ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Friday 20 April 2018

ക്രിപ്റ്റോജാക്കിങ്: ഓൺലൈൻ തട്ടിപ്പു ലോകത്തെ പുതിയ അവതാരം..?


ഓരോ വർഷവും ഓരോന്ന് എന്ന നിലയ്ക്കാണ് ഓൺലൈൻ തട്ടിപ്പുകളുടെ പോക്ക്. കഴിഞ്ഞ വർഷം ലോകത്തെ മുഴുവൻ ആശങ്കയിലാഴ്‍ത്തിയത് റാൻസംവെയർ ആയിരുന്നെങ്കിൽ ഈ വർഷം ഇതുവരെയുള്ള പോക്ക് നോക്കിയാൽ ക്രിപ്റ്റോജാക്കിങ് ആണ് താരം. ക്രിപ്റ്റോകറൻസി സമ്പാദിക്കുന്നതിനായി (മൈനിങ്) മറ്റുള്ളവരുടെ കംപ്യൂട്ടറുകളിൽ അവരറിയാതെ അതിനുള്ള സോഫ്റ്റ്‍വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതാണ് ക്രിപ്റ്റോജാക്കിങ്. നമ്മുടെ കംപ്യൂട്ടറിൽ മൈനിങ് സോഫ്റ്റ്‍വെയർ ഉണ്ടെന്നു നമ്മളറിയില്ല. നമുക്കു വേണ്ടി ജോലി ചെയ്യേണ്ട കംപ്യൂട്ടർ മറ്റവനു വേണ്ടി ജോലി ചെയ്തു വിയർക്കുകയും അവന്റെ അക്കൗണ്ടിൽ പണം നിറയുകയും ചെയ്യും. നിങ്ങൾ പൊന്നുപോലെ നോക്കുന്ന കാർ ഷെഡിൽ ഭദ്രമായി കയറ്റിയിട്ട് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ അയൽക്കാരൻ വന്ന് കാറെടുത്തുകൊണ്ടുപോയി ഊബർ സർവീസ് നടത്തുന്നതുപോലൊരു പരിപാടി.

റാൻസംവെയർ പോലെ അലമ്പുകളൊന്നുമില്ല എന്നതുകൊണ്ടു തന്നെ ഇതിനോടകം നമ്മളിലാരൊക്കെ ക്രിപ്റ്റോജാക്കിങ്ങിന് ഇരയായിട്ടുണ്ടെന്ന് ആരും അറിയുന്നുമില്ല. 2017 സെപ്റ്റംബറിനു ശേഷം ക്രിപ്റ്റോജാക്കിങ്ങിൽ വൻകുതിപ്പാണ് ലോകമെങ്ങും ഉണ്ടായിരിക്കുന്നത്. ജാക്കർ എങ്ങനെ നമ്മുടെ കംപ്യൂട്ടർ അവന്റെ ആവശ്യത്തിനായി ഉപയോഗിക്കുന്നു എന്നൊരു ചോദ്യം വേണ്ട. എക്കാലവും ഹാക്കർമാർ വന്ന വഴികളിലൂടെ തന്നെയാണ് ജാക്കറും നമ്മുടെ കംപ്യൂട്ടർ ഉപയോഗിക്കുന്നത്. സുരക്ഷാസംവിധാനങ്ങളില്ലാത്ത വെബ്സൈറ്റുകൾക്കുള്ളിൽ കയറുന്ന ജാക്കർ ക്രിപ്റ്റോമൈനിങ് സോഫ്റ്റ്‍വെയർ അതിനുള്ളിൽ പ്രതിഷ്ഠിക്കുന്നു. നമ്മൾ നമ്മുടെ കംപ്യൂട്ടറിൽ നിന്ന് ഈ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ സോഫ്റ്റ്‍വെയർ നമ്മുടെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ആവുന്നു.  

പോപ് അപ് പരസ്യങ്ങളും ഇമെയിലുകളും ഉൾപ്പെടെ കംപ്യൂട്ടർ വൈറസ് വന്നുകൊണ്ടിരുന്ന വഴികളിലൂടെയെല്ലാം മൈനിങ് സോഫ്റ്റ്‍വെയറുകൾ നമ്മുടെ കംപ്യൂട്ടറുകളിലെത്തുന്നുണ്ട്. ജാക്കർ ഇൻസ്റ്റാൾ ചെയ്യുന്ന സോഫ്റ്റ്‍വെയർ അയാളുടെ വോലറ്റിലേക്കാണ് പണം അയയ്ക്കുന്നത്. ഇത്തരത്തിൽ ലക്ഷക്കണക്കിനു കംപ്യൂട്ടറുകൾ ഉപയോഗിച്ചു മൈനിങ് നടത്തുമ്പോൾ ജാക്കർ ഒരു വൻകിട അധോലോകരാജാവിനെപ്പോലെ സമ്പന്നനാകുന്നു. 

