ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Monday 20 November 2017

എന്താണ് ബ്ലോക്ക് ചെയിന്‍: എസ്ബിഐയും സ്മാര്‍ട്ടാവുന്നു,സ്മാര്‍ട്ട് കോണ്‍ട്രാക്ടും കെവൈസിയും!!

എന്താണ് ബ്ലോക്ക് ചെയിന്‍: എസ്ബിഐയും സ്മാര്‍ട്ടാവുന്നു,സ്മാര്‍ട്ട് കോണ്‍ട്രാക്ടും കെവൈസിയും!!

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്ത മാസത്തോടെ സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകളിലേയ്ക്ക്. 27 ബാങ്കുകള്‍ ചേര്‍ന്നുള്ള ശൃംഖലയാണ് ബാങ്കിംഗ് രംഗത്തേയ്ക്ക് ബ്ലോക്ക് ചെയിന്‍ സംവിധാനം കൊണ്ടുവരുന്നത്. അടുത്ത മാസത്തോടെ ബ്ലോക്ക് ചെയിനിന്‍റെ രണ്ട് ബീറ്റാ പതിപ്പുകള്‍ പുറത്തിറക്കുമെന്നാണ് എസ്ബിഐ വ്യക്തമാക്കിയിട്ടുള്ളത്. ആദ്യത്തേത് സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകള്‍ക്കും രണ്ടാമത്തേത് കെവൈസി ഡാറ്റകള്‍ക്കും വേണ്ടിയാണ് ഉപയോഗിക്കുക.

ഫെബ്രുവരിയില്‍ രൂപീകരിച്ച ബാങ്ക് ചെയിനില്‍ എസ്ബിഐയാണ് ആദ്യത്തെ അംഗം. നിലവില്‍ ഐസിഐസിഐ ബാങ്ക്, ഡിസിബി ബാങ്ക്, ആക്സിസ് ബാങ്ക്, പശ്ചിമേഷ്യയിലെ അഞ്ച് പ്രധാന ബാങ്കുകള്‍ എന്നിങ്ങനെ 22 ഇന്ത്യന്‍ ബാങ്കുകളാണ് ബാങ്ക് ചെയിനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പര്‍ച്ചേസ് ഓര്‍ഡര്‍, ഷിപ്പിംഗ് ആന്‍‍ഡ് ഇന്‍ഷുറന്‍സ്, ഇന്‍വോയസ് തുടങ്ങിയ അന്താരാഷ്ട്ര വ്യാപാര രേഖകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തത്സയം നല്‍കുകയും ഇടപാടുകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന സംവിധാനമാണ് ബ്ലോക്ക് ചെയിന്‍.
ബ്ലോക്ക് ചെയിനുകളില്‍ ഉപയോഗിക്കുന്ന കരാറുകളാണ് സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകള്‍. രണ്ട് പാര്‍ട്ടികള്‍ക്കിടയില്‍ കൈമാറാന്‍ കഴിയുന്ന വികേന്ദ്രീകൃതമായ രജിസ്റ്ററാണ് സ്മാര്‍ട്ട് കോണ്‍ട്രാക്‌ട്. ഇതിലെ കോഡ് കരാര്‍ എന്നിവ പരസ്യമാണെങ്കിലും മാറ്റിയെഴുതാന്‍ കഴിയില്ല. അതിനാല്‍ പ്രത്യേകം എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികളുടെ ആവശ്യവുമില്ല. ഇന്‍റര്‍നെറ്റ് വഴിയുള്ള പണമിടപാടുകളില്‍ സത്യസന്ധത സുതാര്യത എന്നിവ കാത്തുസൂക്ഷിച്ച്‌ തട്ടിപ്പുകള്‍ തടയുന്നതിനുള്ള സംവിധാനം കൂടിയാണ് ബ്ലോക്ക് ചെയിന്‍ എന്ന സംവിധാനം. ഓരോ സാമ്ബത്തിക ഇടപാടുകളുടേയും വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുമെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ബ്ലോക്ക് ചെയിനില്‍ ലഭ്യമാവില്ല. ഉടമ രേഖപ്പെടുത്തുന്ന കണക്കുകള്‍ മേല്‍നോട്ടത്തിന്‍രെ ചുമതലയുള്ളയവര്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ ഇടപാടുകള്‍ രേഖപ്പെടുത്തുകയുള്ളൂ. ബ്ലോക്കുകളായാണ് സാമ്ബത്തിക ഇടപാടുകള്‍ ബ്ലോക്ക് ചെയിനില്‍ രൂപപ്പെടുത്തുന്നത് എന്നതിനാല്‍ ആര്‍ക്കും ഇതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.




