ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Tuesday 22 September 2020

ക്രിപ്റ്റോ കറൻസികളെ തങ്ങളുടെ പേയ്മെന്റ് പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിക്കാനുള്ള നടപടികൾ വിസ ആരംഭിച്ചു ?

 ക്രിപ്റ്റോ കറൻസികളെ തങ്ങളുടെ പേയ്മെന്റ് പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിക്കാനുള്ള നടപടികൾ വിസ ആരംഭിച്ചു . ലോകമെമ്പാടുമുള്ള ബിസിനസുകളെ സഹായിക്കുന്ന പ്രമുഖ പേയ്‌മെന്റ് പ്രോസസ്സിംഗ് നെറ്റ്‌വർക്കായ വിസ തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപറ്റോ കറൻസി ഉപയോഗിച്ച് ഇടപാടുകൾ നടത്തുവാനുള്ള സൗകര്യമാണ് ഒരുക്കുന്നത് . അതായത് വിസയുടെ ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഡോളറിലും , പൗണ്ടിലും , രുപയിലും ഇടപാടുകൾ നടത്തുന്നതുപോലെ തന്നെ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചും ഇടപാടുകൾ നടത്തുന്നതിനുള്ള സംവിധാനമാണ് വിസ ഒരുക്കുന്നത് .


ക്രിപ്റ്റോ കറൻസി വാലറ്റുകളെ ക്രെഡിറ്റ് കാർഡുകളുമായും , ഡെബിറ്റ് കാർഡുകളുമായി ബന്ധിപ്പിക്കുന്ന നടപടികൾക്കാണ് വിസ തുടക്കം കുറിച്ചിരിക്കുന്നത് . ഈ പ്രക്രീയ പൂർത്തിയാകുന്നതോട് കൂടി ഡോളർ , രൂപ പോലെയുള്ള പരമ്പരാഗത ഫിയറ്റ് കറൻസികൾക്ക് പകരം ക്രിപ്റ്റോ കാർബൺ , ബിറ്റ് കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് വിസയുടെ ലോകം മുഴുവനിലുമുള്ള ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താനാവും . ക്രിപ്റ്റോ കറൻസികൾ വാങ്ങി വച്ചാൽ എവിടെ ഉപയോഗിക്കും ? , എങ്ങനെ ഉപയോഗിക്കും ?,   വിറ്റ് എങ്ങനെ ക്യാഷ് ആക്കും ? എന്നൊക്കെയുള്ള ചോദ്യത്തിന് ഉത്തരമായി മാറുകയാണ് വിസയുടെ ഈ നടപടികൾ .


കുറഞ്ഞ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ചിരിക്കുന്നവർക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ ബിസ്സിനസ്സ് ലോകത്ത് നിന്നും വന്നിരിക്കുന്നത് . കാരണം ബിസ്സിനസ്സ് ലോകത്ത് ദിനംപ്രതി ക്രിപ്റ്റോ കറൻസികൾക്ക് വില വർദ്ധിക്കുകയും സ്വീകാര്യത കൂടി വരികയുമാണ് . അതുകൊണ്ട് തന്നെ കുറഞ്ഞ വിലയിൽ ഇപ്പോൾ വാങ്ങി വച്ചിരിക്കുന്ന  ക്രിപ്റ്റോ കറൻസികളെ വരും വർഷങ്ങളിൽ സാധാരണ കറൻസികൾക്ക് പകരം ഉപയോഗിക്കാനും , വലിയ ലാഭത്തിൽ വിറ്റ് പണമാക്കാനും കഴിയുമെന്നാണ് വിസയുടെ ഈ നടപടിയിലൂടെ പ്രതീക്ഷിക്കുന്നത്.


ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ ശാസ്ത്രത്തെപ്പറ്റി മനസ്സിലാക്കുന്നതിനും , ഡിജിറ്റൽ കറൻസികൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെപ്പറ്റി പഠിക്കാനും ഒരു ഗവേഷണ സംഘം വർഷങ്ങളായി പ്രവർത്തിക്കുന്നുവെന്നും , അതിനായി കോടികളുടെ നിക്ഷേപം നടത്തിയെന്നും വിസ വെളിപ്പെടുത്തുന്നു . പുതിയ പല സാങ്കേതികവിദ്യകളിലൂടെയും ക്രിപ്റ്റോ കറൻസി ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനുള്ള പദ്ധതികളാണ് വിസ ഒരുക്കുന്നത് .