2017ൽ ക്രിപ്റ്റോജാക്കിങ് 8500% വളർച്ചയാണ് നേടിയതെന്ന് നോർടൺ ആന്റി വൈറസ് നിർമാതാക്കളായ സിമാൻടെക് പറയുന്നു. കഴിഞ്ഞ വർഷം ഏറ്റവുമധികം വാർത്തകളിൽ നിറഞ്ഞത് റാൻസംവെയർ ആണെങ്കിലും വർഷാവസാനത്തോടെ ക്രിപ്റ്റോമൈനിങ് ഇന്റർനെറ്റ് തട്ടിപ്പുകളിൽ ഒന്നാം സ്ഥാനത്തെത്തി. ഇന്ന് ഇന്റർനെറ്റിൽ ഏതെങ്കിലും തട്ടിപ്പുകൾ നടത്തുന്നവരെല്ലാം പൊതുവായി നടത്തുന്ന തട്ടിപ്പ് ക്രിപ്റ്റോജാക്കിങ് ആണെന്നാണ് മാൽവെയർവൈറ്റ്സ് ആന്റി വൈറസ് കമ്പനിയുടെ അഭിപ്രായം. റിസ്കില്ലാതെ പണം സമ്പാദിക്കാനുള്ള എളുപ്പവഴി തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നതിൽ പഴിക്കാനാവില്ല. 

ഗൂഗിൾ ക്രോം, മോസില ഫയർഫോക്സ് തുടങ്ങിയ വെബ് ബ്രൗസറുകളിലെ എക്സ്റ്റൻഷനുകളുടെ രൂപത്തിലും ക്രിപ്റ്റോജാക്കിങ് നടക്കുന്നുണ്ട്. അടുത്തിടെ എല്ലാത്തരം മൈനിങ് എക്സ്റ്റൻഷനുകളും നീക്കം ചെയ്ത് ഗൂഗിൾ ക്രോം കൈകൾ ശുദ്ധമാക്കിയിരുന്നു. മറ്റു ബ്രൗസറുകളിൽ ക്രിപ്റ്റോജാക്കിങ് തടയുന്നതിനുള്ള എക്സ്റ്റൻഷനുകൾ ലഭ്യമാണ്. 

ക്രിപ്റ്റോജാക്കിങ് വഴി ഹാക്കർ പണം സമ്പാദിക്കുമെല്ലാതെ നമ്മുടെ അക്കൗണ്ടിൽ പണം പോകുന്നില്ലല്ലോ പിന്തെന്താ, എന്നാണ് പലരുടെയും ചോദ്യം. നമ്മുടെ കാറെടുത്ത് അയൽക്കാരൻ രാത്രിയിൽ ഊബർ സർവീസ് നടത്തുമ്പോൾ അജ്ഞാതമായ തേയ്മാനത്തെപ്പറ്റി നമ്മൾ അറിയുന്നില്ല. ഫലത്തിൽ 15 വർഷം ഓടേണ്ട വണ്ടി അഞ്ചാം വർഷം കണ്ടം ചെയ്യാം. അതുപോലെ തന്നെ കംപ്യൂട്ടറുകളെ നിർദ്ദയം ജോലി ചെയ്യിക്കുന്ന ഈ മൈനിങ് സോഫ്റ്റ്‍വെയറുകൾ കംപ്യൂട്ടർ മദർബോർഡുകൾ നിശ്ചലമാക്കും. കംപ്യൂട്ടർ മാത്രമല്ല, ഫോണുകളിലുമുണ്ട് ക്രിപ്റ്റോജാക്കിങ് ആപ്പുകളും അവ സൃഷ്ടിക്കുന്ന ഹാർഡ്‍വെയർ പ്രശ്നങ്ങളും. 

എങ്ങനെ തടയാം ? 

1. പൈറേറ്റഡ് വിൻഡോസ് അഭിമാനപൂർവം ഉപയോഗിക്കുന്നവരാണെങ്കിൽ തൽക്കാലം ഒന്നും പറയാനില്ല. യഥാർഥ വിൻഡോസ് ആണെങ്കിൽ വിൻഡോസ് അപ്ഡേറ്റുകളും സെക്യൂരിറ്റി പാച്ചുകളും അപ്പപ്പോൾ ഇൻസ്റ്റാൾ ചെയ്യുക. 

2. വെബ് ബ്രൗസർ സെറ്റിങ്സിൽ പോയി ജാവ സ്ക്രിപ്റ്റ് ബ്ലോക്ക് ചെയ്യാം. ഇത് മൊത്തത്തിലുള്ള വെബ്സൈറ്റിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെങ്കിലും ഉള്ളടക്കം കാണുന്നതിൽ തടസ്സമുണ്ടാവില്ല. ജാവ സ്ക്രിപ്റ്റ് ബ്ലോക്ക് ആണെങ്കിൽ മൈനിങ് നടക്കില്ല. 