[source: oneindia.com]

CryptoCurrency Trading Basics Explained Malayalam - Part 1


ഇത് ക്രിപ്റ്റോകറൻസി ട്രേഡിംഗ് പ്ലാറ്റ്ഫോമിന്റെയും അവരുടെ ഉപകരണങ്ങളുടെയും പൊതുവിവരണമാണ്. മീഡിയം മുതൽ തുടക്കക്കാരായ ആളുകൾക്ക് ഉപകാരപ്പെടും. ഗ്രാഫുകൾ, ടിക്കറുകൾ, വോള്യം, ഓർഡർ ബുക്ക്, മാർക്കറ്റ് ഓർഡർ, ലിമിറ്റ് ഓർഡർ എന്നിവ ഇവിടെ വിവരിച്ചിരിക്കുന്നു. ക്രക്കൻ എക്സ്ചേഞ്ച് ആണ് വിവരണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ:

ഫേസ്ബുക് പേജ്:

ടെലിഗ്രാം ഗ്രൂപ് :

Wednesday 15 November 2017

ഇടപാടുകൾ സുതാര്യമാക്കും, ബാങ്കുകളെ വെല്ലുവിളിച്ച് ബ്ലോക്ക്ചെയിൻ വിപ്ലവം, ?

ഇടനിലക്കാരെ ഇല്ലാതാക്കി എന്നതാണ് ഇന്റർനെറ്റ് സമൂഹത്തിൽ വരുത്തിയ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. വിവാഹാലോചന മുതൽ ഷോപ്പിങ് വരെ ഓൺലൈനായപ്പോൾ ഇടനിലക്കാരുടെ സ്വാധീനവും കുറഞ്ഞു. കാര്യങ്ങൾ സുതാര്യമായപ്പോൾ വിശ്വാസ്യത വർധിച്ചു. എന്നാൽ, കോർപറേറ്റ് ഇടനിലക്കാർ ശക്തി വർധിപ്പിച്ച് ജനങ്ങളെ കാൽക്കീഴിലൊതുക്കിയപ്പോൾ അവർ ഇടനിലക്കാരാണെന്നത് നമ്മളും മറന്നു. 

ബാർട്ടർ സമ്പ്രദായത്തിൽ തുടങ്ങിയ സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരായെത്തിയവർ തുടക്കമിട്ട ബാങ്കിങ് മുതൽ ഇൻഷുറൻസ്, വിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങി ചുവപ്പുനാട കൊടികുത്തുന്ന സർക്കാർ ഓഫിസുകളെ വരെ മാറ്റിമറിക്കാൻ യഥാർഥ സാമൂഹിക വിപ്ലവത്തിൻറെ കൊടി നാട്ടാൻ ബ്ലോക്ക് ചെയിൻ കരുത്താർജ്ജിച്ചു കഴിഞ്ഞു. 

ബിറ്റ്കോയിനെപ്പറ്റി കേട്ടിട്ടില്ലാത്തവരുണ്ടാവില്ല. അതാണ് വിപ്ലവം എന്നു കരുതിയാൽ തെറ്റി. ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിച്ചപ്പോൾ ഉണ്ടായ ആദ്യത്തെ സ്വതന്ത്ര നാണയം മാത്രമാണ് ബിറ്റ്‌കോയിൻ.  

