ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Tuesday 23 May 2017

നിങ്ങളുടെ സമ്പത്തു് എവിടെയാണു് സൂക്ഷിച്ചിരിക്കുന്നതു് ?


[ബിറ്റ്‌കോയിനെപ്പറ്റി എഴുതാമെന്നു പറഞ്ഞുതുടങ്ങി അതൊഴികെ, എനിക്കൊന്നും ആവശ്യമില്ലാത്ത, ഇതിനകം തന്നെ നന്നായി അറിയാവുന്ന വേറെ എന്തൊക്കെയോ എഴുതുകയാണല്ലോ എന്നായിരിക്കും ഒരു പക്ഷേ ഇതു വായിക്കുന്നവരുടെ പരാതി. ‘മെല്ലെത്തിന്നാൽ പനയും തിന്നാം’ എന്നാണല്ലോ. അതിനാൽ, താല്പര്യമില്ലെങ്കിലും ഇതൊക്കെ ഒന്നു വായിച്ചുപോവുന്നതു നല്ലതായിരിക്കും. പണക്കാരും പാവപ്പെട്ടവരുമായ എല്ലാ ഇന്ത്യക്കാരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ലളിതമായ വിവരങ്ങളാണിതൊക്കെ. ഇത്തരത്തിലുള്ള സാമ്പത്തികസാക്ഷരത ഇല്ലാത്തതുകൊണ്ടുമാത്രം ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങൾ ഇന്ത്യയിലും കേരളത്തിലും കുറച്ചൊന്നുമല്ല.
ഒരു പക്ഷേ, വേണ്ടത്ര അറിഞ്ഞുകഴിഞ്ഞാൽ ബിറ്റ്‌കോയിൻ എന്ന പുളിക്കുന്ന മുന്തിരിയെപ്പറ്റിയുള്ള നമ്മുടെ താല്പര്യമൊക്കെ തൽക്കാലത്തേക്കെങ്കിലും നഷ്ടപ്പെട്ടുവെന്നു വരാം. പക്ഷേ, അതിനെക്കുറിച്ചു മനസ്സിലാക്കാനുള്ള ശ്രമത്തിൽ ഇങ്ങനെ ചിലതൊക്കെ വായിച്ചുവെക്കുന്നതു് വേറെ എവിടെയെങ്കിലും എന്നെങ്കിലും നമ്മുടെ തുണക്കെത്താൻ സാദ്ധ്യതയുണ്ടു്.]
കാര്യം നിങ്ങൾ വലിയ കോടീശ്വരനായിരിക്കാം. പക്ഷേ ഒരു ദിവസം യാത്രക്കിടെ അവിചാരിതമായി നിങ്ങൾ അപരിചിതമായ ഒരു സ്ഥലത്തു് ചെന്നുപെട്ടു. അതു് ഹൈറേഞ്ചിലെ ഒരു കാട്ടുമുക്കാവാം. അല്ലെങ്കിൽ യൂറോപ്പിലെയോ ആഫ്രിക്കയിലെയോ ഒരു മഹാനഗരവുമാവാം.
എന്തായാലും, ആപത്തുവരുമ്പോൾ കൂട്ടത്തോടെ എന്നു പറഞ്ഞതുപോലെയായി കാര്യങ്ങൾ. കയ്യിലിരുന്ന ചെറിയ ബാഗ് നഷ്ടപ്പെട്ടു. അതിലായിരുന്നു സ്വല്പം പണവും കുറേ ക്രെഡിറ്റ് കാർഡുകളും മൊബൈൽ ഫോണും ഒക്കെ വെച്ചിരുന്നതു്.

