ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Wednesday 3 January 2018

2009ൽ ബിറ്റ്കോയിൻ സൃഷ്ടിച്ചത് സതോഷി നക്കമോട്ടോ...?

ബിറ്റ്കോയിൻ

വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും അറിയുന്നതും മറ്റാർക്കും അറിയാൻ പറ്റാത്തതുമായ നിഗൂഢമായ സോഫ്റ്റ്‌വെയർ ഭാഷയിൽ കംപ്യൂട്ടറിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന അയഥാർഥ നാണയമാണു ബിറ്റ്കോയിൻ. നിഗൂഢമായ കംപ്യൂട്ടർ ഭാഷയിൽ സൃഷ്ടിക്കുകയും സൂക്ഷിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നതിനാൽത്തന്നെയാണ് ഇത്തരം നാണയങ്ങളെ നിഗൂഢത അർഥമാക്കുന്ന തരത്തിൽ ക്രിപ്റ്റോ കറൻസി എന്നു വിശേഷിപ്പിക്കുന്നത്. ബിറ്റ്കോയിൻപോലെതന്നെ ഈതർ, റിപ്പിൾ, ലൈറ്റ്കോയിൻ തുടങ്ങിയ ക്രിപ്റ്റോ കറൻസികളും പ്രചാരത്തിലുണ്ട്.

സാധാരണ കറൻസികളെപ്പോലെ ഭൗതികമായ നാണയരൂപങ്ങൾ ക്രിപ്റ്റോ കറൻസികൾക്ക് ഇല്ല. ഏതെങ്കിലും രാഷ്ട്രത്തിന്റെയോ കേന്ദ്ര ബാങ്കുകളുടെയോ സ്വർണംപോലെയുള്ള ഭൗതിക ആസ്തികളുടെയോ പിന്തുണയുമില്ല. അതുകൊണ്ടുതന്നെ ഏതെങ്കിലും സർക്കാരോ സ്ഥാപനമോ ഇതിനു ഗാരന്റി വാഗ്ദാനം ചെയ്യുന്നില്ല.


അദൃശ്യനിൽ നിന്നു തുടക്കം!

സതോഷി നക്കമോട്ടോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ‘അദൃശ്യ’നായ ജാപ്പനീസ് വംശജനാണ് 2009ൽ ബിറ്റ്കോയിൻ സൃഷ്ടിച്ചത്. സതോഷി ഒരു വ്യക്തിയല്ലെന്നും ഗ്രൂപ്പാണെന്നും പറയുന്നുണ്ട്. ലോകത്ത് ആദ്യമായി അൽഗോരിതങ്ങളാൽ സംരക്ഷിക്കപ്പെടുന്നതും അയഥാർഥവുമായ ക്രിപ്റ്റോ കറൻസിയുടെ സിദ്ധാന്തവും വിനിമയ മാർഗങ്ങളും ഈ വ്യക്തിയോ ഗ്രൂപ്പോ നിശ്ചയിച്ചതാണെന്നാണു പരക്കെയുള്ള വിശ്വാസം.

ബിറ്റ്കോയിനിന്റെ ആദ്യരൂപത്തിലുള്ള സോഫ്റ്റ്‌വെയറിന്റെ സ്രോതസ്സ് SOURCEFORGE എന്ന സൗജന്യ ഇന്റർനെറ്റ് കലവറയിൽ (APP Store രീതിയിൽ) നിക്ഷേപിച്ചു. ഈ സ്രോതസ്സിൽനിന്ന് ആർക്കു വേണമെങ്കിലും ബിറ്റ്കോയിൻ വികസിപ്പിക്കാനായി (ഖനനം ചെയ്യാനായി) ബിറ്റ്കോയിൻ കമ്യൂണിറ്റി ഇന്റർനെറ്റ് വഴി പ്രമോട്ട് ചെയ്യുകയും ചെയ്തു. 2011ൽ ‘We are Coins’ എന്ന വിഡിയോ 64 ലക്ഷം പേർ കണ്ടതിനെത്തുടർന്നാണു ബിറ്റ്കോയിൻ ഖനനവും പ്രചാരവും വർധിച്ചത്. 2015 മുതൽ ചില ഇ–കൊമേഴ്സ് സ്ഥാപനങ്ങൾ ബിറ്റ്കോയിൻ കറൻസിയായി അംഗീകരിച്ചുതുടങ്ങി. 2016ൽ ജപ്പാനാണ് ആദ്യമായി ബിറ്റ്കോയിൻ എന്ന അയഥാർഥ കറൻസി യഥാർഥ പണവുമായി കൈമാറ്റം ചെയ്യാം എന്നു തീരുമാനിച്ചത്.