ബിറ്റ്‌കോയിനെക്കാൾ ശക്തവും സുരക്ഷിതവുമായ എതേറിയം മുതൽ ആയിരത്തോളം ക്രിപ്റ്റോകറൻസികളാണ് ഇന്നുള്ളത്. ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും അട്ടിമറിക്കാനല്ല, നവീകരിക്കാനാണ് ഇവയുടെ പടയൊരുക്കം.  

ജനങ്ങളുടെ സമ്പാദ്യം കൈകാര്യം ചെയ്യുന്ന ഇടനിലക്കാരെന്ന നിലയിൽ നിന്ന് അവരുടെ സമ്പാദ്യത്തിന്റെ ഉടയോനെന്ന നിലയിലേക്കുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ചുവടുമാറ്റം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള നാണയങ്ങൾക്കു വിലക്കേർപ്പെടുത്തുന്നതിലൂടെ അടിച്ചമർത്താൻ ശ്രമിക്കുന്നത് വലിയൊരു വിപ്ലവത്തെയാണ്. അടിച്ചമർത്താൻ ശ്രമിക്കും തോറും അതു ശക്തി പ്രാപിച്ചുകൊണ്ടുമിരിക്കുന്നു. 

ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെപ്പറ്റി പറയുമ്പോൾ ആദ്യം ബാങ്കിങ് രംഗത്തെപ്പറ്റി പറയേണ്ടി വരുന്നത് ക്രിപ്റ്റോകറൻസികൾ വഴി നവീകരിക്കപ്പെടാൻ പോകുന്നത് ബാങ്കിങ് രംഗം ആണെന്നതിനാലാണ്. ജനങ്ങളുടെ പണത്തോട് ബാങ്കുകൾ ചെയ്യുന്നതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല അവരുടെ ആരോഗ്യത്തോട് ആശുപത്രികളും വിദ്യാഭ്യാസത്തോട് സർവകലാശാലകളും ചെയ്യുന്നത്. അടച്ചിട്ട മുറിയിൽ ചർച്ചകൾ നടത്തി തീരുമാനം ജനങ്ങളെ അറിയിക്കുന്ന നയതന്ത്രം കാറ്റിൽപ്പറത്തിക്കൊണ്ട് ഈ രംഗങ്ങളിലൊക്കെ ബ്ലോക്ക്‌ചെയിൻ ആധിപത്യം സ്ഥാപിക്കാൻ ഇനി അധികകാലമില്ല.  

ബിറ്റ്‌കോയിൻ ബാങ്കുകളോട് ചെയ്യുന്നത് ബ്ലോക്ക്‌ചെയിൻ  വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ആശുപത്രികളോടും ചെയ്യുമെന്നതിൽ സംശയമില്ല. എന്നാൽ, ബദൽ മാർഗങ്ങളെത്തി വെല്ലുവിളിച്ചു വിജയിക്കുന്നതിലൂടെയല്ല, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ ബാങ്കിങ് മുതൽ സമസ്ത മേഖലകളിലും ഉപയോഗിക്കുന്നതിലൂടെയാണ് വിപ്ലവം വരാനിരിക്കുന്നത്. കംപ്യൂട്ടർ ഗോ ബാക്ക് വിളിച്ചവർ പിന്നീട് ഐടി വിപ്ലവത്തിന്റെ അമരക്കാരാവാൻ മൽസരിച്ചതുപോലെ, ഏതാനും വർഷങ്ങൾക്കുള്ളിൽ ബ്ലോക്ക്‌ചെയിൻ പുതിയ ലോകക്രമം സൃഷ്ടിക്കും. ഇടപാടുകൾ സുതാര്യമാക്കുന്നതോടൊപ്പം വേഗത്തിലാക്കാനും സുരക്ഷ ഉറപ്പുവരുത്താനും ബ്ലോക്ക്‌ചെയിൻ സാങ്കേതിക വിദ്യയ്ക്ക് കരുത്തുണ്ട് എന്നതിൽ തർക്കമില്ല. 

(courtesy: Manorama)

ബ്ലോക്ക്ചെയിനും ബിറ്റ്കോയിനും; മാനേജർമാരില്ല, എല്ലാവരും തുല്യർ, കണക്കുകൾ കൃത്യം...?

