ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Friday 18 August 2017

ബിറ്റ്കോയിൻ നിക്ഷേപം എങ്ങനെ ? [ Part -3 ]

ഇത് ഒരു നിക്ഷേപകരുടെ കൂട്ടായ്മയാണ് .അത് കൊണ്ട് ഒരു പാട് ആളുകളുടെ ചോദ്യം ഇതാണ്. എനിക്കെങ്ങനെ ഇതിൽ നിക്ഷേപിക്കാം, ലാഭമുണ്ടാക്കാം? ബിറ്റ്കോയിൻ എന്നതുകൊണ്ട് ഞാൻ എല്ലാ ക്രിപ്റ്റോകറൻസി (cryptocurrency) യും ആണ് ഉദ്ദേശിക്കുന്നത് .ഇതേറിയം (ethereum ETH), ലൈറ്റ്കോയിൻ (litecoin, LTC), റിപ്പിൾ (Ripple XRP),മൊണീറോ (Monero XMR) അങ്ങനെ എണ്ണൂറിൽ പരം കറൻസികൾ ഉണ്ട് .ഒരു ശരാശരി മലയാളിക്ക് എങ്ങനെയൊക്കെ നിക്ഷേപങ്ങൾ നടത്താം എന്നു നമുക്കു നോക്കാം.
ദീർഘകാല നിക്ഷേപങ്ങൾ (long term investments)
ഏറ്റവും എളുപ്പമുള്ള, ലളിതമായ ഒരു നിക്ഷേപം ആണ് ഇത്. അതിനായി zebpay, unocoin, localbitcoins മുതലായ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്. (ഗൾഫിൽ ഉള്ളവർക്ക് bitoasis.netഉപയോഗിക്കാം) . നിങ്ങൾ ഒരു ചെറിയ തുകക്ക് ബിറ്റ്കോയിൻ വാങ്ങി സൂക്ഷിക്കുന്നു , ആവശ്യമുള്ളപ്പോൾ വിറ്റു പണമാക്കുന്നു, അത്രേ ഉള്ളൂ. സ്വർണം പോലെ ഒരു bearer instrument ആണ് ബിറ്റ്കോയിൻ. അതായത് ആരുടെ കൈവശം ആണോ ഇതിന്റെ രഹസ്യ കോഡ് (private key) ഉള്ളത് അയാളുടേതാണ് ആ ബിറ്റ്കോയിൻ. സ്വർണം ഡീമാറ്റ് (demat) ആയിട്ടും സൂക്ഷിക്കാം, വീട്ടിലെ അരിപ്പെട്ടിയിലും സൂക്ഷിക്കാം. രണ്ടിന്റെയും വ്യത്യാസങ്ങൾ ഞാൻ പ്രത്യേകം പറയണ്ടല്ലോ. ഒരു മൂന്നു മാസത്തിൽ കൂടുതൽ ഒരു വലിയ തുക സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ എക്സ്ചേഞ്ചുകളിൽ സൂക്ഷിക്കാതിരിക്കുന്നതാണ് ഉത്തമം. നിങ്ങൾ സ്വന്തമായി ഒരു വാലറ്റ് ഉണ്ടാക്കി അതിൽ സൂക്ഷിക്കാം .കൂടുതൽ വിവരങ്ങൾ നമുക്ക് വേറൊരു പോസ്റ്റിൽ ചർച്ച ചെയ്യാംhttps://bitcoin.org/en/choose-your-wallet .
ഇന്ത്യയിൽ ഉള്ള സേവനങ്ങൾ എല്ലാം തന്നെ ബ്രോക്കേഴ്‌സ്‌ (brokers) ആണ്. അതായത് നിങ്ങൾ ഇടപാട് നടത്തുന്നത് ബ്രോക്കറുമായിട്ടാണ് അല്ലാതെ വില്പനക്കാരനുമായിട്ടല്ല . അത് കൊണ്ട് buy/sell നിരക്കുകളിൽ ഒരു 2-3 ശതമാനം വ്യത്യാസം (spread ) ഉണ്ടാകാറുണ്ട്. മാത്രമല്ല ഇന്ത്യയിലെ നിരക്കുകൾ അന്താരാഷ്‌ട്ര വിപണിയെക്കാളും