാറ്റേണ്ടതു പണമിടപാടു നടത്തുന്ന രീതികളെയാണ്, അല്ലാതെ കറൻസിയുടെ സത്തയെ അല്ല. 

(courtesy:manorama ) (അവസാനിച്ചു) 

ഒരു കോടി 20 ലക്ഷത്തിന്‍റെ ലംബോര്‍ഗിനി കാര്‍ ഈ യുവാവ് വാങ്ങിയത് 7385 രൂപ മുടക്കി...?

ടള്‍ഹൈസ് :വെറും 7385 രൂപ മുതല്‍ മുടക്കി ഒരു യുവാവ് സ്വന്തമാക്കിയത് ഒരു കോടി 20 ലക്ഷത്തിന്‍റെ ലംബോര്‍ഗിനി കാര്‍. അമേരിക്കന്‍ സ്വദേശിയായ പീറ്റര്‍ സാഡിങ്ട്ടണ്‍ എന്ന 35 വയസ്സുകാരനാണ് ഇത്രയും കുറഞ്ഞ തുക മുടക്കി അത്യാഡംബര ലംബോര്‍ഗിനി കാര്‍ സ്വന്തമാക്കി വാര്‍ത്തകളില്‍ നിറയുന്നത്.
ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്‍ വഴിയാണ് പീറ്റര്‍ ഇത്രയും ചെറിയ തുകയ്ക്ക് കാര്‍ സ്വന്തമാക്കിയത്. 2011 ല്‍ ഫോളോറിഡയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബിറ്റ് കോയിന്റെ വില ലോകത്താകമാനം വന്‍ തോതില്‍ ഇടിയുന്നതായുള്ള വാര്‍ത്ത ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഒരു ബിറ്റ് കോയിന്റെ വില വെറും 3 ഡോളറില്‍ എത്തിനിന്നപ്പോള്‍ പീറ്റര്‍ ഇവയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി.അങ്ങനെ ഒരു മാസത്തെ പഠനത്തില്‍ നിന്നും ബിറ്റ് കോയിന് ഭാവിയിലുണ്ടായേക്കാവുന്ന വിപണി നിലവാരം മുന്നില്‍ കണ്ട പീറ്റര്‍ 115 ഡോളര്‍ അതായത് 7385 രൂപ മുടക്കി 45 ബിറ്റ്‌കോയിനുകള്‍ വാങ്ങി കൂട്ടി. അപ്പോഴേക്കും ഒരു ബിറ്റ് കോയിന്റെ വില വീണ്ടും ഇടിഞ്ഞ് 2.52 ഡോളറില്‍ പീറ്റര്‍ ഇവ കരുതി വെച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബിറ്റ് കോയിന്റെ വില മാര്‍ക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഒരു ബിറ്റ് കോയിന് 19,000 ഡോളര്‍ (1220204.70 ഇന്ത്യന്‍ രൂപ) വരെ കിട്ടുന്നത് വരെയെത്തി കാര്യങ്ങള്‍.
പീറ്റര്‍ വീണ്ടും കാത്തിരുന്നെങ്കിലും കണക്ക് കൂട്ടല്‍ ചെറുതായി ഒന്നു തെറ്റി. രണ്ടാഴ്ച കൊണ്ട് ഒരു ബിറ്റ് കോയിന്റെ വില 8,100 ഡോളറായി(520192.53) കുറഞ്ഞു. പിന്നെ പീറ്റര്‍ സാഡിങ്ട്ടണ്‍ മടിച്ച് നിന്നില്ല.വിപണിയില്‍ ബിറ്റ് കോയിന്‍ നിലവിലെ വിലയ്ക്ക് വിറ്റ് ലംബോര്‍ഗിനി സ്വന്തമാക്കി. പീറ്ററിന്റെ കൈയ്യില്‍ പലപ്പോഴായി വാങ്ങിച്ച് കൂട്ടിയ ബിറ്റ് കോയിനുകള്‍ ഇനിയും ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
വിന്‍വിക്കി എന്ന പേരില്‍ ഓട്ടോമൊബൈല്‍ സംബന്ധമായ വിവരങ്ങള്‍ നല്‍കുന്ന ഒരു സ്ഥാപനത്തിന്റെ സിഇഓയാണ് നിലവില്‍ പീറ്റര്‍ സാഡിങ്ട്ടണ്‍. കൂടാതെ ബിറ്റ് കോയിന്‍ പബ് എന്ന പേരില്‍ യൂട്യൂബില്‍ അദ്ദേഹം ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകളെ പറ്റി ക്ലാസുകളും നല്‍കി വരുന്നു.

(courtesy: Asianet news)

Tuesday 6 February 2018

ബിറ്റ്‌കോയിന്‍ മാറ്റിപ്പിടിക്കാം; ചുളുവിലയില്‍ ലൈറ്റ്‌കോയിനും റിപ്പിളുമുണ്ട്‌......


കോടികള്‍ വാഗ്ദാനം ചെയ്ത് പുതിയ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ്; തലപ്പത്ത് മലയാളികള്‍...... ?

Thursday 1 February 2018

How to get Free Cryptocurrency | Airdrop | എങ്ങനെ airdrop മുകേന free coins കിട്ടും ?


Crypto Trading Quick Reference !!

CryptoTrading Quick Reference

Most commen crypto terms which we and all expert traders used 

 Important for begginers/learners

✔ #Altcoin
Any Crypto Currency other than bitcoin

✔ #ASHDrakes
 A situation where you lost all your money.

✔ #BagHolder
A person who buys and hold coins in large quantity hoping to make good profits in the future.

✔ #BEAR/#BEARISH  Negative price movement

✔ #BTFD 
Buy The Fucking Dip (an indication to buy a coin when it has dumped so hard)

✔ #BULL/#BULLISH 
Positive price movement

✔ #DILDO 
Long green or red candles

✔ #DUMP
To Sell off a coin

✔ #Dumping
Downward price movement

✔ #DYOR
Do Your Own Research

 ✔ #FA 
Fundamental Analysis

✔ #FOMO 
Fear Of Missing Out (A coin is pumping and you get the feeling it’s gonna pump more, so you buy high)

✔ #FUD
 Fear Uncertainty & Doubt

✔ #HODL
 Hold/Hold a position

✔ #JOMO 
Joy Of Missing Out

✔ #LONG 
Margin Bull Position

✔ #MCAP 
Market Capitalization

✔ #MOON 
Continuous upward movement of price

✔ #OTC 
Over The Counter

✔ #PUMP 
Upward price movement

✔ #SAJ #Candle
Huge green candle

✔ #SHITCOIN 
A coin with no potential value or use

✔ #SHORT 
Margin bear position

✔ #SWING 
 Zig zag price movement ( Upwards & Downwards )

✔ #REKT 
When you have a bad loss

✔ #TA 
Technical Analysis

✔ #REVERSE #INDICATOR 
Someone who is always wrong predicting price movements.

✔ #RSI 
Relative Strength Index

✔ #WHALE 
 Very Wealthy trader/Market mover.

 It helps all to understand this terminology. It's very important
BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...