Tuesday 14 November 2017

ബിറ്റ്‌കോയിന്‍ എന്ന ഡിജിറ്റല്‍ സ്വര്‍ണം...?

കുറെനാളായി ഒളിഞ്ഞും തെളിഞ്ഞും ബിറ്റ്‌കോയിനെ പറ്റി കേള്‍ക്കുന്നുണ്ടെങ്കിലും വ്യാപകമായി ഒരു വാര്‍ത്തയുമായി കെട്ടുപിണഞ്ഞ് കേട്ടത് ഇത് ആദ്യം.

കറന്‍സിയുമായി ബന്ധപ്പെട്ട അനവധി വാര്‍ത്തകളിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്. രൂപയുടെ കയറ്റിറക്കം, കറന്‍സി പിന്‍വലിക്കല്‍ അങ്ങനെയങ്ങനെ. അവസാനമായി ഇതാ വാനാക്രൈ കമ്പ്യൂട്ടര്‍ വ്യൂഹാക്രമണ സമയത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടത് ബിറ്റ്‌കോയിനിലും. കുറെനാളായി ഒളിഞ്ഞും തെളിഞ്ഞും ബിറ്റ്‌കോയിനെ പറ്റി കേള്‍ക്കുന്നുണ്ടെങ്കിലും വ്യാപകമായി ഒരു വാര്‍ത്തയുമായി കെട്ടുപിണഞ്ഞ് കേട്ടത് ഇത് ആദ്യം. എന്താണ് ഈ ബിറ്റ്‌കോയിന്‍? രാജ്യാതിര്‍ത്തികള്‍ ബാധകമല്ലാത്ത, ഡിജിറ്റല്‍ വിവര ശൃംഖലയില്‍ മാത്രം ലഭ്യമാകുന്ന വിനിമയമൂല്യവും വിശ്വാസ്യതയും ഉള്ള നാണയവ്യവസ്ഥ എന്ന് പറയാം. സാധാരണ നാണയങ്ങളും കറന്‍സി നോട്ടും ഇറക്കുന്നത് അതാത് രാജ്യത്തെ കേന്ദ്രബാങ്കോ സര്‍ക്കാരോ ഒക്കെ ആണെങ്കില്‍ ബിറ്റ്‌കോയിന്‍ അങ്ങനെ ഒരു കൃത്യമായ അധികാര രൂപത്തിന്റെ ഭാഗമല്ല, തികച്ചും വികേന്ദ്രീകൃതമായ എന്നാല്‍ അതീവ സുരക്ഷയും വിപുലമായ സാധ്യതകളും ഉള്ള ഒരു കറന്‍സി അഥവാ നാണയം എന്ന് പറയാം.

ബിറ്റ്‌കോയിന്‍ എന്ന ക്രിപ്‌റ്റോകറന്‍സി

ക്രിപ്‌റ്റോഗ്രാഫി സങ്കേതം ഉപയോഗിക്കുന്നതിനാല്‍ ഇതിനെ ക്രിപ്‌റ്റോകറന്‍സി എന്നും വിളിക്കുന്നുണ്ട്, പല ക്രിപ്‌റ്റോകറന്‍സിയില്‍ ഒന്നാണ് നമ്മുടെ ബിറ്റ്‌കോയിന്‍. സാധാരണ കറന്‍സിയ്ക്ക് ദേശപരമായ നിലനില്‍പ്പ് ഉള്ളതിനാല്‍ തന്നെ ബന്ധിത പ്രശ്‌നങ്ങളും ഉണ്ട്. അതിര്‍ത്തികടന്നുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അതാത് സമയത്തെ മൂല്യം, അതാത് കറന്‍സിയുടെ പരിശോധനയും അത് കള്ളനല്ല എന്ന് ഉറപ്പാക്കലും ഒക്കെ കടല്‍ കടന്നുള്ള ഏര്‍പ്പാടുകള്‍ അത്ര സുഗമമല്ലാതാക്കുന്നു. ലോകം അത്രമേല്‍ ഇന്റര്‍നെറ്റ്‌വല്‍ക്കരിക്കപ്പെടുന്നത് കൊണ്ടും, സാധാരണ വ്യക്തിയുടെ ക്രയവിക്രയങ്ങളില്‍ വരെ പലരാജ്യങ്ങള്‍ കടന്ന് വരുന്നത് കൊണ്ടും ലോകത്താകമാനം വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന സുരക്ഷിതമായ ഒരു നാണയ വ്യവസ്ഥയ്ക്ക് സ്വാഭാവികമായും സ്വീകാര്യത വരും എന്നതില്‍ തര്‍ക്കമില്ല. ഈ സമകാലിക സാഹചര്യത്തിലാണ് ബിറ്റ്‌കോയിന്റെ പ്രസക്തിയും പ്രാധാന്യവും.

