ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [



ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക്ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]

[ഈ സൈറ്റിൽ ജോയിൻ ചെയ്യൂ Bitcoin, litecoin , ethereum കുടാതെ 18 വേറെ കോയിൻസും ഫ്രീയായി നേടാം. instant withdraw to Faucetpay or Expresscryto wallet. ഒരു ദിവസം 30-45 minute വർക്ക് ചെയ്‌താൽ ഒരു നല്ല amount നേടാൻ കഴിയും. ] https://autofaucet.org/r/akta228
BTCClicks.com Banner

Friday 12 January 2018

മുകേഷ് അംബാനിയുടെ മകൻ സ്വന്തം ‘കറൻസി’ ഇറക്കുന്നു; പേര് ജിയോ കോയിൻ !! ?


ഒരു വർഷം കൊണ്ട് ടെലികോം മേഖലയിൽ ഒന്നടങ്കം വിപ്ലവമുണ്ടാക്കിയ റിലയൻസ് ജിയോ രാജ്യത്ത് മറ്റൊരു വൻ പദ്ധതിക്ക് ഒരുങ്ങുകയാണ്. ഡിജിറ്റൽ കറൻസിയുടെ മുന്നേറ്റം മുന്നിൽകണ്ട് മറ്റൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് ജിയോ. മുകേഷ് അംബാനിയുടെ മകൻ ആകാശാണ് പുതിയ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. ജിയോ സ്വന്തമായി "ക്രിപ്റ്റോകറന്‍സി" പുറത്തിറക്കാൻ പോകുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


ജിയോ കോയിൻ എന്ന പേരിലാണ് ക്രിപ്റ്റോകറൻസി അവതരിപ്പിക്കുന്നത്. ബ്ലോക്ക്ചെയിൻ ടെക്നോളജി പദ്ധതിയുടെ ഭാഗമായാണ് ജിയോ കോയിന്‍ ഇറക്കുക. ഇതിനായി ആകാശ് അംബാനിയുടെ നേതൃത്വത്തിൽ അമ്പതോളം ടെക് വിദഗ്ധരെ നിയമിച്ചു കഴിഞ്ഞു.


ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി പദ്ധതിക്കായി ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ 50 അംഗ വിദഗ്ധ സംഘത്തെയാണ് ജിയോ നിയോഗിച്ചിട്ടുള്ളത്. ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിക്ക് കീഴിൽ നിരവധി പദ്ധതികളാണ് ജിയോ ആസൂത്രണം ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. പദ്ധതിയുടെ ഭാഗമായി നിരവധി ബ്ലോക്ക്ചെയിൻ ഉൽപന്നങ്ങളും അവതരിപ്പിക്കും. ജിയോ കോയിന്‍ എന്ന പേരിലാണ് ആപ്പ് ഇറക്കുക.


ബ്ലോക്ക്ചെയിനും ഡിജിറ്റൽ കറൻസിയും; മാനേജർമാരില്ല, എല്ലാവരും തുല്യർ, കണക്കുകൾ കൃത്യം


ഭരണനിർവഹണത്തിലെ അധികാരവികേന്ദ്രീകരണം എന്ന ആശയത്തിനു തത്തുല്യമാണ് ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയും. വികേന്ദ്രീകരണമാണ് ബ്ലോക്ക് ചെയിന്റെ കരുത്ത്. നിങ്ങൾ പണം നിക്ഷേപിച്ചിരിക്കുന്ന ബാങ്കിലെ കണക്കുപുസ്കകം നിങ്ങൾ ഉൾപ്പെടെ ബാങ്കിലെ എല്ലാ ഉപയോക്താക്കളുടെയും കൈവശമിരിക്കുകയും ഓരോ ഇടപാടുകളും അപ്പപ്പോൾ അതിൽ തൽസമയം അടയാളപ്പെടുത്തുകയും ചെയ്താൽ എങ്ങനെയുണ്ടാവും - അതാണ് ബ്ലോക്ക് ചെയിൻ ചെയ്യുന്നത്. ബിറ്റ്‌കോയിന്റെ കാര്യം ഉദാഹരണമായി എടുക്കാം. ഡിജിറ്റൽ കറൻസി കൈവശമുള്ള എല്ലാവർക്കും തങ്ങളുടെ കൈവശമുള്ളതുൾപ്പെടെ ഡിജിറ്റൽ കറൻസിയും ഏതൊക്കെ ഇടപാടുകളിലൂടെ കടന്നു പോയിരിക്കുന്നെന്നും കടന്നു പോകുന്നെന്നും നേരിട്ടു നോക്കി മനസ്സിലാക്കാം. കോയിൻ ഇറക്കാനും പിൻവലിക്കാനും ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയിൽ ഇല്ല. ചില്ലിട്ട ക്യാബിനിലിരുന്ന് അടിയാധാരം ചോദിക്കുന്ന മാനേജർമാരുമില്ല. എല്ലാവരും തുല്യർ. കണക്കുകൾ കൃത്യം. എല്ലാം സുതാര്യം. ആരിൽ നിന്നും ഒന്നും മറച്ചുവയ്ക്കപ്പെടുന്നില്ല.