വ്യത്യസ്തമായിരിക്കും (മിക്കവാറും 3-5% കൂടുതൽ ). അതിനുള്ള കാരണം, ഇന്ത്യയിൽ നിന്നും അന്താരാഷ്‌ട്ര വിപണിയിൽ പണം അയക്കാൻ ബുദ്ധിമുട്ടാണ് എന്നുള്ളതാണ്. നിങ്ങളുടെ സുഹൃത്തുക്കൾ വിദേശത്തുണ്ടെങ്കിൽ അവരെ ആശ്രയിക്കാവുന്നതാണ്. നിലവിൽ ഇന്ത്യൻ നിക്ഷേപകർക്ക് ഇതര കറൻസികൾ (alt coins) വാങ്ങാൻ സൗകര്യം ഇല്ല. അങ്ങനെ ആഗ്രഹം ഉള്ളവർ അന്താരാഷ്ട്ര exchanges ഉപയോഗിക്കേണ്ടി വരും (bitfinex , poloniex , bittrex, kraken ). ഇവിടെ നിന്ന് വാങ്ങിയ ബിറ്റ്കോയിൻ അങ്ങോട്ട് അയച്ചു, അതിനു പകരം മറ്റു alt coin വാങ്ങാവുന്നതാണ്
ട്രേഡിങ്ങ്
ബിറ്റ്കോയിൻ വിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലിൽ (volatility ) നിന്ന് ലാഭം ഉണ്ടാക്കണം എന്ന് ആഗ്രഹം ഉള്ളവർ അത് ഒരു അന്താരാഷ്‌ട്ര exchange ൽ ചെയ്യേണ്ടതാണ്. നല്ല റിസ്കും , പരിശ്രമവും ആവശ്യമുള്ളതാണ് ട്രേഡിങ്ങ് എന്ന് നിങ്ങളോടു ഞാൻ പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ. technical analysis മാത്രം പോരാ , ബിറ്റ്കോയിൻ ലോകത്തു നടക്കുന്ന പുതിയ സംഭവവികാസങ്ങളെക്കുറിച്ചു ഗ്രാഹ്യം ഉണ്ടായിരിക്കണം ട്രേഡിങ്ങ് ചെയ്യാൻ. നിങ്ങൾ വാങ്ങിയ ബിറ്റ്കോയിൻ bitfinex , bitstamp, kraken, bitoasis.net മുതലായ അന്താരാഷ്‌ട്ര exchange കളിലേക്ക് അയച്ചതിനു ശേഷം ട്രേഡിങ്ങ് ചെയ്യാവുന്നതാണ്. നിങ്ങൾ ലാഭം ഉണ്ടാക്കി കഴിയുമ്പോൾ അതുപയോഗിച്ചു ബിറ്റ്കോയിൻ വാങ്ങുക, ആ ബിറ്റ് കോയിൻ ഇന്ത്യൻ എക്സ്ചേഞ്ച് കളിലേക്കു അയച്ചു അത് വിറ്റു പണം നിങ്ങളുടെ അക്കൗണ്ടിലേക്കു മാറ്റാവുന്നതാണ്. നിങ്ങൾ ഒരു NRI ആണെങ്കിൽ, അന്താരാഷ്‌ട്ര എക്സ്ചേഞ്ച് കളിൽ നിന്നും നിങ്ങളുടെ അക്കൗണ്ടിലേക്കു ഡോളർ/യൂറോ നേരിട്ട് അയക്കാം. ഇൻകം ടാക്സ് കൊടുക്കേണ്ടി വരില്ല. bitfinex, kraken മുതലായ എക്സ്ചേഞ്ചുകൾ മാർജിൻ ട്രേഡിങ്ങ് ചെയ്യാൻ സൗകര്യം ഉള്ളവയാണ്. ബിറ്റ്കോയിൻ ഉപയോഗിച്ച് ഇതര കോയിനുകളും മാർജിൻ ട്രേഡ് ചെയ്യാവുന്നതാണ്.
N.B : ഇതൊരു investment advise അല്ല . നിങ്ങൾ ഉണ്ടാക്കുന്ന ലാഭത്തിനും നഷ്ടത്തിനും പൂർണ്ണ ഉത്തരവാദികൾ നിങ്ങൾ മാത്രമായിരിക്കും.
(തുടരും)

(courtesy: Noble Paul)

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...