തുടക്കം: സതോഷി നകോമോട്ടോ എന്ന വ്യക്തിയാണ് ഇത് ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. ഇത് അയഥാര്‍ത്ഥ വ്യക്തിയാണ് നാളിതുവരെ നേരില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലങ്കിലും ബിറ്റ്‌കോയിന്റെ ഉപജ്ഞാതാവ് ഈ നാമം തന്നെ എന്ന് വിശ്വസിക്കപ്പെടുന്നു. ആരംഭിച്ച ആളിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടെങ്കിലും ഇതിന്റെ വിശ്വാസ്യത ബ്ലോക്ക് ചെയിന്‍ എന്ന സങ്കേതത്തില്‍ അധിഷ്ഠിതമാണ്. അതാകട്ടെ നിലവിലുള്ള കറന്‍സി അച്ചടിക്കുന്ന സംവിധാനത്തെക്കാളും പതിന്മടങ്ങ് വിശ്വാസ്യതയും സുരക്ഷിതത്വവും കൂടാതെ നോട്ടക്കണക്കും ഉള്ളതാണ്. എന്ന് വച്ചാല്‍ കള്ളനോട്ടിന്റെ വ്യാജവിളയാട്ടം ഇവിടെ നടപ്പില്ലന്ന് ചുരുക്കം. എന്ത് ക്രയവിക്രയം ആണെങ്കില്‍ തന്നെയും അതിനൊരു വിനിമയപ്പാട് ഉണ്ടാകും. അതായത് ആര് ആര്‍ക്ക് എപ്പോള്‍ എത്ര അളവില്‍ എന്താവശ്യത്തിന് കൊടുക്കുന്നു എന്നത്, ഒപ്പം അതിനൊരു വിനിമയ മൂല്യവും. ഇവിടെ ഡിജിറ്റല്‍ ഇടപാടിലെ കണിശമായ ഒരു പേരേട് പുസ്തകം അഥവാ ലഡ്ജര്‍ ആണ് ബ്ലോക്ക് ചെയിന്‍ സംവിധാനം. ബ്ലോക്ക് ചെയിന്‍ എന്നത് ഇനി വരും നാളുകളില്‍ ലോകത്തിന്റെ വിപണിഗതിയെ തന്നെ കീഴ്‌മേല്‍ മറിക്കാന്‍ പര്യാപ്തമായ സങ്കേതികത ആണ്, അതിന്റെ ഒരു ചെറിയ ഏര്‍പ്പാട് മാത്രമാണ് ഈ ബിറ്റ് കോയിന്‍. കുറച്ചൂടെ വ്യക്തമാക്കിയാല്‍ രാജ്യത്തെ വസ്തു ഇടപാട് മുഴുവനും ബ്ലോക്ക് ചെയിന്‍ രീതിയിലേക്ക് മാറ്റിയാലേ രജിസ്‌ട്രേഷന്‍ സാധ്യമാകൂ എന്ന ഒരു കല്ലേപിളര്‍ക്കുന്ന ആജ്ഞ വന്നാല്‍, സ്വിച്ചിട്ട പോലെ അതുമായി ബന്ധപ്പെട്ട ബിനാമി ഇടപാട് കുറയും, ഈ ബിനാമി വസ്തു ഇടപാട് മേല്‍ ഒഴുകിപ്പരക്കുന്ന ബ്ലാക്ക് മണി അതിന്റെ അവസാന നേര്‍ത്ത മണിനാദം കേള്‍പ്പിക്കുകയും ചെയ്യും. ബ്രസീല്‍, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ വഴിക്ക് നീങ്ങിത്തുടങ്ങി എന്ന് വാര്‍ത്തകള്‍ ഉണ്ട്. വ്യാജപ്രമാണം നിലയ്ക്കും ഒപ്പം തന്നെ കൃത്യമായ മുദ്ര പത്രവരുമാനവും രജിസ്‌റ്റ്രേഷനും നടന്ന് സര്‍ക്കാരിന് വരുമാനം കൃത്യമായി കിട്ടും. അത് മാത്രമാണോ ആരുടെ വസ്തു എവിടെ, ആരില്‍ നിന്ന് ആര് എപ്പോള്‍ എന്ത് വിലയ്ക്ക് എപ്പോള്‍ വാങ്ങി എന്നത് സുതാര്യമായി പതിപ്പിക്കപ്പെടുകയും ചെയ്യും.