ഈ നാണയത്തിന്റെ പ്രത്യേകത ഇതിനുമേൽ ആരുടെയും നിയന്ത്ര​ണമില്ലെന്നതാണ്. ലോകമെമ്പാടുമുള്ള ബിറ്റ്കോയിൻ ഇടപാടുകാർക്കാണ് യഥാർഥത്തിൽ ഇതിനുമേലുള്ള നേരിട്ടല്ലാത്ത നിയന്ത്രണം. രണ്ടു തരത്തിലാണു ബിറ്റ്കോയിൻ സ്വന്തമാക്കാൻ സാധിക്കുക. ഒന്ന്: മുമ്പു വിവരിച്ച രീതിയിൽ സങ്കീർണമായ ഗണിത അൽഗോരിതങ്ങൾ തുറക്കുന്നതുവഴി സ്വന്തം പ്രയത്നത്തിനു പ്രതിഫലമായി കിട്ടുന്ന ബിറ്റ്കോയിൻ. ഈ പ്രയത്നത്തിനാണു ബിറ്റ്കോയിൻ ഖനനം എന്നു പറയുന്നത്. രണ്ട്: ബിറ്റ്കോയിൻ കൈവശമുള്ള വ്യക്തിയിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പണം കൊടുത്തു വാങ്ങുന്നു.

അദൃശ്യമായ ഈ നാണയം സൂക്ഷിക്കാൻ ഡിജിറ്റൽ വോലറ്റുകൾ (പഴ്സ്) ലഭ്യമാക്കുന്ന കമ്പനികൾ ഇന്റർനെറ്റിൽ ഒട്ടേറെയുണ്ട്. ഓഹരികൾ വാങ്ങാൻ ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിനു തുല്യമാണ് ഇത്തരം വോലറ്റുകളെടുക്കുന്നത്. വോലറ്റുകൾ നൽകുന്ന കമ്പനികളെല്ലാംതന്നെ ബിറ്റ്കോയിൻ ബ്രോക്കർമാരായി പ്രവർത്തിക്കുന്നതുകൊണ്ടു ബാങ്ക് വഴിയോ ഡെബിറ്റ് കാർഡ് – ക്രെഡിറ്റ് കാർഡ് വഴിയോ വോലറ്റ് കമ്പനികൾക്കു പണം കൈമാറി തത്തുല്യമായ ബിറ്റ്കോയിൻ സ്വീകരിച്ചു വോലറ്റുകളിൽ സൂക്ഷിക്കാം. വോലറ്റ് കമ്പനികൾ ഇത് അറിയില്ല. സങ്കീർണമായ പാസ്‌വേഡ് ഉപയോഗിച്ചു ബിറ്റ്കോയിൻ വിൽക്കുകയോ അല്ലെങ്കിൽ വസ്തുക്കളോ സേവനങ്ങളോ സ്വന്തമാക്കുകയോ ചെയ്യാം.