3. ചുമ്മാ ഇരിക്കുന്ന കംപ്യൂട്ടർ ചുരം കയറുന്ന ലോറി പോലെ ആർത്തിരമ്പുന്നുണ്ടെങ്കിൽ സംശയിക്കാം. പശ്ചാത്തലത്തിൽ മൈനിങ് കൊടുമ്പിരികൊള്ളുന്നുണ്ടായിരിക്കും. കംപ്യൂട്ടറിന്റെ സിപിയു, ജിപിയു ഉപയോഗം പരിശോധിച്ച് അസ്വാഭ്വാവികതകൾ കണ്ടെത്താം. 

4. റോഡ് മുറിച്ചു കടക്കുമ്പോൾ സീബ്രവര ഉപയോഗിക്കുന്നതു പോലെ, ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ കൊള്ളാവുന്ന ഏതെങ്കിലും ആന്റി വൈറസ് ഉപയോഗിക്കുക. കൊള്ളാത്ത വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുമ്പോൾ 'നമ്മുടെ ആളാണ്' എന്നു പറഞ്ഞ് അൺബ്ലോക്ക് ചെയ്യാതിരിക്കുക.

COURTESY: MANORAMA )

Wednesday 18 April 2018

20 കോടി രൂപയുടെ ബിറ്റ്കോയിൻ കവർന്നു; ഇന്ത്യയിലെ ഏറ്റവും വലിയ മോഷണം ?


ന്യൂഡല്‍ഹി∙ നിക്ഷേപസാധ്യതയെയും ആധികാരികതയെയും ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്‌കോയിന്‍ മോഷണംപോയി. ഡിജിറ്റൽ പണമായ ക്രിപ്‌റ്റോ കറന്‍സിയുടെ ഇത്രയും വലിയ തുക മോഷ്ടിക്കുന്നത് ഇന്ത്യയിൽ ആദ്യമാണ്. പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍സെക്യുറിലാണു മോഷണം നടന്നതെന്നു ഡൽ‌ഹി പൊലീസ് സൈബർ സെൽ അറിയിച്ചു.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ചിലെ 440 ബിറ്റ്‌കോയിനുകളാണു മോഷ്ടിക്കപ്പെട്ടത്. ഐപിസി, ഐടി നിയമം തുടങ്ങിയവ പ്രകാരം കേസ് എടുത്തു. രണ്ടു ലക്ഷത്തിലധികം ഉപയോക്താക്കളുള്ള കമ്പനിയാണിത്. തിങ്കളാഴ്ചയാണു ബിറ്റ്കോയിനുകൾ നഷ്ടപ്പെട്ട വിവരം കമ്പനി അറിഞ്ഞതെന്നാണു പരാതിയിൽ പറയുന്നത്. ഓഫ്‍ലൈനായി സൂക്ഷിച്ച ബിറ്റ്കോയിനുകൾ അപ്രത്യക്ഷമാവുകയായിരുന്നു. കമ്പനി സൂക്ഷിച്ച പാസ്‍വേഡുകൾ ഓൺലൈനിലൂടെ ചോർത്തിയെടുത്താണു കവർച്ച നടത്തിയത്.


ഹാക്കർമാരെ കണ്ടെത്താൻ കമ്പനി ശ്രമിച്ചെങ്കിലും മോഷണം നടന്ന വാലറ്റിലെ വിവരങ്ങൾ (ഡേറ്റാ ലോഗ്സ്) എല്ലാം മായ്ക്കപ്പെട്ടിരുന്നതിനാൽ വിജയിച്ചില്ല. കവർച്ച ചെയ്യപ്പെട്ട ബിറ്റ്കോയിനുകൾ എവിടേക്കാണു മാറ്റിയതെന്നും അറിയാനായില്ല. മോഷണം നടന്നതായി സ്ഥിരീകരിച്ച കമ്പനി വെബ്സൈറ്റിന്റെ പ്രവർത്തനം നിർത്തിവച്ചു. സ്ഥാപനത്തിന് അകത്തുള്ളവരെയാണു സംശയിക്കുന്നതെന്നു സിഇഒ മോഹിത് കൽറ പറഞ്ഞു. അതേസമയം, കമ്പനി സിഎസ്‌ഒ അമിതാബ് സക്‌സേന സംശയനിഴലിലാണ്. ഇയാൾ രാജ്യംവിടാതിരിക്കാനായി പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്നു സര്‍ക്കാരിനോടു കമ്പനി ആവശ്യപ്പെട്ടതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.


അടുത്തിടെ, ബിറ്റ്കോയിനുമായി ബന്ധപ്പെടുത്തി മഹാരാഷ്ട്രയിൽ 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കേസിൽ ഗെയ്ൻ ബിറ്റ്കോയിൻ എന്ന കമ്പനിയുടെ ഡയറക്ടറും സഹോദരനും അറസ്റ്റിലായിരുന്നു. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപം നടത്തരുതെന്നു കേന്ദ്രസർക്കാരും ആർബിഐയും പലതവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഒരു രാജ്യത്തെയും കേന്ദ്രബാങ്കിന്റെ അംഗീകാരമില്ലാതെ ഇടപാടു നടത്തുന്നവയാണു നിലവിലുള്ള എല്ലാ ക്രിപ്റ്റോ കറൻസിയും.