എങ്ങനെ: ബ്ലോക്ക് ചെയിന്‍ സങ്കേതത്തില്‍ പിയര്‍ ടു പിയര്‍ രീതിയില്‍ ഉപയോക്താക്കള്‍ തമ്മില്‍ നടക്കുന്ന ഇടപാടില്‍ ഇടനിലക്കാരന്റെ ആവശ്യമില്ല. സാധാരണ കറന്‍സിയില്‍ ബാങ്ക് അടക്കമുള്ള പല രീതികളും ഉണ്ട്. ഹര്‍വാഡ് ബിസിനസ് റിവ്യൂന്റെ പുതിയ ലക്കം പറയുന്നതിങ്ങനെ blockchain could dramatically reduce the cost of transactions and, if adopted widely, reshape the economy. ബ്ലോക്ക് ചെയിന്‍ എന്ത് എന്ന് വിവരിക്കുന്നത് കുറച്ച് സങ്കീര്‍ണമായ പ്രക്രിയ ആണ്, സ്വകാര്യത ഉണ്ട് അതിനൊപ്പം തന്നെ സുരക്ഷിത ഇടപാടും. ഒന്ന് മാറ്റിപ്പിടിച്ച് പറഞ്ഞാല്‍ സുരക്ഷാമുദ്രണം എങ്ങനെ എന്ന് അറിഞ്ഞല്ലല്ലോ സാധാരണ കറന്‍സി നോട്ടിന്റെ ഇടപാട് നാം നടത്തുന്നത്. ബിറ്റ്‌കോയിന്‍ അതാത് രാജ്യത്തെ കേന്ദ്ര ബാങ്ക് പുറത്തിറക്കുന്നതോ അനുവദിക്കുന്നതോ അല്ലാത്തതിനാല്‍ ഇതില്‍ വിശ്വാസം ഉള്ളവര്‍ തമ്മിലാണ് നിലവില്‍ കൈമാറ്റം നടക്കുന്നത്. അതായത് സാങ്കേതികമായി വിശ്വസിച്ചവര്‍ എന്ന് പറയാം. നാണയത്തിലും മുദ്രണ കടലാസിലും ജനങ്ങള്‍ക്ക് വിശ്വാസം പതിയെ വന്നത് പോലെ ഇവിടെയും സംഭവിക്കാം. അതായത് സങ്കേതം മനസിലാക്കുന്നതിനെക്കാളും വരും കാലം ഇതിന്റെ ഉപയോഗലാളിത്യത്തിലും മൂല്യസ്വീകാര്യതയും ആകും ജനങ്ങള്‍ നോക്കുക.
ഇതിന് ഭൗതികമായ കടലാസിന്റെയോ ലോഹനാണയത്തിന്റെയോ രൂപമില്ല, ഡിജിറ്റല്‍ ആണ് പുര്‍ണമായും. കൊടുക്കാനും വാങ്ങാനും ഇ-വാലറ്റും സൂക്ഷിക്കാനുമായി വോള്‍ട്ടിലും സാധിക്കും.

