ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Tuesday 5 September 2017

ബിറ്റ്കോയിൻ 2.1 കോടിയിൽ കൂടുതൽ ഉണ്ടാവില്ല എന്ന് എങ്ങനെ ഉറപ്പിക്കാം ? [ Part -2 ]

നിരവധി ആളുകൾ ഉന്നയിച്ചിട്ടുള്ള ഒരു സംശയം ആണ് ഇത് .ആദ്യമായി നമുക്ക് ബിറ്റ്കോയിൻ ശൃംഖല എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കാൻ ശ്രമിക്കാം. ആയിരക്കണക്കിന് കംപ്യൂട്ടറുകൾ ഒരേ ഭാഷ (protocol ) സംസാരിക്കുന്ന ഒരു ശൃംഖലയാണ് ഇത് .ഈ protocol കോഡീകരിച്ചിട്ടുള്ള സോഫ്റ്റ്‌വെയർ നെ ബിറ്റ്കോയിൻ ക്ലയന്റ് (bitcoin client ) എന്നാണു പറയുക . ആർക്കു വേണമെങ്കിലും തന്റെ സ്വന്തം ലാപ്ടോപ്പിൽ ഡൌൺലോഡ് ചെയ്തു പ്രവർത്തിപ്പിക്കാവുന്ന ഒന്നാണ് ഈ സോഫ്റ്റ്‌വെയർ .തങ്ങളുടെ protocol നു വ്യത്യസ്തമായി പ്രവർത്തിക്കുന്ന എല്ലാ കംപ്യൂട്ടറുകളെയും reject ചെയ്യാൻ തക്ക രീതിയിൽ ആണ് ഈ സോഫ്റ്റ്‌വെയർ നിർമ്മിച്ചിരിക്കുന്നത് .
ഉദാഹരണത്തിന് 10 മിനിറ്റിൽ ഒരു പുതിയ ബ്ലോക്ക് , അത് കണ്ടെത്തുന്ന കംപ്യൂട്ടറിനു 12.5 ബിറ്റ്കോയിൻ എന്നാണു നിയമം . ഇതിൽ ഏതെങ്കിലും ഒരു കമ്പ്യൂട്ടർ 12.5 നു പകരം 13 ബിറ്റ്കോയിൻ create ചെയ്തു എന്ന് കരുതുക . മറ്റുള്ള കംപ്യൂട്ടറുകൾ എല്ലാം ആ ബ്ലോക്ക് reject ചെയ്യും.
അപ്പോൾ പുതിയ സോഫ്റ്റ്‌വെയർ ഈ protocol മാറ്റിയാൽ ?
പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥൻ ആണ് . ആരാണോ ഇത് ആദ്യമായി ഇൻസ്റ്റാൾ ചെയ്യുന്നത് ആ കമ്പ്യൂട്ടർ ഈ ശൃംഖലയിൽ നിന്ന് പുറത്താക്കപ്പെടും. അത് കൊണ്ട് ഓരോ പുതിയ version ഉം പഴയതുമായി compatible ആയിരിക്കണം. ഒരേ സമയം അനേകം വേർഷൻ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിപ്പിച്ചാലും അവയെല്ലാം compatible ആയിരിക്കണം , അതാണ് ഇതിന്റെ പ്രത്യേകത.
അപ്പോൾ അപ്ഗ്രേഡ് സാധ്യമല്ലേ ?
സാധ്യമാണ് . നമുക്ക് നമ്മുടെ മലയാളം ഭാഷ ഉദാഹരണം ആയിട്ടെടുക്കാം . നമുക്ക് മനസ്സിലാകാത്ത ഒരു വാക്കു ഒരു ആൾ ഉപയോഗിച്ചാൽ അത് തെറ്റാണ് എന്ന് നമ്മൾ പറയില്ല . പക്ഷെ നമുക്കറിയാവുന്ന ഒരു വാക്കു ഒരാൾ തെറ്റായി പറഞ്ഞാൽ നമ്മൾ അത് അംഗീകരിക്കില്ല . അതായത് ഒരു തേങ്ങയെ മാങ്ങ എന്ന് പറഞ്ഞാൽ നമ്മൾ അംഗീകരിക്കില്ല എന്ന് ചുരുക്കം. പക്ഷെ ഒരു പുതിയ വാക്കു ഒരു പ്രശ്നമല്ല താനും
തേങ്ങയെ മാങ്ങ എന്ന് പറയുന്നതിനെ ഹാർഡ് ഫോർക് (Hard Fork) എന്ന് വിശേഷിപ്പിക്കുന്നു . പുതിയ വാക്കുകൾ ഉപയോഗിക്കുന്നതിനെ സോഫ്റ്റ് ഫോർക് (soft fork) എന്നും വിശേഷിപ്പിക്കുന്നു. സോഫ്റ്റ് ഫോർക് ചെയ്‌താൽ കുഴപ്പമില്ല , പുതിയ വാക്കുകൾ മനസ്സിലാകാത്തവർ അത് അവഗണിക്കും , മനസ്സിലാകുന്നവർ അതിന്റെ അർഥം ഗ്രഹിക്കും . അത്രയേ ഉള്ളൂ .
ഓരോ അപ്ഗ്രേഡും സോഫ്റ്റ് ഫോർക് ആയിട്ടാണ് റിലീസ് ചെയ്യുന്നത്. അത് കൊണ്ട് ആരും reject ചെയ്യപ്പെടുന്നില്ല . അതായത് ഏറ്റവും ആദ്യത്തെ വേർഷൻ സോഫ്റ്റ്‌വെയർ ൽ ഉള്ള rules മാറ്റണം എങ്കിൽ ഒരു ഹാർഡ് ഫോർക് ആവശ്യമാണ് എന്ന് ചുരുക്കം . അതിനു ഈ ശൃംഖലയിലെ എല്ലാ കംപ്യൂട്ടറുകളും ഒരേ സമയത്തു അപ്ഗ്രേഡ് ആയിരിക്കണം.



അപ്പോൾ എല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചാൽ ഇത് മാറ്റാൻ കഴിയില്ലേ? 2.1 കോടിയിൽ കൂടുതൽ ഉണ്ടാവില്ലേ? ശരിയാണ്, എല്ലാവരും ഒറ്റക്കെട്ടായി വിചാരിക്കണം . സ്വന്തമായി ബിറ്റ്കോയിൻ ഉള്ള ഒരാൾ ഒരിക്കലും അങ്ങനെ വിചാരിക്കില്ല അതാണ് പ്രശ്നം.

(courtesy: Noble Palul)

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...