സർക്കാർ കംപ്യൂട്ടറുകളിൽ ക്രിപ്റ്റോ കറൻസിയുണ്ടാക്കാം ?



തിരുവനന്തപുരം∙ സർക്കാർ പദ്ധതികൾക്കായി വാങ്ങിയ ലാപ്ടോപ് കംപ്യൂട്ടറുകളിൽ ക്രിപ്റ്റോ കറൻസി നിർമിക്കാനുള്ള മൈനിങ് പ്രോഗ്രാമുകൾ വ്യാപകമായി ഒളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും സൈബർഡോമും അന്വേഷണം ആരംഭിച്ചു.  

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചേർന്നു തൊഴിൽ വകുപ്പ് മുഖേന നടപ്പാക്കിവരുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജനയുടെ (ആർഎസ്‍ബിവൈ) ഭാഗമായിട്ടാണു കൊൽക്കത്ത കേന്ദ്രമായ സ്വകാര്യ കമ്പനിയിൽ നിന്നു കംപ്യൂട്ടറുകൾ വാങ്ങിയത്.

ബിറ്റ്കോയിനു സമാനമായ ക്രിപ്റ്റോ കറൻസിയായ മൊനേറോ എന്ന കറൻസി നിർമിക്കാനുള്ള പ്രോഗ്രാമാണു കംപ്യൂട്ടറുകളിൽ ഒളിപ്പിച്ചിരുന്നത്. ലോകമെങ്ങുമുള്ള പല കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചാണു ക്രിപ്റ്റോ കറൻസി ഖനനം (മൈൻ) ചെയ്തെടുക്കുന്നത്. കൂടുതൽ കംപ്യൂട്ടിങ് പവർ ഉപയോഗിക്കാൻ കഴിഞ്ഞാൽ കൂടുതൽ കറൻസി ഉണ്ടാക്കാൻ കഴിയും. സർക്കാർ കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചു മറ്റാരോ ക്രിപ്റ്റോ കറൻസി നിർമിക്കുന്നുവെന്നാണു സൂചന. വൺക്ലിക് മൈൻ എന്ന ഇസ്രയേൽ കമ്പനിയുടെ പ്രോഗ്രാമാണ് ആരുമറിയാതെ ഗൂഗിൾ ക്രോം വെബ് ബ്രൗസറിൽ ഒളിപ്പിച്ചത് (എക്സ്റ്റൻഷൻ). ഉപയോക്താവു സാധാരണഗതിയിൽ ഇതു തിരിച്ചറിയില്ല. 

മൈനിങ്ങിലൂടെ ലഭിക്കുന്ന കറൻസി കോയിൻഹൈവ് എന്ന കമ്പനിയിലേക്കു നീങ്ങുകയും അവിടെ നിന്ന് ഈ പ്രോഗ്രാം ഒളിപ്പിച്ചുവച്ചയാൾക്കു ലഭിക്കുകയും ചെയ്യുന്നതാണു രീതി. ഒരു മൊനേറെയ്ക്ക് 11,000 രൂപയാണു വില. ഇതരസംസ്ഥാന തൊഴിലാളികൾക്കായുള്ള ആവാസ് പദ്ധതിക്കും കേരളത്തിൽ ആധാർ പദ്ധതിയുടെ ആദ്യസമയത്തും ഇതേ കമ്പനിയുടെ കംപ്യൂട്ടറുകളാണു വാങ്ങിയത്. ആയിരത്തിലധികം കംപ്യൂട്ടറുകൾ ഇത്തരത്തിൽ വാങ്ങിയിട്ടുണ്ടെന്നാണു സൂചന. 

ആർഎസ്ബിവൈ പദ്ധതിയിലെ എൻറോൾമെന്റ് അസിസ്റ്റന്റ് ആയ തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 30 കംപ്യൂട്ടറുകളിൽ ഇതേ പ്രശ്നമുണ്ടെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു.

(courtesy: manorama)

Sunday 8 April 2018

റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ താ​മ​സി​യാ​തെ ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി അ​വ​ത​രി​പ്പി​ക്കും ?


മും​ബൈ: റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ താ​മ​സി​യാ​തെ ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി അ​വ​ത​രി​പ്പി​ക്കും. ല​ക്ഷ്മി എ​ന്ന പേ​രി​ലാ​കും ഇ​ത് ഇ​റ​ക്കു​ക. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ കേ​ന്ദ്ര​ബാ​ങ്കു​ക​ളും ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി അ​വ​ത​രി​പ്പി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. 