ചുറ്റും പരിചയമുള്ള ആരുമില്ല. ആകപ്പാടെ അറിയാവുന്ന ഒന്നുരണ്ടുപേരുള്ളവരുടെ മൊബൈൽ നമ്പർ പോലും ഓർമ്മയില്ല. ഇട്ടിരിക്കുന്ന കുപ്പായത്തിൽ പോലും ഒരു ചില്ലിക്കാശുമില്ല.
ഇതൊക്കെ അപൂർവ്വമായ കാര്യങ്ങളാണെന്നു് സമാശ്വസിക്കാൻ വരട്ടെ. യാത്ര ചെയ്യുന്നവർക്കൊക്കെ പല അളവിൽ അനുഭവിക്കേണ്ടി വന്നിട്ടുള്ള ചൂടുള്ള യാഥാർത്ഥ്യങ്ങളാണു് ഇത്തരം സംഭവങ്ങൾ.
ഒരു മനുഷ്യൻ ഈ ലോകത്തിലോ അതിന്റെ ചെറിയ വേർഷനായ ഒരു ദ്വീപിലോ കോട്ടയിലോ എന്നെന്നേക്കുമായി ഒറ്റയ്ക്കു ജീവിക്കേണ്ടിവന്നാൽ, മിക്കവാറും ആ ജീവിതത്തിനു പിന്നെ അർത്ഥമൊന്നുമില്ല. തുടർച്ചയായ ശുഭപ്രതീക്ഷയാണു് ജീവിതത്തിന്റെ ഏകവും ആത്യന്തികവുമായ ഇന്ധനം. മറ്റെല്ലാം ഇന്നല്ലെങ്കിൽ നാളെ ബോറടിക്കും.
മനുഷ്യജീവിതത്തിന്റെ രസവും ഉന്മാദവും ഒട്ടിനിൽക്കുന്നതു് അവന്റെ സമൂഹത്തിനോടാണു്. ഞാനും എന്റെ കെട്ട്യോളും ഒരു തട്ടാനും എന്ന ജീവിതാദർശം എത്ര മാത്രം നിരർത്ഥകമാവുമെന്നറിയാൻ അത്തരമൊരു സന്ദർഭം നേരിൽ അനുഭവിക്കുകതന്നെ വേണ്ടി വരും.
===============================
എന്തായാലും, സ്വത്തു് അല്ലെങ്കിൽ സമ്പത്തു് എന്നാൽ എന്താണു് എന്നു് ഒരിക്കൽ കൂടി നോക്കാം:

ആകാശത്തിലെ കുരുവികൾ വിതയ്ക്കുന്നുമില്ല, കൊയ്യുന്നുമില്ല എന്നു് ആരോ പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നല്ലോ. എങ്കിലും അവ കൂടുകൂട്ടാൻ പഠിച്ചിട്ടുണ്ടായിരുന്നു. ഒരിക്കൽ മെനഞ്ഞുകൂട്ടിയ കൂടു്, അതെത്ര വൃത്തികെട്ടതായി വേറൊരാൾക്കു തോന്നിയാലും, ആ കുരുവിയുടെ സ്വത്താണു്. അതു നഷ്ടപ്പെടാതിരിക്കാൻ കുരുവി അതിനാവുന്നതെല്ലാം ചെയ്യും.
എന്നാൽ, മറ്റൊരു കുരുവിക്കോ കരടിക്കോ ആ കൂടിനെക്കൊണ്ടു് പ്രയോജനമൊന്നുമില്ലെന്നു വരാം. അതിനാൽ, ആദ്യത്തെ കുരുവിയ്ക്കു് അതിന്റെ കൂടു് എന്തെങ്കിലും പ്രതിഫലം കൈപ്പറ്റിക്കൊണ്ടു് കൈമാറാൻ കഴിയില്ല.
ഏറെക്കുറെ എളുപ്പം കൈമാറാൻ കഴിയുന്ന സ്വത്താണു് സമ്പത്തു്.
ആനക്കൊമ്പിന്റെ വിപണനം നിരോധിക്കുന്നതുവഴി ഒരു സമ്പത്ത് എന്ന നിലയിൽ അതിനു സാധുതയില്ലാതാക്കാനാണു് നിയമവ്യവസ്ഥ ശ്രമിക്കുന്നതു്. മൊണാ ലിസയുടെ ഒറിജിനൽ പെയിന്റിങ്ങ് നിയമപ്രകാരമല്ലാതെ എങ്ങനെയോ നിങ്ങളുടെ കയ്യിൽ വന്നുപെട്ടെന്നിരിക്കട്ടെ. നിയമപ്രകാരം അതു വിറ്റഴിക്കാൻ പറ്റില്ല. അതൊരു കള്ളക്കടത്തുവസ്തു (കോണ്ട്രാബാൻഡ് contraband) ആയി മാറും.
നിയമപ്രകാരമൊക്കെത്തന്നെയായാലും എളുപ്പം വിറ്റഴിക്കാൻ പറ്റാത്ത സ്വത്തുക്കളാണു് വീടും പുരയിടവും തരിശിട്ടിരിക്കുന്ന ചെളിപ്പാടവും മറ്റും.
സമ്പത്തിന്റെ, എളുപ്പം വിറ്റഴിക്കാൻ പറ്റുന്ന കഴിവിനെയാണു് ദ്രവത്വം (ലിക്വിഡിറ്റി liquidity) എന്നു പറയുന്നതു്.
ധനത്തിന്റെ ഏറ്റവും ലിക്വിഡിറ്റിയുള്ള രൂപമാണു്. റൊക്കം കാശു് അഥവാ കറൻസി.
കറൻസിയുടെ താരതമ്യേന ലിക്വിഡിറ്റി കുറഞ്ഞ രൂപങ്ങളാണു് ATM കാർഡ്, ഡ്രാഫ്റ്റ്, ചെക്കു്, ബോണ്ട് തുടങ്ങിയവ.
തൊട്ടടുത്തു് ഒരു ATM കൗണ്ടറോ (അല്ലെങ്കിൽ ഡെബിറ്റ് കാർഡ് സ്വീകരിക്കുന്ന കടയോ) ഒക്കെ ഉണ്ടേങ്കിലേ ATM കാർഡിനു പോലും വിലയുള്ളൂ.

ലിക്വിഡിറ്റി വല്ലാതെ കൂടിയിരിക്കുന്നതും നന്നല്ല. കയ്യിൽ റെഡിമണിയായി പണമിരിക്കുന്നുണ്ടെങ്കിൽ നമുക്കു വഴിയേ പോവുന്ന പഞ്ഞിമിട്ടായിയെല്ലാം വാങ്ങാൻ തോന്നും. അതിനാലാണു് പലരും പണം ഫിക്സഡ് ഡെപ്പോസിറ്റ് ആയോ കാശും‌കുടുക്കയിലിട്ടോ മറ്റോ സൂക്ഷിക്കുന്നതു്.
സമ്പാദ്യം പിന്നേക്കുവേണ്ടി സൂക്ഷിച്ചുവെക്കുന്നതു് നിക്ഷേപം. നിക്ഷേപത്തിൽ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളിൽ ഒന്നു മാത്രമാണു് ദ്രവത്വം.
Risk, Return, Safety, Liquidity, Marketability, Concealability, Capital Growth, Purchasing Power stability, Income stability, Tax benefits ഇവയാണു് ഇക്കാര്യങ്ങൾ. ഇവയെക്കുറിച്ച് ചുരുക്കിവിവരിക്കാം:
റിസ്ക് (നഷ്ടസാദ്ധ്യത Risk):
ചെലവാക്കിയ പണം മുഴുവനായോ ഭാഗികമായോ നഷ്ടപ്പെടാനുള്ള സാദ്ധ്യതയാണു് റിസ്കു്. വിലപിടിച്ച ഒരു വാഹനമാണു് നിക്ഷേപമെങ്കിൽ അതിനു് അപകടം വരാനുള്ള സാദ്ധ്യതയാണു് റിസ്ക്. കമ്പനി ഷെയർ ആണെങ്കിൽ, അതിന്റെ മൂല്യം ഇടിയുന്നതും റിസ്ക് തന്നെ. 
കറൻസിയുടെ കാര്യത്തിൽ നാണയപ്പെരുപ്പമാണു് അതിന്റെ റിസ്ക്.

