ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Friday 18 August 2017

ബിറ്റ്കോയിൻ തട്ടിപ്പുകൾ.... Part - 4

പണം ഉണ്ടാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് പണം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ . ആളുകളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തു തട്ടിപ്പു നടത്തുന്നവർ നിരവധിയാണ് . നിങ്ങൾ ബിറ്റ്കോയിനിൽ നിക്ഷേപിച്ചില്ലെങ്കിൽ ഒരു കുഴപ്പവും ഇല്ല. ചതിക്കുഴികൾ ഒഴിവാക്കുക.
എന്താണ് പുതിയ തട്ടിപ്പുകാർ ബിറ്റ്കോയിൻ ഉപയോഗിക്കാൻ കാരണം .


1) ബിറ്റ്കോയിൻ സാങ്കേതിക വിദ്യ അതീവ സങ്കീർണമാണ്. അതുകൊണ്ടു സാധാരണക്കാർക്ക് അത് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയില്ല . അത് കൊണ്ട് അവർ വസ്തുതകൾ മനസ്സിലാക്കാൻ ശ്രമിക്കാതെ മറ്റുള്ളവരെ വിശ്വസിക്കാനാണു സാധ്യത

2) ബാങ്ക് അക്കൗണ്ട് പോലെ KYC ഒന്നും ഇല്ലാത്ത ഒരു സങ്കേതം ആണ് ബിറ്റ്കോയിൻ. നിങ്ങൾ ഒരാൾക്ക് ബിറ്റ്കോയിൻ അയച്ചു കൊടുത്താൽ അത് ആരാണെന്നോ , ആ പണം എവിടെ പോയി എന്നോ നിയമപാലകർക്കു കണ്ടു പിടിക്കാനാവില്ല. അത് കൊണ്ട് തട്ടിപ്പുകാർക്ക് risk കുറവാണ്.

3) ബിറ്റ്കോയിനിൽ നിക്ഷേപിച്ചു പണമുണ്ടാക്കിയ ഒരുപാട് കഥകൾ മുഖ്യധാരാ മാധ്യമങ്ങളിൽ സുലഭം ആണ്. അവയെ ഉദ്ധരിച്ചു അവർ പ്രചാരണം നടത്തുമ്പോൾ വിശ്വാസ്യത കൂടുന്നു.
എന്തൊക്കെയാണ് തട്ടിപ്പുകാർ അവലംബിക്കുന്ന മാര്ഗങ്ങൾ ?
1) ponzi/MLM അഥവാ മണിചെയിൻ തട്ടിപ്പുകൾ: സാധാരണ മണിചെയിൻ തട്ടിപ്പുകൾ പോലെ തന്നെയാണ് , പക്ഷെ ഒരേ ഒരു വ്യത്യാസം അവർ സാധാരണ പണത്തിനു പകരം ബിറ്റ്കോയിൻ അയച്ചു തരാനാണ് ആവശ്യപ്പെടാറു. മണിചെയിൻ തട്ടിപ്പിന്റെ പ്രധാന തന്ത്രം അവർ മണിചെയിൻ അല്ല എന്ന് നിങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ്. ഇത് കണ്ടുപിടിക്കാൻ ഉള്ള മാർഗം വളരെ ലളിതം ആണ് . നിങ്ങൾ വേറൊരു ആളെ ചേർത്ത്‌ കഴിഞ്ഞാൽ നിങ്ങള്ക്ക് കമ്മീഷൻ ഉണ്ട് എന്ന് പറഞ്ഞാൽ ന്യായമായും അതൊരു മണിചെയിൻ ആണെന്ന് സംശയിക്കാം. Zarfund, Mycashpool തുടങ്ങി 1000 അനേകം തട്ടിപ്പുകാർ ഈ രംഗത്തുണ്ട്
2 ) ബിറ്റ്കോയിൻ മൈനിങ് (mining അഥവാ ഖനനം) : ബിറ്റ്കോയിനു വില കൂടുതൽ ആണ് മൈനിങ് ചെയ്‌താൽ കുറഞ്ഞ ചെലവിൽ ബിറ്റ്കോയിൻ സമ്പാദിക്കാം എന്ന് പറഞ്ഞാണ് അവർ ഇരകളെ വലയിൽ ആക്കുന്നത്. മൈനിങ് എന്നത് സാധാരണക്കാർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് ആളുകളെ പെട്ടെന്ന് ആശയക്കുഴപ്പത്തിൽ ആക്കാൻ സാധിക്കുന്നു. എന്താണ് ഇതിലെ വസ്തുത.ബിറ്റ്കോയിൻ മൈനിങ് വളരെ ചെലവുള്ളതും ലാഭം കുറഞ്ഞതും ആയ ഒരു സംരംഭം ആണ്. മാത്രമല്ല ഒരുപാട് മത്സരം ഉള്ള മേഖലയും ആണ്. മൈനിങ് വഴി ബിറ്റ്കോയിൻ ലഭിക്കും എന്നത് സത്യം ആണ് , പക്ഷെ അതിനൊക്കെ അതിന്റേതായ ചെലവും ഉണ്ട്
3) Alt coin (ഇതരനാണയങ്ങൾ ) നിക്ഷേപം : ബിറ്റ്കോയിൻ പോലെ വിപണിയിൽ എണ്ണൂറോളം നാണയങ്ങൾ വേറെയും ഉണ്ട് . തട്ടിപ്പുകാരുടെ തന്ത്രം ഇതാണ് .8 വര്ഷം മുൻപ് 1 ബിറ്റ്കോയിനു ഒരു ഡോളറിൽ താഴെയായിരുന്നു. ഇപ്പോൾ ബിറ്റ്കോയിനു 4500 ഡോളറിനു അടുത്ത് വിലയുണ്ട്. അതുകൊണ്ടു ഇനി ബിറ്റ്കോയിനു വില കൂടാൻ സാധ്യത കുറവാണ് , മറ്റുള്ള കോയിനുകൾക്കു ആണ് ഇനി എളുപ്പത്തിൽ 100 മടങ്ങു വില കൂടാൻ ഉള്ള സാധ്യത.ഇതിൽ ചെറിയ ഒരു സത്യം ഉണ്ട്, പക്ഷെ 99% altcoin കളും നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തുന്നതായിട്ടാണ് കാണുന്നത്.(വിശദമായി മറ്റൊരു ലക്കത്തിൽ )
തുടരും

(courtesy: Noble Paul)

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...