ബി​റ്റ്കോ​യി​ന്‍ പോ​ലു​ള്ള ഗൂ​ഢ​ക​റ​ന്‍​സി​ക​ള്‍ നി​രോ​ധി​ച്ച​ത് അ​തി​ന്‍റെ തു​ട​ക്ക​മാ​യി പ​റ​യ​പ്പെ​ടു​ന്നു. ബി​റ്റ്കോ​യി​നും മ​റ്റും പ​ണകൈ​മാ​റ്റ​ത്തി​നു സ​ഹാ​യി​ച്ചി​രു​ന്ന ബാ​ങ്കു​ക​ള്‍​ക്കും പേ​മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ള്‍​ക്കും അ​തി​ല്‍​നി​ന്നു പി​ന്മാ​റാ​ന്‍ മൂ​ന്നു മാ​സ​മാ​ണു റി​സ​ര്‍​വ് ബാ​ങ്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. 



ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി ന​ട​പ്പാ​ക്കു​ന്ന​തി​നെ​പ്പ​റ്റി പ​ഠി​ക്കാ​ന്‍ റി​സ​ര്‍​വ് ബാ​ങ്ക് ഒ​രു ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം ബാ​ങ്ക് ഓ​ഫ് കാ​ന​ഡ ഈ ​വി​ഷ​യം വി​ശ​ദ​മാ​യി പ​ഠി​ച്ച്‌ ഒ​രു റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യി​രു​ന്നു. 2016 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ബാ​ങ്കു​ക​ള്‍ ഇ​ക്കാ​ര്യം പ​ഠി​ച്ചു​വ​രി​ക​യാ​ണ്.



ടെ​ക്നോ​ള​ജി ഭ​ദ്രം 



ബ്ലോ​ക്ക് ചെ​യി​ന്‍ ടെ​ക്നോ​ള​ജി അ​ഥ​വാ ഡി​സ്ട്രി​ബ്യൂ​ട്ട​ഡ് ലെ​ഡ്ജ​ര്‍ ടെ​ക്നോ​ള​ജി (ഡി​എ​ല്‍​ടി) ഉ​പ​യോ​ഗി​ച്ചാ​ണു ബി​റ്റ്കോ​യി​നും മ​റ്റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. വ​ള​രെ വ​ലി​യ നെ​റ്റ്‌​വ​ര്‍​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ത് ഓ​രോ സ്വ​ത​ന്ത്ര കം​പ്യൂ​ട്ട​റി​ലും(നോ​ഡ്)നി​ന്ന് ഓ​പ്പ​റേ​റ്റ് ചെ​യ്യാം. പ​ണം, ഓ​ഹ​രി, മ്യൂ​ച​്വല്‍ ഫ​ണ്ട് തു​ട​ങ്ങി ആ​സ്തി​ക​ളു​ടെ ക​ണ​ക്ക് ഭ​ദ്ര​മാ​യി സൂ​ക്ഷി​ക്കാ​വു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ഓ​രോ ഇ​ട​പാ​ടി​നും സാ​ക്ഷി​ക​ളുണ്ടാ​കും. അ​തി​നാ​ല്‍ ചോ​ര്‍​ത്ത​ല്‍ സാ​ധ്യ​ത​യി​ല്ല. ഒ​രു കേ​ന്ദ്ര​സെ​ര്‍​വ​റി​ല്‍ അ​ല്ലാ​തെ ധാ​രാ​ളം സ്വ​ത​ന്ത്ര കം​പ്യൂ​ട്ട​റു​ക​ളി​ല്‍ വി​വ​ര​ങ്ങ​ള്‍ ഒ​രേ​സ​മ​യം സൂ​ക്ഷി​ക്കു​ന്ന​തി​നാ​ല്‍ "ആ​ക്ര​മ​ണം' വി​ഫ​ല​മാ​കും. ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്‌ ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി ഉ​ണ്ടാ​ക്കി​യാ​ല്‍ അ​തു ഭ​ദ്ര​മാ​യി​രി​ക്കും എ​ന്നാ​ണു നി​ഗ​മ​നം. ലോ​ക​ബാ​ങ്ക് ഈ ​ജ​നു​വ​രി 23ന് ​ഈ സാ​ങ്കേ​തി​ക​വി​ദ്യ ശി​പാ​ര്‍​ശ ചെ​യ്യു​ന്ന ഒ​രു റി​പ്പോ​ര്‍​ട്ട് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.



കേ​ന്ദ്ര​ബാ​ങ്ക് ഇ​റ​ക്കി​യാ​ല്‍ 



ഇ​പ്പോ​ള്‍ സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ള്‍ ഇ​റ​ക്കു​ന്ന ഗൂ​ഢ(​ക്രി​പ്റ്റോ) ക​റ​ന്‍​സി​ക​ള്‍​ക്ക് ഭ​ദ്ര​ത​യും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു​ന​ല്കു​ന്ന ഒ​രു കേ​ന്ദ്ര അ​ധി​കാ​രസ്ഥാ​പ​ന​മി​ല്ല. ബി​റ്റ്കോ​യി​ന്‍റെ പി​ന്നി​ല്‍ ആ​രാ​ണു​ള്ള​തെ​ന്നു​പോ​ലും അ​റി​യി​ല്ല. അ​തി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന പ​ണ​ത്തി​ന്‍റെ ഭ​ദ്ര​ത ഉ​റ​പ്പു​വ​രു​ത്താ​നും മാ​ര്‍​ഗ​മി​ല്ലാ​യി​രു​ന്നു.