ഡിജിറ്റൽ കറൻസി നെറ്റ്‍ വർക്കിൽ അംഗമായിട്ടുള്ള ഏതെങ്കിലും തട്ടിപ്പുകാരൻ വിചാരിച്ചാൽ ഈ കണക്കിൽ കൃത്രിമം കാണിച്ചുകൂടെ എന്നു സംശയിക്കാം. അത്തരം കൃത്രിമങ്ങൾക്കു വഴിയടയ്ക്കാനാണ് ക്രിപ്റ്റോഗ്രഫി (ഗോപ്യഭാഷ) ഉപയോഗിച്ച് ഓരോ ഇടപാടുകളും ബ്ലോക്കുകളായി രേഖപ്പെടുത്തുന്നത്. നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്ക് ഓരോ പത്തു മിനിറ്റിലും ലോകത്ത് നടക്കുന്ന ഇടപാടുകൾ പുതിയ ബ്ലോക്കുകളായി രേഖപ്പെടുത്തുന്നു. ഇങ്ങനെ രൂപപ്പെടുത്ത ബ്ലോക്കുകൾ ഒരു ചെയിനായി മാറുന്നു. ഇതാണ് ബ്ലോക്ക്‌ചെയിൻ എന്ന സാങ്കേതികവിദ്യയുടെ അടിസ്ഥാനം. മിടുക്കന്മാരായ പ്രോഗ്രാമർമാർ ഇത്തരത്തിലുള്ള ഓരോ ബ്ലോക്കും പരിശോധിച്ച് അതിന്റെ ആധികാരികത ഉറപ്പുവരുത്തി വെരിഫൈ ചെയ്യാൻ പരസ്പരം മൽസരിക്കുന്നുണ്ട്.


ആദ്യം വെരിഫൈ ചെയ്യുന്നയാൾക്ക് പ്രതിഫലവും ലഭിക്കും. ഡിജിറ്റൽ കറൻസി ശൃംഖലയിൽ വെരിഫൈ ചെയ്യുന്നയാൾക്ക് പ്രതിഫലമായി ലഭിക്കുന്നത് പുതിയ ഡിജിറ്റൽ കറൻസി തന്നെയായിരിക്കും. ഇങ്ങനെ, ഇടപാടുകൾ വെരിഫൈ ചെയ്ത് ഡിജിറ്റൽ കറൻസി നേടുന്നതിനെയാണ് ഡിജിറ്റൽ കറൻസി മൈനിങ് എന്നു വിളിക്കുന്നത്. ഇനി, മൈനർമാരെപ്പോലെ തന്നെ വൈദഗ്ധ്യമുള്ള ഒരു ഹാക്കർ വന്ന് ബ്ലോക്ക്‌ചെയിൻ ഹാക്ക് ചെയ്ത് കാശടിച്ചുകൊണ്ടു പോകാൻ ശ്രമിക്കുന്നെന്നിരിക്കട്ടെ. 


വികേന്ദ്രീകരിക്കപ്പെട്ടു കിടക്കുന്ന ബ്ലോക്ക്‌ചെയിൻ ഹാക്ക് ചെയ്യണമെങ്കിൽ ഈ നെറ്റ്‌വർക്കിലെ ലക്ഷക്കണക്കിന് അംഗങ്ങളിൽ ഓരോരുത്തരുടെയും കംപ്യൂട്ടറുകൾ ടിയാൻ ഹാക്ക് ചെയ്യേണ്ടി വരും. അതിനും പുറമേ ഓരോ ബ്ലോക്കും ചെയിന്റെ ഭാഗമായതിനാൽ ഒരു ബ്ലോക്ക് ഹാക്ക് ചെയ്യണമെങ്കിൽ ചെയിനിൽ പിന്നോട്ടുള്ള സകല ബ്ലോക്കുകളും ഹാക്ക് ചെയ്യേണ്ടി വരും. ഇവ അസാധ്യമാണ്. 


അപ്പോൾ, ഇടയ്ക്കിടെ ഡിജിറ്റൽ കറൻസി ഹാക്കിങ്ങിനെപ്പറ്റിയും ലക്ഷക്കണക്കിനു രൂപയുടെ മൂല്യമുള്ള ഡിജിറ്റൽ കറൻസി നഷ്ടപ്പെട്ടതിനെപ്പറ്റിയും വാർത്തകൾ വരുന്നത് എങ്ങനെ എന്നാവും. നിഷ്കളങ്കരായ ഉപയോക്താക്കളുടെ ശ്രദ്ധക്കുറവാണ് അതിനു പിന്നിൽ. കള്ളന്റെ കയ്യിൽ എടിഎം കാർഡ് നൽകി പിന്നും പറഞ്ഞു കൊടുത്ത ശേഷം പണം നഷ്ടപ്പെട്ടു കഴിയുമ്പോൾ ബാങ്ക് സുരക്ഷിതമല്ല എന്നു പറയുന്നതുപോലെയാണ് ഇതും. ഹാക്ക് ചെയ്യുന്നത് ബ്ലോക്ക്‌ചെയിൻ അല്ല, ഉപയോക്താക്കളുടെ കയ്യിലുള്ള വിവരങ്ങളാണ്. 

(courtesy: manorama online)

No comments:

Post a Comment

Dont be shy leave your comments !

BTCClicks.com Banner

നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!

പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’  നവംബറില്‍ എറണാ...