റിട്ടേൺ (ആദായം Return)
നിക്ഷേപത്തിനു് ആകർഷകമായ പലിശ ലഭിക്കുന്നതു് നല്ല റിട്ടേൺ. ബ്ലേഡിൽ റിസ്കുണ്ടെങ്കിലും പണമിടാൻ ആളുകളെ പ്രേരിപ്പിക്കുന്നതു് ഉയർന്ന റിട്ടേൺ ആണു്.

വീട്ടിൽ വെറുതെ സൂക്ഷിച്ചുവെച്ചിരിക്കുന്ന കറൻസിക്കു് റിട്ടേൺ ഒന്നുമില്ല. എന്നു മാത്രമല്ല, നാണയപ്പെരുപ്പം എന്ന മൂല്യശോഷണം ഉണ്ടുതാനും.
സേഫ്റ്റി (സുരക്ഷ Safety)
സുരക്ഷയും നഷ്ടസാദ്ധ്യതയും ഒന്നല്ല. കുറേ പണം ബ്ലേഡിലും കുറേ പണം പോസ്റ്റ് ഓഫീസിലും നിക്ഷേപിച്ചുവെന്നിരിക്കട്ടെ. ബ്ലേഡ് കമ്പനി പൊളിയാം. പോസ്റ്റ് ഓഫീസിലെ നിക്ഷേപത്തിനു് സർക്കാരിന്റെ ഉറപ്പുണ്ടു്. ആ ഉറപ്പാണു് സുരക്ഷ. നിക്ഷേപത്തുകയോ അതിന്റെ പരിണിതമൂല്യമോ എത്രയാണെങ്കിൽ അതു തിരിച്ചുകിട്ടുമെന്നുള്ള ഉറപ്പു്.

കറൻസിക്കു് താരതമ്യേന 100% സുരക്ഷയുണ്ടു്. പക്ഷേ അതു പോക്കറ്റടിച്ചോ കവർച്ച ചെയ്തോ നഷ്ടപ്പെടാനുള്ള റിസ്ക് വളരെ കൂടുതലാണു്.
ദ്രവത്വം (ലിക്വിഡിറ്റി)
ലിക്വിഡിറ്റിയെപ്പറ്റിയാണല്ലോ നാം പറഞ്ഞുകൊണ്ടിരുന്നതു്.

വിപണനസാദ്ധ്യത (Marketability)
ലിക്വിഡിറ്റി സ്ഥിരമായിക്കൊള്ളണമെന്നില്ല. വിപണിയിലെ ആവശ്യമനുസരിച്ചു് അതു മാറിക്കൊണ്ടിരിക്കാം. കുറേ ഇന്ത്യൻ രൂപമാത്രം കയ്യിൽ വെച്ച് അമേരിക്കൻ ജങ്ക്ഷനിൽ ചെന്നു നിന്നാൽ പണി പാളും. പട്ടിണി കിടക്കേണ്ടി വരും.

രഹസ്യാത്മകത (Concealability)
കയ്യിലുള്ള സമ്പത്തുമുഴുവൻ എല്ലാവർക്കും പ്രദർശിപ്പിച്ചുനടക്കുന്നതു് നല്ലതുമാണു് ദോഷവുമാണു്. സാക്ഷാൽ ജോർജ്ജുകുട്ടി സദാ ഒപ്പമുണ്ടെന്നറിയുന്നവനെയാണു് സമൂഹം കൂടുതൽ വില വെയ്ക്കുക. ‘പണമില്ലാത്തവൻ പിണം‘, ‘പണത്തിനുമീതെ പരുന്തും പറക്കൂലാ‘ തുടങ്ങിയ പണഞ്ചൊല്ലുകൾ ഓർത്തുവെക്കാം.
എന്നാൽ, “എന്നോളം പൊന്നുണ്ടോ കോലോത്തെ രാജനു്, പിന്നോളം പൊന്നുണ്ടോ കോലോത്തെ റാണിക്കു്?” എന്നു മിന്നാമിനുങ്ങിനെപ്പോലെ ഗമ കാണിച്ചുനടക്കുന്നതു് വലിയ റിസ്കാവും. ഒന്നുകിൽ ഇൻ‌കം ടാക്സുകാർ അല്ലെങ്കിൽ ബണ്ടി ചോറുകൾ തക്ക കവലയിൽ വെച്ചു നിങ്ങളെ പിടികൂടിയിരിക്കും. 
അതിനാൽ, കയ്യിലുള്ള സ്വത്തുക്കളുടെ മുഴുവൻ വിവരവും ഒരിക്കലും വേറെ ആരും അറിയാതിരിക്കുന്നതാണു ബുദ്ധി.