കേ​ന്ദ്ര​ബാ​ങ്കു​ക​ള്‍ ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി ഇ​റ​ക്കു​ന്പോ​ള്‍ ഭ​ദ്ര​ത​യും സു​ര​ക്ഷി​ത​ത്വ​വും സം​ബ​ന്ധി​ച്ച ആ​ശ​ങ്ക ഇ​ല്ലാ​താ​കും.



ബി​റ്റ്കോ​യി​ന്‍ പോ​ലെ "ഖ​ന​നം ചെ​യ്തെ​ടു​ക്കു​ന്ന' ഒ​ന്നാ​വി​ല്ല കേ​ന്ദ്രബാ​ങ്കു​ക​ളു​ടെ ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി. വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ണ​കൈ​മാ​റ്റ​ത്തി​നു​ള്ള ഒ​രു​പാ​ധി​യാ​യി​രി​ക്കും ഇ​ത്. ബി​റ്റ്കോ​യി​നും എ​ര്‍​തേ​റി​യ​വും മ​റ്റും ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രു​ടെ നി​ക്ഷേ​പ ഇ​ട​ങ്ങ​ളാ​യി​രു​ന്നു. കേ​ന്ദ്ര​ബാ​ങ്ക് ഇ​റ​ക്കു​ന്പോ​ള്‍ അ​ത് ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​നു​ള്ള​താ​വി​ല്ല. ആ​സ്തി എ​ളു​പ്പം കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന ഒ​രു ഇ​ല​ക്‌​ട്രോ​ണി​ക് ലെ​ഡ്ജ​ര്‍ ആ​യി​രി​ക്കും. ബാ​ങ്ക് അ​ക്കൗ​ണ്ട് പോ​ലെ പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന ഒ​ന്ന്.



ക​റ​ന്‍​സി​ക്കു പ​ക​രം 



ഇ​തു​വ​ഴി കേ​ന്ദ്ര ബാ​ങ്കു​ക​ള്‍​ക്കു കി​ട്ടു​ന്ന നേ​ട്ടം ക​റ​ന്‍​സി അ​ച്ച​ടി കു​റ​യ്ക്കാം എ​ന്ന​താ​ണ്. ലോ​ഹ​ക്ക​ഷ​ണ​ങ്ങ​ളി​ല്‍​നി​ന്നു ക​ട​ലാ​സ് ക​റ​ന്‍​സി​യി​ലേ​ക്കു മാ​റി​യ​തു​പോ​ലെ ക​ട​ലാ​സി​ല്‍​നി​ന്ന് ഇ​ല​ക്‌​ട്രോ​ണി​ക് ക​ണ​ക്കു​ബു​ക്കി​ലേ​ക്കു മാ​റു​ന്നു. ഓ​ഹ​രി​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്കു​ പ​ക​രം ഡീ​മാ​റ്റ് (ഇ​ല​ക്‌​ട്രോ​ണി​ക്) അ​ക്കൗ​ണ്ട് ല​ഭി​ച്ച​തു​പോ​ലൊ​രു മാ​റ്റം.



ബാ​ങ്കിം​ഗി​നും മാ​റ്റം 



ക​റ​ന്‍​സി​ക്കു പ​ക​രം ഇ​തു വ​രു​ന്ന​തോ​ടെ ബാ​ങ്കിം​ഗി​ന്‍റെ രൂ​പ​ഭാ​വ​ങ്ങ​ള്‍ മാ​റും. ക​ട​ലാ​സ് ക​റ​ന്‍​സി ഉ​പ​യോ​ഗം തീ​രെ കു​റ​വാ​കും. ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ടാ​തെ വ്യ​ക്തി​ക​ള്‍​ക്കു പ​ണ​കൈ​മാ​റ്റം സാ​ധി​ക്കും. അ​തേ​സ​മ​യം ക​ള്ള​പ്പ​ണം ഉ​ണ്ടാ​വു​ക​യു​മി​ല്ല. ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​തു പ​ലി​ശ​യ്ക്കു​വേ​ണ്ടി മാ​ത്ര​മാ​കും. പ​ണം സൂ​ക്ഷി​ക്കാ​ന്‍ ബാ​ങ്ക് ആ​വ​ശ്യ​മി​ല്ലാ​താ​കും. ബാ​ങ്കി​ലേ​ക്കു നി​ക്ഷേ​പം ആ​ക​ര്‍​ഷി​ക്കാ​ന്‍ ഏ​റെ പ്ര​യാ​സം നേ​രി​ടും.

(Courtesy: Daily hunt )

ക്രിപ്റ്റോകറൻസികൾ രാജ്യത്ത് വ്യാപിക്കുന്നു; രാജ്യാന്തര ഇടപാടുകളും തടയാൻ നിർദേശം ...?