ഡിജിറ്റൽ വോലറ്റുകളിൽ സൂക്ഷിക്കുന്ന ബിറ്റ്കോയിൻ അദൃശ്യമായതുകൊണ്ടും വിപണനം സുതാര്യമല്ലാത്തതുകൊണ്ടും നാണയം എങ്ങനെ ചെലവഴിച്ചു എന്നതിന് ഒരു തെളിവും ലഭ്യമാകില്ല. അതുകൊണ്ടുതന്നെ ഭീകരവാദികൾ, അധോലോക ആയുധ വ്യാപാരികൾ, ലഹരിമരുന്നു വ്യാപാരികൾ തുടങ്ങിയവർ ബിറ്റ്കോയിൻ ദുരുപയോഗം ചെയ്യുമെന്നു പൊതുവേ ഭയക്കുന്നുണ്ട്. അധോലോകത്തിന്റെ നാണയമായി ബിറ്റ്കോയിൻ മാറുമെന്നു ഭയക്കുന്നവർ ഏറെയാണ്.

ഒരു അധികാരകേന്ദ്രത്തിന്റെയും നിയന്ത്രണമില്ലാത്ത സ്വതന്ത്രമായ വിനിമയമാണു ബിറ്റ്കോയിൻ വാഗ്ദാനം ചെയ്യുന്നത്. അതുപോലെതന്നെ ബാങ്ക് അവധി, കാലഹരണം എന്നിവയൊന്നും ഈ നാണയത്തെ ബാധിക്കുന്നുമില്ല. 16 ലക്ഷത്തോളം ബിറ്റ്കോയിൻ വികസിപ്പിച്ചെടുത്തു വിനിമയത്തിനു ലഭ്യമാക്കിയിട്ടുണ്ടത്രേ. ഇപ്പോഴത്തെ ബിറ്റ്കോയിൻ വിലയായ 19,000 ഡോളർ എന്ന നിലയ്ക്കു കണക്കാക്കിയാൽ മൊത്തം വിപണിമൂല്യം 300 ബില്യൻ ഡോളറിന് (20 ലക്ഷം കോടി രൂപ) അടുത്താണ്. ഇതിൽ ഏകദേശം 10 ലക്ഷം ബിറ്റ്കോയിൻ സതോഷിയുടെ കൈവശമുണ്ടെന്നതിനാൽ സതോഷിയുടെ മൊത്തം ആസ്തി 20 ബില്യൻ ഡോളറാണ് (ഏകദേശം 1,30,000 കോടി രൂപ).

ഒരു ബിറ്റ്കോയിനിന്റെ ഏറ്റവും ചെറിയ യൂണിറ്റ് സതോഷി എന്ന പേരിലാണ് അറിയപ്പെടുന്നത്. 100 ദശലക്ഷം സതോഷിയാണ് ഒരു ബിറ്റ്കോയിൻ. അതായത്, ഇന്നത്തെ വിലയായ 19,000 ഡോളർ ​എന്ന നിരക്കിൽ 13 ഇന്ത്യൻ രൂപയ്ക്ക് ഏകദേശം 1000 സതോഷി വാങ്ങാൻ സാധിക്കും.

പതിനേഴാം നൂറ്റാണ്ടിൽ ആംസ്റ്റർഡാമിൽ ആരംഭിച്ച് യൂറോപ്പിന്റെയാകെ സാമ്പത്തിക തകർച്ചയിലേക്കു നയിച്ച Tulip mania എന്നറിയപ്പെടുന്ന ഊഹക്കച്ചവട ഭ്രാന്തിനോടാണു പലരും ബിറ്റ്കോയിൻ വിലക്കയറ്റത്തെ ഉപമിക്കുന്നത്. മൊത്തം 21 ദശലക്ഷം ബിറ്റ്കോയിൻ മാത്രമേ വികസിപ്പിക്കാവൂ എന്നതിനാൽ ഒരു ബിറ്റ്കോയിനിന്റെ വില 1,00,000 ഡോളർവരെ ഉയരുമെന്ന പ്രചാരണം വളരെ ശക്തമാണ്.