ഉപഭോക്തൃ സംരക്ഷണം മുതൽ പേയ്‌മെന്റ് പുനഃസ്ഥാപനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ  ഡിജിറ്റൽ കറൻസികളെക്കുറിച്ച് റെഗുലേറ്റർമാരുടെ ആശങ്കകൾ വേൾഡ് ഇക്കണോമിക് ഫോറവുമായും , സ്വകാര്യ കമ്പനികളുമായും , പൊതുമേഖല സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ പരിഹരിക്കാനാവുമെന്ന് ഗ്ലോബൽ പേയ്‌മെന്റ് ടെക്‌നോളജി കമ്പനിയായ വിസ അറിയിച്ചു .


61 ദശലക്ഷം വ്യാപാരികളുള്ള നിലവിലെ ആഗോള ശൃംഖലയുമായി ഡിജിറ്റൽ കറൻസികളെ സംയോജിപ്പിക്കാൻ പ്രവർത്തിക്കുകയാണെന്നും , ഭാവിയിൽ ഡിജിറ്റൽ ആസ്തികൾക്കുള്ള പങ്കിനെ അംഗീകരിക്കുന്നതായും ഈ പേയ്‌മെന്റ് ഭീമൻ പറയുന്നു . വിസയുടെ ഈ നടപടികൾ ക്രിപ്റ്റോ കറൻസികളുടെ സുരക്ഷയെപ്പറ്റിയുള്ള സംശയങ്ങൾക്കാണ് മറുപടി നൽകുന്നത് .


ലോകമെമ്പാടും പണം എങ്ങനെ നീങ്ങുന്നുവെന്ന് ഞങ്ങൾ വീക്ഷിക്കുന്നു . വിശാലമായ സാങ്കേതികവിദ്യകളും , പങ്കാളിത്തവും പിന്തുടരുക എന്നാണ് പ്രധാനം . ഈ കാര്യത്തിൽ ഏറ്റവും മികച്ചത് ചെയ്യാൻ ഡിജിറ്റൽ കറൻസികൾ ഞങ്ങൾക്ക് ആവേശം നൽകുന്നു . ഡിജിറ്റൽ പേയ്‌മെന്റുകളുടെ മൂല്യം കൂടുതൽ ആളുകളിലേക്കും സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഡിജിറ്റൽ കറൻസികൾക്ക് കഴിവുണ്ടെന്നും അതുകൊണ്ട് തന്നെ ഡിജിറ്റൽ കറൻസി വാലറ്റുകളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ദ്രുതഗതിയിൽ നടത്തുകയാണെന്നും , തുടർന്നുള്ള മാസങ്ങളിൽ ഇവയെപ്പറ്റി കൂടുതൽ വിവരങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും വിസ അറിയിച്ചു .


ഉപഭോക്താക്കളെ ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിച്ച് ക്രയവിക്രയങ്ങൾ നടത്താൻ അനുവദിക്കുന്ന സാങ്കേതിക സംവിധാനം ഒരുക്കാൻ മാസ്റ്റർകാർഡും ഈ അടുത്ത കാലത്ത് തുടക്കം കുറിച്ചിരുന്നു . ഇതേ സാങ്കേതിക വിദ്യ ഒരുക്കാൻ വിസയും തയ്യാറായത് ക്രിപ്റ്റോ കറൻസികൾക്ക് സാമ്പത്തിക രംഗത്ത് ലഭിക്കുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത് .


വ്യാജമല്ലാത്ത കമ്പനികളിൽ നിന്ന് ബ്ലോക്ക് ചെയിൻ സാങ്കേതികയിൽ സൃഷ്‌ടിക്കപ്പെട്ടിട്ടുള്ള യഥാർത്ഥ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചു വച്ചിരിക്കുന്നവർക്ക് വലിയ പ്രതീക്ഷയാണ് വിസയുടെ ഈ നടപടികൾ നൽകിയിരിക്കുന്നത് .

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...