ന്യൂഡൽഹി∙ രാജ്യത്ത് ക്രിപ്റ്റോകറൻസി വഴിയുള്ള ഇടപാടുകൾ വ്യാപകമാണെന്നും നടപടിയെടുക്കണമെന്നും മുന്നറിയിപ്പ്. കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ്(എസ്ഐടി) ഇതു സംബന്ധിച്ച നിർദേശം വിവിധ ഏജൻസികൾക്കു കൈമാറിയത്. രാജ്യാന്തര തലത്തിലുള്ള ഇടപാടുകൾക്കും ക്രിപ്റ്റോകറൻസികൾ വൻതോതിൽ ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. 

ബിറ്റ്കോയിനുകൾ പോലുള്ള ക്രിപ്റ്റോകറൻസികൾ നിയമവിരുദ്ധമാണ്. എന്നാല്‍ ഇവയുടെ ഇടപാട് ഇന്റർനെറ്റ് വഴി വ്യാപകമാണ്. ഇതു കണ്ടെത്തി തടയണമെന്ന നിർദേശം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെയും(എൻസിബി) ഉദ്യോഗസ്ഥ തല യോഗത്തിൽ എസ്ഐടി നൽകി. ഇതുസംബന്ധിച്ചു സർക്കാരിനും റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുകയാണ് സംഘം. ക്രിപ്റ്റോകറൻസി നിയന്ത്രിക്കാൻ ശക്തമായ നിയമം കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടും. 

ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട് ക്രിപ്റ്റോകറൻസി വഴിയുള്ള ഇടപാടുകൾ കണ്ടെത്തിയ നാലു സംഭവങ്ങൾ ഉണ്ടായതായി എൻസിബി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണിത്. ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ടു രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയെന്ന് ആദായനികുതി വകുപ്പും അറിയിച്ചു.  ക്രിപ്റ്റോകറൻസികളുടെ ഉപയോഗം നിയമവിരുദ്ധമാണെന്നും അതുവഴിയുള്ള ഇടപാടുകൾ നിർത്തണമെന്നും ധനമന്ത്രി അരുൺ ജയ്റ്റ്‌ലി രണ്ടു മാസം മുൻപു നിർദേശിച്ചിരുന്നു. 

ഇടപെട്ട് ആർബിഐ

ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളിൽ ഇടപാടു നടത്തുന്നവർക്കുമുള്ള സേവനങ്ങൾ ഉടൻ നിർത്തിവയ്ക്കാൻ ബാങ്കുകൾക്കും ആർബിഐ കഴിഞ്ഞ ദിവസം നിർദേശം നൽകി. ക്രിപ്റ്റോ കറൻസികൾ ആധാരമാക്കിയിരിക്കുന്ന സാങ്കേതികവിദ്യ സാമ്പത്തികമേഖലയെ കുടുതൽ മികവുറ്റതാക്കാൻ ഉതകുമെങ്കിലും നിലവിലുള്ള സ്വകാര്യ കറൻസികളിലെ ഇടപാടുകൾ നിക്ഷേപകരുടെ പണത്തിനു സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്നും ആർബിഐ സൂചിപ്പിച്ചു. 

ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആർബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ക്രിപ്റ്റോ കറൻസികളിൽ ഇടപാടു നടത്തുന്ന വ്യക്തികളും വ്യാപാരസ്ഥാപനങ്ങളുമായി ഇടപാടു നടത്തുകയോ സേവനങ്ങൾ നൽകുകയോ ചെയ്യരുതെന്നാണ് ആർബിഐ നിർദേശം. നിലവിൽ ഇത്തരം സേവനങ്ങൾ നൽകുന്ന ബാങ്കുകൾക്ക് അവ നിർത്തുന്നതിനു സമയം അനുവദിക്കും. ഇതുസംബന്ധിച്ചു പ്രത്യേകം വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. 

എന്താണ് ക്രിപ്റ്റോകറൻസി?

വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും മാത്രം ആറിയാവുന്ന, നിഗൂഢമായ സോഫ്റ്റ്‌വെയർ ഭാഷയിൽ കംപ്യൂട്ടറിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന യഥാര്‍ഥമല്ലാത്ത നാണയമാണു ബിറ്റ്കോയിൻ. നിഗൂഢമായ കംപ്യൂട്ടർ ഭാഷയിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നതിനാലാണ് ഇത്തരം നാണയങ്ങളെ നിഗൂഢത അർഥമാക്കുന്ന തരത്തിൽ ക്രിപ്റ്റോ കറൻസി എന്നു വിശേഷിപ്പിക്കുന്നത്. 