ഈ നാണയത്തിന് യഥാർഥത്തിൽ ഒരു മൂല്യവും ഇല്ലെന്നതിനാൽ വാങ്ങുന്നയാളും വിൽക്കുന്നയാളും സങ്കൽപിക്കുന്ന മൂല്യമാണ് ഇതിന്റെ വില. ഊഹക്കച്ചവട ഭ്രാന്തിന്റെ കാലത്തു പലരും ഒരു തുലിപ് പൂവു വാങ്ങാൻ സ്വന്തം വീടുപോലും വിറ്റിരുന്നുവെന്നു ചരിത്രം. ഒടുവിൽ കച്ചവടം പൊളിഞ്ഞപ്പോൾ ഒരു തുലിപ് പുഷ്പത്തിന് ഒരു ഉള്ളിയുടെ വില മാത്രമായെന്നും ചരിത്രം.

ഇന്റർനെറ്റിന്റെയും കംപ്യൂട്ടറിന്റെയും അപാരസാധ്യതകളിൽനിന്നു സൃഷ്ടിക്കപ്പെട്ട ബിറ്റ്കോയിനിന്റെ ഏറ്റവും വലിയ വെല്ലുവിളി ഇതിന്റെ സുരക്ഷിതത്വത്തെ പൊളിക്കുന്ന മറ്റൊരു പുതിയ കണ്ടുപിടിത്തമായിരിക്കും. സതോഷിക്കു ബിറ്റ്കോയിൻ സൃഷ്ടിക്കാൻ സാധിച്ചതുപോലെ, അദൃശ്യനായ മറ്റൊരാൾക്ക് ഇതു പൊളിക്കാനും സാധിച്ചേക്കുമെന്നതാണു വെല്ലുവിളി.

സ്വന്തം വീടുകളിലും ഓഫിസുകളിലും ഇരുന്നു സ്വന്തം ബുദ്ധിയും കംപ്യൂട്ടർ ശേഷിയും പ്രയോജനപ്പെടുത്തി ബിറ്റ്കോയിൻ ഖനനം ചെയ്യാമെന്നതാണ് ഈ നാണയത്തിന്റെ ഏറ്റവും വലിയ ആകർഷണം. ചൈനയിൽ ബിറ്റ്കോയിൻ ഖനനം ചെയ്യാൻ പതിനായിരക്കണക്കിനു യുവാക്കൾ ഖനികളായ കംപ്യൂട്ടർ ശൃംഖലകൾതന്നെ തുറന്നിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ആധികാരിക അവധിവ്യാപാര കേന്ദ്രങ്ങളായ ഷിക്കാഗോ ബോർഡ് ഓഫ് ഓപ്ഷൻ എക്സ്ചേഞ്ച് (CBOE), ഷിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ച് (CME) എന്നിവ ബിറ്റ്കോയിനിൽ അവധിവ്യാപാരം പ്രഖ്യാപിച്ചതോടെ ഓഹരി, ഉൽപന്ന, കറൻസി വ്യാപാരത്തിൽനിന്നു വൻതോതിൽ ഊഹക്കച്ചവടക്കാർ ഈ രംഗത്തേക്കു മാറും എന്നത് ഔദ്യോഗിക ധനവിപണികൾക്ക് ആഗോളതലത്തിൽത്തന്നെ പുതിയ ഭീഷണിയായി മാറും.

ബിറ്റ്കോയിൻ വ്യാപാരം നിയന്ത്രണങ്ങൾക്കു വിധേയമല്ലാത്തതുകൊണ്ട് ഇതിന്മേലുള്ള അവധിവ്യാപാരം പൊടിപൊടിക്കാനും സാധ്യതയുണ്ട്.

ബിറ്റ്കോയിനിന് അംഗീകാരം നൽകിയിട്ടില്ലെന്നും ക്രയവിക്രയം ചെയ്യുന്നവർ സ്വന്തം ഉത്തരവാദിത്തത്തിലാണ് അതു ചെയ്യുന്നതെന്നുമുള്ള നിലപാടാണ് ഇന്ത്യ ഉൾപ്പെടെ ഭൂരിപക്ഷം രാജ്യങ്ങളും സ്വീകരിച്ചിട്ടുള്ളത്.

[Courtesy: ..ഓതർ ആരെന്നറിയില്ല ?.........? ]

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...