നിലവില്‍ വന്നിട്ട് ഏതാനും വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും മൂല്യം കാര്യമായി തന്നെ കുതിച്ചുയര്‍ന്നിട്ടുണ്ട്.

എവിടെ വരെ: ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ക്രിപ്‌റ്റോകറന്‍സി ഉപയോഗിക്കുന്നവരുടെ എണ്ണം ദശലക്ഷം മാര്‍ക്ക് കടന്നിട്ട് നാളുകളായി, വളര്‍ച്ചാനിരക്ക് വച്ച് നോക്കുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഇന്റര്‍നെറ്റ് വ്യാപിച്ചത് പോലെ തന്നെ ബ്ലോക്ക് ചെയിന്‍ സങ്കേതികസംവിധാനം സര്‍വ വിപണന വാണിജ്യ മാര്‍ഗങ്ങളിലും കടന്നെത്തും. കേവല ഒരു ഉദാഹരണത്തിന് പുസ്തക വിപണിയില്‍ അല്ലെങ്കില്‍ സംഗീതസിനിമാ രംഗത്ത് വ്യാജന്‍ (പൈറസി) ഉണ്ടാക്കുന്ന പൊല്ലാപ്പ് ആ വിപണിയുടെ ക്ഷയത്തിന് തന്നെ കാരണമാകുന്നു, ബ്ലോക്ക് ചെയിന്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ പൈറസിക്ക് തടയിടാനും പറ്റും എന്നത് പെട്ടെന്ന് പറയാവുന്ന ഒരു സാദൃശ്യം. ബഹുരാഷ്ട്ര കമ്പനികള്‍ ഇതിനോടകം തന്നെ സങ്കീര്‍ണമായ സപ്ലെ ചെയിന്‍ സംവിധാനത്തെ നിരീക്ഷിക്കാനായി ബ്ലോക്ക് ചെയിന്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ ധനകാര്യ മന്ത്രാലയം ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോകറന്‍സി നിരോധിക്കണോ വേണ്ടയോ അതോ നിയന്ത്രിക്കണോ എന്ന കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. ജപ്പാന്‍ സമീപകാലത്ത് ഇതിന് അനുകൂല നിലപാടെടുത്തിട്ടുമുണ്ട്, ഓസ്‌ട്രേലിയ സെല്‍ഫ് റെഗുലേഷന് പച്ചക്കൊടി കാട്ടുകയും ചെയ്തു.

പല രാജ്യങ്ങളിലും ഇത് നിയമം മൂലം നിരോധിച്ചിട്ടില്ല അതേസമയം തന്നെ അംഗീകരിച്ചിട്ടും ഇല്ല. ലോകം ഒരു ഗ്രാമമാകും എന്ന സങ്കല്‍പ്പത്തിന്റെ ആധാരശില ഒറ്റക്കറന്‍സി തന്നെയാണ്, അത് ബിറ്റ്‌കോയിന്‍ ആണോ അതോ മറ്റേതെങ്കിലും ക്രിപ്‌റ്റോ കറന്‍സിയോ എന്നുള്ളതിലേ തര്‍ക്കമുണ്ടാകാന്‍ വഴിയുള്ളൂ.

കലാശക്കൊട്ട്: ഈ കറന്‍സിയില്‍ ഒരു വിമുദ്രീകരണം (ഡിമോണിറ്റൈസേഷന്‍) വരാന്‍ ഉള്ള സാധ്യത ഇല്ലേയില്ല, കാരണം ഇത് രാജ്യാതിര്‍ത്തിയുടെ അധികാരത്തില്‍ ഒതുങ്ങുന്ന നിയതരൂപമല്ല.

(യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സീനിയര്‍ ടെക്‌നിക്കല്‍ മാനേജരാണ് ലേഖകന്‍)

(courtesy: http://www.dhanamonline.com/printhis/3875)

Block chain technology :

ലോക്ചെയിൻ

ബിറ്റ്കോയിൻ ഉപയോഗിച്ചു നടക്കുന്ന ഓരോ ഇടപാടുകളും ക്രമമായി പ്രത്യേക രഹസ്യ പ്രോഗ്രാമിങ്ങുകൾ വഴി ആർക്കും തിരുത്താൻ കഴിയാത്ത വിധം ഓൺലൈൻ പബ്ലിക് ലെഡ്ജറുകളിൽ രേഖപ്പെടുത്തി വെക്കുന്നു. ഓരോ ചെറിയ ഇടപാടും ഇങ്ങനെ ബിറ്റ്കോയിൻ നെറ്റ് വർക്കിലെ ആയിരകണക്കിന് ലെഡ്ജറുകളിൽ ഒരേ സമയം രേഖപെടുത്തുന്നു. ഇങ്ങനെയുള്ള ഒരു കൂട്ടം ഇടപാടുകളുടെ വിവരങ്ങൾ ചേർത്ത ഒരു ബ്ലോക്ക് ആക്കി അതിനെ വീണ്ടും രഹസ്യ പ്രോഗ്രാമിങ്ങുകൾ ഉപയോഗിച്ചു സുരക്ഷിതമാക്കുന്നു. ഇതാണ് ബ്ലോക്ക് ചെയിൻ എന്ന് ലളിതമായി പറയാം.

 ബിറ്റ്കോയിൻ  മൈനിങ്
 
ഇങ്ങനെ ബ്ലോക്ക് ചെയിനുകളിൽ രഹസ്യ രൂപത്തിൽ ഉള്ള വിവരങ്ങൾ പരിശോധിക്കുന്നതിനും ബ്ലോക്ക് ചെയിനിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിനും വീണ്ടും വളരെ സങ്കീർണമായ പ്രോഗ്രാമുകൾ ഉപയോഗിക്കേണ്ടത് ഉണ്ട്. ഇതിനെയാണ് ബിറ്റ്കോയിൻ മൈനിങ് എന്ന് പറയുന്നത്. ഇതിനു സഹായിക്കുന്നവരെ ബിറ്റ്കോയിൻ മൈനേഴ്സ് എന്നും വിളിക്കുന്നു. ബിറ്റ്കോയിൻ മൈനേഴ്സ് അവരുടെ ശക്തിയേറിയ കമ്പ്യൂട്ടർ അല്ലെങ്കിൽ ഒരു കൂട്ടം കംപ്യൂട്ടറുകൾ ഉപയോഗിച്ചു ബ്ലോക്ക് ചെയിനിന്റെ ആധികാരികത ഉറപ്പു വരുത്തി കൊടുക്കുന്നു. ഇത് ഏറ്റവും ആദ്യം ചെയ്തു തീർക്കുന്ന മൈനറിനു അയാൾ പരിശോധിച്ച ഇടപാടുകൾക് ആനുപാതികമായി ചെറിയ തുക ബിറ്റ്കോയിൻ രൂപത്തിൽ പ്രതിഫലമായി ലഭിക്കുന്നു.
ഇടപാടുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച മൈനിങ് കൂടുതൽ സങ്കീർണമായി വരും. പണ്ട് സാധാരണ കംപ്യൂട്ടറുകൾ ഉപയോഗിച്ചു മൈനിങ് ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ശക്തിയേറിയ കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ ഉപയോഗിക്കേണ്ടി വരുന്നു.

ബിറ്റ്കോയിൻ വാലറ്റ് 

ബിറ്റ്കോയിൻ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന അക്കൗണ്ട് ആണ് ബിറ്റ്കോയിൻ വാലറ്റ്. സൗജന്യമായി വാലറ്റ് ഉണ്ടാക്കാൻ അനുവദിക്കുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ട്.ഇത് കൂടാതെ മൊബൈൽ ആപ്പ് രൂപത്തിലും USB ഡ്രൈവ് രൂപത്തിലും ഒക്കെ ബിറ്റ്കോയിൻ വാലറ്റ് നിലവിലുണ്ട്.ZEBPAY  യും യൂനോ കോയിനും ആണ് ഇന്ത്യയിലെ ലീഡിങ് bitcoin  എക്സ് ചേഞ്ച്  CLICK HERE FOR REGISTER TO ZEBPAY AND UNOCOIN
BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...