മുതൽ വളർച്ച (Capital Growth / Appreciation)
ഭൂസ്വത്ത് ആകർഷകമാവാനുള്ള കാരണങ്ങളിൽ മുഖ്യം ഇതാണു്. ഭൂമി പുതുതായി ഉല്പാദിപ്പിക്കാനാവാത്ത ഒരു അടിസ്ഥാനവിഭവമാണു്. അതിനാൽ അതിന്റെ മൂല്യം എല്ലായ്പ്പോഴും കൂടിക്കൊണ്ടിരിക്കും. (പ്രകൃതി ദുരന്തങ്ങൾ, ജലക്ഷാമം, കാലാവസ്ഥാമാറ്റം, സർക്കാർ വക കുടിയേറ്റം തുടങ്ങിയവയൊന്നും ഉണ്ടാവുന്നില്ലെങ്കിൽ).
എപ്പോഴും മുതൽവളർച്ച സംഭവിക്കുന്നതു് അടിസ്ഥാന സമ്പത്തു് കൂടുതലായി ഉല്പാദിപ്പിക്കാൻ കഴിയാതിരിക്കുമ്പോഴാണെന്നു പറയാം. ഭൂമിയായാലും ഒരു കമ്പനിയുടെ ഷെയറുകളായാലും സ്വർണ്ണമായാലും ഒക്കെ ഈ തത്ത്വം ബാധകമാണു്.
വിനിമയനിരക്കിന്റെ സ്ഥിരത (Purchasing power stability)
ഷെയർ മാർക്കറ്റിൽ പങ്കെടുക്കുന്നവർക്കറിയാം, ചില ഷെയറുകൾ കാലാകാലങ്ങളായിട്ടും വളരെ ഏറ്റക്കുറച്ചിലുകളില്ലാതെത്തന്നെ നിലനിൽക്കുന്നതു്. മറ്റു ചിലവ എപ്പോഴും ചാടിക്കളിക്കും. പെട്രോളിയം ഉല്പന്നങ്ങൾക്കു് സ്വതന്ത്രവില പ്രഖ്യാപിച്ചപ്പോൾ അതിനു നഷ്ടപ്പെട്ടതു് ഈ സ്ഥിരതയാണു്. വിദേശനാണ്യവിനിമയത്തിലും സ്വർണ്ണക്കച്ചവടത്തിലും ചിലപ്പോഴൊക്കെ ഇതു കാണാം.
ആദായസ്ഥിരത (Stability of Income)
റബ്ബർ കർഷകരോടു് ഇതു പ്രത്യേകം വിശദീകരിക്കണമെന്നില്ല. നിക്ഷേപസ്വത്തിന്റെ വിലയല്ലാതെ, അതിൽനിന്നും കിട്ടുന്ന വാർഷികാദായത്തിനും ഒരു സ്ഥിരതയൊക്കെ വേണം. അതില്ലെങ്കിലും റിസ്കാണു്. ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തുമ്പോൾ പലിശനിരക്കു് ഫ്ലോട്ടിങ്ങ് ആണെങ്കിൽ നമുക്കു നഷ്ടപ്പെടുന്നതും ഈ ആദായസ്ഥിരതയാണു്. ലാഭം ഏറിയും കുറഞ്ഞുമിരിക്കുന്ന ഒരു കച്ചവടത്തിൽ നമുക്കു് ദീർഘകാലത്തെ പദ്ധതികൾ ആസൂത്രണം ധൈര്യമായി ചെയ്യാനാവില്ല.
നികുതി (Tax liabilities and benefits)
ചില നിക്ഷേപങ്ങൾക്കു് നികുതിയേ വേണ്ട. മറ്റു ചിലതിനു് നികുതി അടച്ചേ പറ്റൂ. വർഷം തോറും ലഭിക്കുന്ന ആദായത്തിൽ നിന്നു് ഈ നികുതി കൂടി ഒഴിവാക്കുമ്പോൾ എന്തു ലഭിക്കുന്നോ അതു കൂടി പരിഗണിച്ചുവേണം മൊത്തം ഗുണം വിലയിരുത്താൻ.
തൽക്കാലം ഇവിടെവെച്ച് ഈ ഗുണ്ടുവിവരങ്ങൾ നിറുത്താം. (എന്നാൽ പിന്നീടു് ആവശ്യം വരും).
================================
അപ്പോൾ ഇനി ആദ്യം ചോദിച്ച ചോദ്യത്തിലേക്കു വരാം:
നിങ്ങളുടെ സമ്പത്തു് എവിടെയാണു് സൂക്ഷിച്ചിരിക്കുന്നതു്?