ബിറ്റ്കോയിൻപോലെതന്നെ ഈതർ, റിപ്പിൾ, ലൈറ്റ്കോയിൻ തുടങ്ങിയ ക്രിപ്റ്റോ കറൻസികളും പ്രചാരത്തിലുണ്ട്. സാധാരണ കറൻസികളെപ്പോലെ ക്രിപ്റ്റോ കറൻസികൾക്കു ഭൗതിക രൂപമില്ല. ഏതെങ്കിലും രാഷ്ട്രത്തിന്റെയോ കേന്ദ്ര ബാങ്കുകളുടെയോ പിന്തുണയുമില്ല. ഇക്കാരണത്താല്‍ സർക്കാരുകളോ സ്ഥാപനങ്ങളോ ഇതിനു ഗാരന്റി വാഗ്ദാനം ചെയ്യുന്നില്ല. 2016ൽ ജപ്പാനാണ് ആദ്യമായി ബിറ്റ്കോയിൻ എന്ന അയഥാർഥ കറൻസി യഥാർഥ പണവുമായി കൈമാറ്റം ചെയ്യാം എന്നു തീരുമാനിച്ചത്.

(courtesy: Manorama)

ക്രിപ്റ്റോ കറൻസി ഇടപാടുകാർക്കുള്ള സേവനം നിർത്താൻ ആർബിഐ..........?


മുംബൈ ∙ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളിൽ ഇടപാടു നടത്തുന്നവർക്കുമുള്ള സേവനങ്ങൾ ഉടൻ നിർത്തിവയ്ക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദേശം. ക്രിപ്റ്റോ കറൻസികൾ ആധാരമാക്കിയിരിക്കുന്ന സാങ്കേതികവിദ്യ സാമ്പത്തികമേഖലയെ കുടുതൽ മികവുറ്റതാക്കാൻ ഉതകുമെങ്കിലും നിലവിലുള്ള സ്വകാര്യ കറൻസികളിലെ ഇടപാടുകൾ നിക്ഷേപകരുടെ പണത്തിനു സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്ന് ആർബിഐ സൂചിപ്പിച്ചു.

ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആർബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ക്രിപ്റ്റോ കറൻസികളിൽ ഇടപാടു നടത്തുന്ന വ്യക്തികളും വ്യാപാരസ്ഥാപനങ്ങളുമായി ഇടപാടു നടത്തുകയോ സേവനങ്ങൾ നൽകുകയോ ചെയ്യരുതെന്നാണ് ആർബിഐ നിർദേശം. നിലവിൽ ഇത്തരം സേവനങ്ങൾ നൽകുന്ന ബാങ്കുകൾക്ക് അവ നിർത്തുന്നതിനു സമയം അനുവദിക്കും. ഇതുസംബന്ധിച്ചു പ്രത്യേകം വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. 

(courtesy: Manorama)

ക്രിപ്റ്റോ കറൻസി പരസ്യങ്ങൾ വിലക്കി ഗൂഗിൾ.....?




ന്യൂയോര്‍ക്ക് ∙ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളുടെ പരസ്യങ്ങൾ ജൂൺ മുതൽ വിലക്കുമെന്നു ഗൂഗിൾ.  കമ്പനിയുടെ പുതിയ നയമനുസരിച്ച് അംഗീകൃത അതോറിറ്റികളുടെ ചട്ടങ്ങളനുസരിച്ചല്ലാതെ ഊഹക്കച്ചവടം നടത്തുന്ന സാമ്പത്തിക ഉൽപന്നങ്ങളുടെയെല്ലാം പരസ്യങ്ങൾക്കു വിലക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.  


എച്ച്ഡിഎഫ്സി ബാങ്ക് തങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുപയോഗിച്ച് ക്രിപ്റ്റോ കറൻസി വാങ്ങുന്നതു വിലക്കിയതായും പ്രഖ്യാപിച്ചിട്ടുണ്ട്. ഫിൻലൻഡിലെ നാലു പ്രമുഖ ബാങ്കുകൾ കഴിഞ്ഞയാഴ്ച ക്രിപ്റ്റോ കറൻസി എക്സ്ചേ​ഞ്ച് ഇടപാടുകൾ തടഞ്ഞിരുന്നു.  



ഡിസംബറിൽ‌ 20,000 ഡോളറിനടുത്തുവരെ വില കയറിയ ബിറ്റ്കോയിൻ, വിവിധ രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ കൂടിവരുന്നതിനാൽ 6000 ഡോളറിനടുത്തുവരെ ഇടിഞ്ഞിരുന്നു.   ഇന്നലെ വൈകിട്ട് 8600 ഡോളറിനടുത്താണു ബിറ്റ്കോയിന്റെ വില. 

(courtesy: Manorama)

ബിറ്റ് കോയിന്‍ സുരക്ഷിതമോ ?|

Saturday 7 April 2018

ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ ആർ.ബി.​െഎ... ?

ന്യൂഡൽഹി: കേന്ദ്രീകൃതമായ ഡിജിറ്റൽ കറൻസി പുറത്തിറക്കാനൊരുങ്ങി ആർ.ബി.​െഎ. രണ്ട്​ ദിവസം നീണ്ടു നിന്ന്​... 

Read more at: https://www.madhyamam.com/print/461117
BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...