ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Tuesday 5 September 2017

ബിറ്റ്കോയിന് എന്താ കൊമ്പുണ്ടോ ? [ Part - 5 ]

ന്യായമായ ചോദ്യം. 800 ൽ പരം cryptocurrency കൾ ഇപ്പോൾ തന്നെ വിപണിയിൽ ഉണ്ട് , ഇനിയും നൂറുകണക്കിന് നാണയങ്ങൾ വരാനിരിക്കുന്നു . അപ്പോൾ സപ്ലൈ കൂടില്ലേ ? വില കുറയല്ലേ ? കുറഞ്ഞ വിലയുള്ള കോയിൻ വാങ്ങാതെ കൂടിയ വിലയുള്ള ബിറ്റ്കോയിൻ വാങ്ങുന്നത് ബുദ്ധിമോശമല്ലേ ?
ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് കറൻസി മറ്റുള്ള asset കൾ പോലെയല്ല എന്നുള്ളതാണ് . ഉദാഹരണത്തിന് സ്ഥലത്തിന്റെ വില കൂടിയാൽ അതിൽ നിന്നുള്ള ആദായം കൂടണം അല്ലെങ്കിൽ കൈവശം വെക്കുന്ന ആൾക്ക് നഷ്ടം ഉണ്ടാകും . ഒരു കമ്പനിയുടെ ഓഹരിയുടെ വില കൂടിയാൽ അതിന്റെ ഡിവിഡന്റ് കൂടണം (ഇന്നല്ലെങ്കിൽ നാളെ ). പക്ഷെ കറൻസി മാത്രം അങ്ങനെയല്ല , അത് മറ്റുള്ള ചരക്കുകളും സേവനങ്ങളും വാങ്ങാൻ ഉള്ള ഒരു ഉപാധി മാത്രമാണ്. നിങ്ങള്ക്ക് ലഭിച്ചതിനു ശേഷം അതിന്റെ മൂല്യം കുറഞ്ഞിട്ടില്ല എങ്കിൽ നിങ്ങൾക്ക് ഒരു നഷ്ടവും സംഭവിക്കുന്നില്ല. കാരണം , കറൻസി കൈമാറ്റം ചെയ്യുമ്പോൾ മൂല്യശോഷണം (depreciation) ഉണ്ടാകുന്നില്ല.
സഹജമായ മൂല്യം (intrinsic value ) ഇല്ലാത്ത ഒന്നാണ് കറൻസി അഥവാ പണം .വിശ്വാസ്യതയാണ് കറൻസിക്കു വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണം .അതില്ലെങ്കിൽ കറൻസി യുടെ മൂല്യം പൂജ്യം ആകും . വെനീസുവേലയുടെ ബൊളിവാർ (venezuelan bolivar) ആണോ അമേരിക്കൻ ഡോളർ ആണോ നിങ്ങൾ കൈവശം വെക്കാൻ ആഗ്രഹിക്കുക? വിശ്വാസം നഷ്ടപ്പെട്ടാൽ ബിറ്റ്കോയിനിന്റെ വില പൂജ്യം ആകും .
കറൻസി ഭാഷ പോലെയാണ് . എത്ര കൂടുതൽ പേർ അതുപയോഗിക്കുന്നുവോ അതിന്റെ മൂല്യം അത്ര കണ്ടു കൂടുന്നു (network effect). അതുകൊണ്ടു കൂടുതൽ ആളുകൾ സ്വീകരിക്കുന്ന കറൻസി കൂടുതൽ മൂല്യം ഉള്ളതാകുന്നു. ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ സ്വീകരിക്കപ്പെടുന്ന ക്രിപ്റ്റോ കറൻസി ബിറ്റ്കോയിൻ തന്നെയാണ്.
ഒരു cryptocurrency എങ്ങനെ മറ്റൊന്നിൽ നിന്നും വ്യത്യസ്തമാകുന്നു എന്ന് നോക്കാം. എല്ലാ cryptocurrency യും പണം മാത്രമല്ല . ബിറ്റ്കോയിൻ പണം മാത്രമായി ഉപയോഗിക്കുമ്പോൾ ethereum ഒരു smart contract blockchain ആണ് . monero ഒരു പണം ആണ് പക്ഷെ ബിറ്റ്കോയിനെക്കാൾ കൂടുതൽ സ്വകാര്യത (privacy) തരുന്ന സാങ്കേതിക വിദ്യ ആണ് അതിൽ ഉപയോഗിക്കപ്പെടുന്നത് . അതു കൊണ്ട് പരസ്പരം മത്സരിക്കാതെ തന്നെ ഒന്നിൽ കൂടുതൽ കറൻസികൾ നിലനിൽക്കും
വിശ്വാസ്യതയാണ് കറൻസിയുടെ ഏറ്റവും വലിയ ഗുണം എന്ന് പറഞ്ഞല്ലോ ? കഴിഞ്ഞ 9 കൊല്ലത്തോളമായി ഒരിക്കലും നിലക്കാതെ (zero downtime) പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ബിറ്റ്കോയിൻ . ബിറ്റ് കോയിൻ protocol ഇതുവരെ മാറ്റപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യം ആണ് .രണ്ടാമത് നിൽക്കുന്ന ethereum നു പോലും ഈ സവിശേഷത അവകാശപ്പെടാൻ ആവില്ല. cryptocurrency ഒരു software ആണ് . അതിനാൽ അതിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട് അതിന്റെ development team ആണ് . ഈ മേഖലയിൽ ഏറ്റവും പ്രഗദ്ഭരായ 200 ൽ പരം developers ആണ് ബിറ്റ്കോയിന് പിന്നിൽ പ്രവർത്തിക്കുന്നത്. അത് കൊണ്ട് ബിറ്റ്കോയിൻ നെറ്റ്‌വർക്ക് വീഴ്ച കൂടാതെ പ്രവർത്തിക്കും എന്നുള്ള വിശ്വാസം ആണ് ബിറ്റ്കോയിനെ വേറിട്ടതാക്കുന്നതു.
വികേന്ദ്രീകൃതമായ (decentralized) ഒരു കറൻസി യാണ് ബിറ്റ്കോയിൻ . മറ്റുള്ള കറൻസികൾ decentralized ആണ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവയെല്ലാം ഒരാളെയോ , ഒരു ഗ്രൂപിനെയോ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്ന് കാണാം. അത് കൊണ്ട് ഒരു സർക്കാരോ , ഒരു corporation നോ അതിനെ വരുതിയിൽ ആക്കാനുള്ള സാധ്യത കൂടുതൽ ആണ്.


(തുടരും)

(courtesy: Noble Paul)

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...