എന്തു രൂപത്തിലായാലും അതു് ഏതെങ്കിലും ഒരു നിശ്ചിതസ്ഥലത്തു് സൂക്ഷിച്ചുവെച്ചിരിക്കുക തന്നെ വേണം. അതായതു് ഭൂതലത്തിലെ ഏതെങ്കിലും ഒരു ബിന്ദുവോ അല്ലെങ്കിൽ ഏതാനും ബിന്ദുക്കളോ ആയി അതിനു് നേരിട്ട ബന്ധം ഉണ്ടാവുക തന്നെ വേണം.
എന്നാൽ, കുറച്ചുകൂടി ഉയർന്നു ചിന്തിച്ചാൽ, ഈ സമ്പാദ്യങ്ങളൊക്കെ ഒരു മായയാണു്. 
പണം! ശരിക്കും അതിനൊരർത്ഥവുമില്ല!

എപ്പോഴും ഓർത്തുവെച്ചോളൂ: മനുഷ്യന്റെ ആത്യന്തികമായ സ്വത്തു് അവന്റെ ഭൂതകാലഓർമ്മകളും വർത്തമാനകാല അനുഭവങ്ങളും ഭാവികാലപ്രതീക്ഷകളും മാത്രമാണു്. അവയിൽ സരളമായി മുഴുകാൻ കഴിയുന്നതാണു് ജീവിതമെന്ന മധുരനൊമ്പരക്കാറ്റിന്റെ കുളിരും ഏ-പ്ലസ്സും!
അതിന്റെ മായാപ്രതിബിംബങ്ങൾ മാത്രമാണു് നാം നമുക്കൊക്കെയുണ്ടെന്നു കരുതുന്ന സമ്പത്തുകൾ!
ആ പ്രതിബിംബങ്ങളുടെ ശുദ്ധമായ ഗണിതശാസ്ത്രരൂപമാണു് ബിറ്റ്കോയിൻ എന്ന നാണയസങ്കല്പം.
അവ ഭൂമിയിലല്ല, ഗണിതശാസ്ത്രം എന്ന സർവ്വശക്തനായ ദൈവത്തിന്റെ സ്വന്തം നാട്ടിലാണു് ജീവിക്കുന്നതും പെറ്റുപെരുകുന്നതും!
അതിനാൽ, ഈ സീരീസിന്റെ ഭാഗമായി, അടുത്ത തവണ സ്വല്പം കണക്കും കമ്പ്യൂട്ടർ സയൻസും പഠിക്കേണ്ടി വരും. ഭാഷ സ്വല്പം കൂടി കട്ടിയായെന്നും വരും!
(courtesy; Viswaprabha)

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...